“അമ്പോ കാണാൻ ചെത്തായിട്ടുണ്ടല്ലോ ” വൈശു എന്നെ കണ്ടതും പറഞ്ഞു
“നിങ്ങളും മോശം അല്ലല്ലോ….” എന്ന് ഞാനും
വൈശു:”എന്നാലും നിന്റെ ദേവുചേച്ചിടെ അത്ര പോരാ”
ഞാൻ:”ദേവു ചേച്ചി ഒക്കെ ജനിച്ചപ്പോൾ മുതലേ അന്യായ ലുക്ക് ആണ് അതൊന്നും കാര്യം ആക്കണ്ട…”
“പിന്നെ…..സാരിയിൽ കാണാൻ കൊള്ളാം” വൈശു മാത്രം കേൾക്കാൻ ഞാൻ അവളോട് പറഞ്ഞു…
“എന്ത് “വല്ലാത്തൊരു മനം മയക്കുന്ന ഈണത്തോടെ അവൾ പറഞ്ഞു
“മൊത്തത്തിൽ”
“ഒന്ന് പോടാ ” എന്നും പറഞ്ഞുകൊണ്ടവൾ ഒരു നുള്ളിൽ ഒതുക്കി
ഇതൊക്കെ ചേച്ചിമാർ ശ്രദ്ധിക്കുന്ന കാര്യം ഞാൻ ആദ്യമേ അറിഞ്ഞിരുന്നു അവരെ ഒന്ന് മൂപ്പിക്കാൻ കൂടെ ആണ് ഈ കൊഞ്ചിക്കുഴയൽ. അത് കണ്ടിട്ടാവണം
“ആന്റി കല്ലു മോൾ എവിടെ”
ദേവുചേച്ചി ലക്ഷ്മി ആന്റിയോടായി ചോദിച്ചു
കല്ലല്ല… പാറ…. എന്താ ഒരു ഒലിപ്പിക്കൽ.. 😬
“ഓ അവൾടെ ഒരുക്കം കഴിഞ്ഞിട്ടില്ല മോളെ. ആദ്യം ധാവാണി ഉണ്ടുത്തു അത് കാണാൻ ഭംഗി ഇല്ല എന്ന് പറഞ്ഞ് ഇപ്പൊ സാരി ഉടുക്കാൻ പോയിരിക്ക.”
“എന്റെ ആന്റി അവളെ ഒന്ന് പെട്ടന്ന് വിളിക്കോ എത്ര നേരം ആയി ഒരാൾക്ക് വേണ്ടി.കാത്തുനിൽക്കുന്നു ” ഞാൻ ആന്റിയോടായി പറഞ്ഞു ദേഷ്യം ഒന്നും എന്റെ സ്വരത്തിൽ ഉണ്ടായിരുന്നില്ല…
“കല്ലു…… എടി ഒന്ന് പെട്ടെന്ന് വാടി..എത്ര നേരം ആയി ഇത്”
“ദാ വരണു അമ്മേ….. ”
അവൾ ഇറങ്ങി വരുന്നത് കണ്ടിട്ട് എല്ലാവരും ഒന്ന് അമ്പരന്ന് നിന്നു. ഞാൻ അടക്കം…..

കൊള്ളാം…..🔥🔥
😍😍😍😍