കിച്ചു:”ബ്രോ ഇപ്പൊ തന്നെ ടൈം ഒരുപ്പാട് ആയി ഇനിയും വൈകിയാൽ പിന്നെ കളി നടക്കില്ല”
വേറെ വഴി ഇല്ലാതെ ഞങ്ങൾ ടീം ആയി ഫസ്റ്റ് ബൌളിംഗ് ആയിരുന്നു ഞങ്ങൾക്ക് ടീമിന്റെ അസാമാന്യ ബൗളിങ്ങിൽ ഞങ്ങൾ അവരെ 6 ഓവറിൽ 150ന് എറിഞ്ഞിട്ടു. തമ്മിൽ ഭേദം ഞാൻ ആയിരുന്നു 1 ഓവർ 28 റൺസ് 😌.
ബാറ്റിംഗിൽ പിടിക്കാം എന്നുള്ള മൈൻഡ് ആയിരുന്നു ഞങ്ങൾക്ക് ഓപ്പണർ ആയി ഞാനും അരുണും ഇറങ്ങി
അല്ലെങ്കിലും ഞാൻ മറ്റുള്ളവരുടെ പോലെ ആയിരുന്നില്ല.
വെറുതെ നിന്നു സമയം കളയാനോ ഓവർ കഴിക്കാനോ ഞാൻ ഒരുക്കമല്ലായിരുന്നു….
അത് കൊണ്ട് ആദ്യത്തെ ബൗളിൽ തന്നെ ഞാൻ ഔട്ട് ആയി ഇങ്ങ് പോന്നു…..
പിള്ളേർ കളിക്കട്ടെ എന്ന്…… 😪
അവളുടെ ഏട്ടന്മാർ അങ്ങനെ അല്ലായിരുന്നു. അവന്മാർ എല്ലാരും അറിഞ്ചംപുറിഞ്ചം അടിച്ചു. സ്പോർട്സ്മാൻ സ്പിരിറ്റ് ഉള്ള ആളായത് കൊണ്ട് തന്നെ അവർക്ക് വേണ്ടി ആർപ്പവിളിക്കാൻ ഒന്നും ഞാൻ മറന്നില്ല….
പക്ഷെ കളി ഞങ്ങൾ തോറ്റു…..
പിന്നിടുള്ള മൂന്ന് ദിവസവും ഞങ്ങൾ സെയിം ടീം വച്ച് തോറ്റുകൊണ്ടിരുന്നു. ഒരു ജയം എത്രമാത്രം ഞങ്ങൾ ആഗ്രഹിച്ചിരുന്നു എന്ന് ഞങ്ങളുടെ കളികളിൽ നിന്ന് തന്നെ ഞാൻ മനസ്സിലാക്കി. ഓരോ കളി കഴിയുമ്പോഴും ജയത്തിന്റ വക്ക് വരെ ഞങ്ങൾ അടുത്കൊണ്ടിരിക്കുമായിരുന്നു… ഇതിനിടയിൽ സംസാരവും തെറിവിളിയും ഒക്കെ ഞങ്ങളെ കൂടുതൽ അടുപ്പിച്ചു.
അങ്ങനെ നാലാമത്തെ ദിവസം ഞങ്ങൾ ജയ്ച്ചു. എന്റെ 14 റൺസ് വളരെ നിർണായമായ കളി ആയിരുന്നു അത്… എന്റെ ആദ്യത്തെ ഡബിൾ ഡിജിറ്റും സിക്സും ആ കളിയിൽ ആണ് പിറന്നത്…

കൊള്ളാം…..🔥🔥
😍😍😍😍