അവൾ അവൾക്കാകും വിധം കയ്യും കാലും ഇട്ട് അടിക്കുന്നുണ്ട്. ആ വജ്ര കണ്ണുകൾ കരയുന്നത് പോലെ ചുവന്നിട്ടുണ്ട് കണ്ണ് നീര് പൊഴിയുന്നുണ്ട്… അവളുടെ ചുണ്ടുകൾ എന്തോ പറയാൻ ശ്രമിക്കുന്ന പോലെ. എനിക്ക് ഒന്നും തന്നെ തോന്നുന്നില്ല ഇത് ഞാൻ തന്നെ ആണോ അവൾ പിടയുന്ന കണ്ടിട്ട് ഒരു തരം സന്തോഷം എന്നെ പൊതിഞ്ഞു ഞാൻ ചിരിക്കുകയാണോ…. കഴുത്തിലെ മുറുക്കലിന്റെ ബലം കൂടുന്നപോലെ.എന്റെ ശരീരം ഞാൻ പോലും അറിയാതെ ചെയ്യുന്ന പോലെ ആരോ ഒരാൾ എന്നെ നിയന്ത്രിക്കും പോലെ…
പെട്ടന്നാണ് വലിയ മുഴക്കത്തോടെ ഒരു ഇടി വെട്ടിയത്
ഒരു നിമിഷം ഞാൻ എന്റെ സ്വബോധം വീണ്ടെടുത്തു.
അവൾ ജീവന് വേണ്ടി പിടയുന്ന പോലെ…. ആ കാഴ്ച കണ്ട് ഞാൻ ഒന്ന് മരവിച്ചു…
വേഗം കഴുത്തിലെ പിടി ഞാൻ വിട്ടു. വിട്ടതും അവൾ മുട്ടുകാലിൽ ഇരുന്നതും ഒപ്പം ആയിരുന്നു. ജീവൻ തിരിച്ചു കിട്ടിയത് പോലെ അവൾ ശ്വാസം എടുക്കാൻ ശ്രമിക്കുകയാണ് വല്ലാതെ കിതക്കുന്നുണ്ട്. ഇതൊക്കെ ചെയ്യുന്നതിനിടയിലും അവൾ ഏങ്ങി… ഏങ്ങി… കരയുകയാണ്
എന്തോ ഇവിടെ സംഭവിച്ചേ ഓർമ മുറിഞ്ഞത് പോലെ എനിക്ക് തോന്നി.
“സോറി….. സോറി…. ഞാൻ… ഞാൻ അല്ല അത്… ” ഇത്രയും പറയാനേ കഴിഞ്ഞുള്ളു വാക്കുകൾ കിട്ടുന്നില്ല എനിക്ക്
അവൾ കരഞ്ഞു കലങ്ങിയ കണ്ണുകളാൽ എന്നെ ഒന്ന് നോക്കി…. കത്തി ജ്വലിക്കുന്ന കണ്ണുകൾ. ആ കണ്ണുകളെ നേരിടാൻ മാത്രം ശക്തി എനിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല.
അവളുടെ അടുത്തായി ഞാനും ഇരുന്നു. പക്ഷെ ആ റൂമിനെ നിശബ്ദത മൂടി. മഴക്ക് പോലും ഒന്നും ചെയ്യാൻ സാധിക്കാത്തത് പോലെ. അവൾ അതെ ഇരിപ്പാണ്.

കൊള്ളാം…..🔥🔥
😍😍😍😍