ആറ്റിട്യൂട് വിടണ്ട…..
ഞാൻ :”കല്ലായാലും പാറ ആയാലും ഇങ്ങോട്ട് മൈൻഡ് ചെയ്താലേ അങ്ങോട്ടും ഉള്ളു”
ഞാൻ മനസ്സിൽ പറയാൻ പോയില്ല നേരിട്ട് തന്നെ പറഞ്ഞു
അവളും അവൾടെ ഏട്ടന്മാരും തന്തയും തള്ളയും ഒക്കെ എന്നെ നോക്കി
മതി….. എനിക്ക് ഇത്രയും മതി….. 😏
അമ്മ :”സിദ്ധു മര്യാദക്ക് സംസാരിക്കു”
അമ്മ അൽപ്പം ഉച്ചത്തിൽ ദേഷ്യത്തിൽ തന്നെ സംസാരിച്ചു. എനിക്ക് ദേഷ്യം കൂടുക ആണ് ചെയ്തത് അവൾക്ക് വേണ്ടി അമ്മ എന്നെ വഴക്ക് പറഞ്ഞപ്പോ.
“അമ്മ ഒന്ന് മിണ്ടാതെ ഇരുന്നേ അവൻ ഇവിടെ വന്നപ്പോ അവളോട് പേര് ചോദിച്ചതാണല്ലോ അവൻ.അവൾക്ക് എന്താ ഒന്ന് മറുപടി പറഞ്ഞാൽ ”
ദേവുചേച്ചി ആയിരുന്നു അത്. ഉഫ് സിങ്കം….. 😘
അല്ലെങ്കിലും ചേച്ചി എന്നെ മറ്റുള്ളവരുടെ മുമ്പിൽ താഴാൻ അനുവദിക്കില്ല
“അതെ….പാവം എന്റെ ചെക്കനെ നാറ്റിച്ചതും പോരാ…. 😤”
ആരാ പ്പോ അത്……
ഓഹ് പാറു ആയിരുന്നോ. ഇവൾ സപ്പോർട്ട് ചെയ്തതാണോ അതോ ഊക്കിയതാണോ…. അത് എനിക്ക് അങ്ങോട്ട് മനസ്സിലായില്ല…..
“കല്ല്യാണി….സോറി പറ ആ കുട്ടിയോട്…”
ലക്ഷ്മി ആന്റി ആണ് അത് അവൾടെ അമ്മ ആണ്….
കല്ല്യാണി:”ഞാൻ ഒന്നും പറയില്ല ”
ഞാൻ :”ഓഹ് അപ്പൊ ഊമ അല്ല”
അവളെന്നെ ഒന്ന് കൂർപ്പിച്ചു നോക്കി
ഞാൻ:”അയ്യോ…. ഞാൻ പേടിച്ചു…”
അമ്മ :”സിദ്ധു…….”
ഞാൻ :”അഹ്… അലറേണ്ട നിർത്തി നിർത്തി…”
മൈര് എന്ത് ചെയ്തിട്ടും കലിപ്പ് മാത്രം തീരുന്നില്ലല്ലോ…

കൊള്ളാം…..🔥🔥
😍😍😍😍