ജാതകം ചേരുമ്പോൾ 5 [കാവൽക്കാരൻ] 631

പിന്നെ കെട്ടിപിടി ആയി ചാടി കളിക്കൽ ആയി…. ഹോ….

 

ഇതിനിടയിൽ അരുൺ സസ്‌പെൻഷനിൽ ആണ് എന്ന് മനസ്സിലാക്കി. കാരണം ചോദിച്ചപ്പോ പറയാ… അവന്റെ പെങ്ങളോ ഏതോ ഒരു ഞരമ്പ് രോഗി ശല്യപെടുത്തി എന്ന്.സംസാരിക്കാൻ പോയ ഇവന് അവനെ പട്ടി തല്ല് തല്ലിയത്രെ…..

 

പിന്നെ ആ ചെക്കൻ ഹോസ്പിറ്റലിൽ ആയി ഇത് കേസ് ആയി അങ്ങനെ ഇവന് സസ്‌പെൻഷനും കിട്ടി….

 

എന്നാലും ഇതൊക്കെ ഒരു റീസൺ ആണോ.. പറയാൻ പറ്റില്ല ഞാൻ ആണേലും ചെലപ്പോ ഇതൊക്കെ ചെയ്യുമായിരുന്നു. ഞാനും ഇതുപോലുള്ള അടി ഒക്കെ ഉണ്ടാക്കിയിട്ടുണ്ട് പക്ഷെ അത് പാറുവിനെ കേറി പിടിക്കാൻ ഒരുത്തൻ തുണിഞ്ഞപ്പോൾ ആണ്. ഞാനും ഫ്രെണ്ട്സും കൂടെ അവനെ പൊതിരെ തല്ലി…. ചോര വരുന്നവരെ തല്ലി…

 

അതായിരുന്നു എന്റെ ആദ്യത്തെ പോലീസ് കേസ്. പിന്നെ അങ്ങോട്ട് വച്ചടി വച്ചടി കയറ്റമായിരുന്നു…. പോലീസ്‌ക്കാരും ഞാനും തമ്മിൽ നല്ലൊരു ഫ്രണ്ട്ഷിപ് കീപ് ചെയ്യാൻ പറ്റി…. 😌

 

ഇനി നമ്മക്ക് വർത്തമാനകാലത്തേക്ക് വരാം. ഞാൻ ഇപ്പൊ ഇവിടെ വന്നിട്ട് ഏകദേശം 2 ആഴ്ച്ച ആവുന്നു.ഇന്ന് ആണ് കൊടിയേറ്റം… ഇനി അങ്ങോട്ട്‌ ഒരു 2അര മാസം ഇങ്ങനെ ഇത് ഒക്കെ തന്നെ ആണ്.

രണ്ടര മാസം കഴിഞ്ഞാൽ കൊടിയിറക്കവും. അത് വരെ ഞങ്ങൾ ഇവിടെ നിക്കാൻ ആണ് ഓർഡർ……

 

എന്ത് പറയാനാ ഓരോ അന്ധവിശ്വാസങ്ങൾ

 

സമയം വൈകുന്നേരമായി എല്ലാവരും ക്ഷേത്രത്തിൽ പോവാൻ നിൽക്കുകയാണ്.. ഞാൻ ഒരു ഡാർക്ക്‌ വയലറ്റ് കളർ ഷർട്ടും ഒരു സെറ്റ്മുണ്ടും ഉടുത്ത് റൂമിൽ ഫോണും നോക്കി കിടക്കുകയാണ്. എല്ലാവരും ഒന്നിച്ച് വേണം പോവാൻ താര പോവാൻ നേരം വിളിക്കാം എന്ന് പറഞ്ഞിരുന്നു..

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ (insta:kaavalkkaran__)

37 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം…..🔥🔥

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *