“സോറി മോനെ അവൾക്ക് വേണ്ടി ഞങ്ങൾ മാപ്പ് പറയാം. അവളെ അവളുടെ ഏട്ടന്മാർ ഒക്കെ കൂടെ കൊഞ്ചിച്ച് വഷളാക്കി…. ”
ഞാൻ അവൾടെ ഏട്ടന്മാരെ ഒന്ന് നോക്കി എന്നെ തന്നെ നോക്കി നിൽക്കാണ്…..
ഓഹ് പിന്നെ അവന്മാർ എന്നെ അങ്ങോട്ട് ഒലത്തും ഞാൻ ഒന്ന് പുച്ഛിച്ചു കൊടുത്തു
കല്ല്യാണി :”അമ്മേ…. അമ്മ എന്തിനാ സോറി പറയണത്”
ലക്ഷ്മി ആന്റി:”നീ ഒന്ന് പോടീ……”
ഞാൻ അവിടെ നിന്നും എഴുന്നേറ്റു. ഞാൻ കാരണം ഒരു കുടുംബ കലഹം ഉണ്ടാവേണ്ട.
എന്ത് നല്ല മനസ്സാ എന്റെ ലെ….. തങ്കം പോലൊരു ചെറുക്കൻ…
ഞാൻ നേരെ റൂമിലോട്ട് പോന്നു കഴിക്കാൻ ഒന്നും നിന്നില്ല. പുറത്ത് നല്ല മഴ ഉള്ള കാര്യം ഞാൻ അപ്പോഴാണ് ശ്രദ്ധിക്കുന്നെ. ജനലിന്റെ അരികിൽ വന്ന് ഇരുന്നു. ഒരു വലിയ വിശാലമായ ജനൽ ആയത്കൊണ്ട് തന്നെ ജനലിന്റെ അരികിൽ ആയി ഇരിക്കാൻ തിണ്ണ പോലുള്ള സ്ഥലം ഉണ്ട്. ഞാൻ പുറം കാഴ്ച കണ്ടുകൊണ്ട് അവിടെ ഇരുന്നു മഴയും തണുത്ത കാറ്റും കൂടെ ആയപ്പോൾ മനസും ഒന്ന് ശാന്തമായി
ആ കാറ്റിന്റെ താഴുകലിൽ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.
ഒരു വയസ്സായ സ്ത്രീ ഒരു കുട്ടിയെ പിടിച്ച് താലോലിക്കുകയാണ് കുട്ടിക്ക് അതികം വയസ് തോന്നിക്കുന്നില്ല.അന്ന് ആ സ്വപ്നത്തിൽ കണ്ട കുട്ടിയുടെ പ്രായമേ ഉള്ളു പക്ഷെ ആ കുട്ടി അല്ല. അവരുടെ അടുത്ത് വേറെ സ്ത്രീയെ എനിക്ക് കാണാൻ പറ്റി. അവരെ കണ്ടപ്പോ തന്നെ എനിക്ക് ആളെ മനസ്സിലായി… അത് മുത്തശ്ശി ആണ്. പക്ഷെ ഇപ്പോഴുള്ള അത്ര പ്രായം തോന്നിക്കുന്നില്ല… ആ കുട്ടിയെ കയ്യിൽ പിടിച്ചിരിക്കുന്ന സ്ത്രീയുടെ മുഖം ഞാൻ ഒന്നുകൂടെ നോക്കി. എവിടെയോ കണ്ടിട്ടുണ്ട് പക്ഷെ ഓർക്കാൻ പറ്റുന്നില്ല…

കൊള്ളാം…..🔥🔥
😍😍😍😍