“ചേട്ടാ….അടിയിലോട്ട് വാ എല്ലാവരും റെഡി ആയി നിൽപ്പുണ്ട് ചേട്ടൻ മാത്രമേ വരാൻ ഉള്ളു”
അവൾ ഡോറിൽ ഒന്ന് മുട്ടികൊണ്ട് പറഞ്ഞു.
“അഹ് ഞാൻ വന്നോളാം നീ പൊക്കോ…..”
ഞാൻ അടിയിലോട്ട് ചെന്നു എല്ലാവരും റെഡി ആയി നിൽപ്പുണ്ട്. ആദ്യം ചേച്ചിമാരെ നോക്കി. എന്താ പറയാ… ദേവുചേച്ചി വെള്ളയിൽ പച്ച കര ഉള്ള ഒരു സെറ്റ് സാരി ആണ് വേഷം. നല്ല ഒതുക്കി കെട്ടിയ മുടിയും. നെറ്റിയിൽ ഒരു ചെറിയ പൊട്ടും.
ആഹാ അഴക്….. 😍
നന്ദു ചേച്ചിയും കാർത്തു ചേച്ചിയും ഒരു ദാവണി ആണ് വേഷം…..പച്ചയും വെള്ളയും ആയിരുന്നു വേഷം രണ്ടുപേരുടെയും….. നന്ദു ചേച്ചി ഐശ്വര്യത്തിന്റെ നിലവിളക്കാണെങ്കിൽ കാർത്തു ചേച്ചി അതിൽ തെളിയുന്ന സ്വർണ ദീപം ആയിരുന്നു…. രണ്ടുപേരെയും അങ്ങനെ കണ്ടപ്പോ ഭയങ്കരമായ സന്തോഷം…🥰
പാറു ആണെങ്കിൽ ചുവപ്പ് ടോപ്പും വെള്ള പട്ടുപാവാടയും. പാവാടയിൽ കുറെ കലാരൂപങ്ങൾ ഒക്കെ ഉണ്ട്
ഇവൾ ഇതൊക്കെ ഇടുമോ….. എന്തായാലും കൊള്ളാം ഒരു ഐശ്വര്യം ഒക്കെ തോന്നി തുടങ്ങി…. ✨
പിന്നെ ഇഷയും താരയും ധാവണി തന്നെ ആണ്….. വൈശു ഒരു റെഡ് കളർ സാരിയും
എല്ലാരും വൻ പൊളി ലുക്കിൽ തന്നെ
ആ പൂതനയെ തിരയാൻ കണ്ണൊന്നു ശ്രമിച്ചു. അവളെ നാടൻ വേഷത്തിൽ കാണാൻ എങ്ങനെ ഉണ്ടാവും എന്നൊരു ആശ…. പക്ഷെ എങ്ങും കണ്ടില്ല
ഞാൻ നേരെ വൈശുവിന്റെയും ഇഷയുടെയും ഒക്കെ അടുത്തേക്ക് പോയി…. കാരണം സ്വന്തം ചേച്ചിമാർക്ക് ഞാൻ അന്യൻ ആണല്ലോ. ഇത്ര ദിവസം മിണ്ടാണ്ടെ ഇരിക്കും എന്നൊന്നും ഞാൻ വിചാരിച്ചില്ല. പിന്നെ എനിക്കും അത് ഒരു വാശി ആയി…. ഇനി ഇങ്ങോട്ട് വന്ന് മിണ്ടട്ടെ

കൊള്ളാം…..🔥🔥
😍😍😍😍