“ട്ടു…… ട്ടു..” വാതിലിൽ ആരോ തട്ടിയ ശബ്ദം.
എനിക്ക് തുറക്കേണ്ടി അവർ ഡോർ തുറന്ന് അകത്തേക്ക് കയറി. നന്ദു ചേച്ചി ആണ് കൂടെ ദേവൂചേച്ചിയും ഉണ്ട്
നന്ദുചേച്ചി:”കഴിച്ച് കഴിഞ്ഞോ നീ….”
പുള്ളിക്കാരി ഇവിടെ നടന്ന സംഭവ വികാസങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല എന്ന് അതിൽ നിന്നും വ്യക്തമായിരുന്നു..
“ഇവൾ എന്താ ഇങ്ങനെ ഇരിക്കുന്നെ. കരയുകയാണോ 😳”ദേവു ആയിരുന്നു അത്. കല്ല്യാണി ഇപ്പോഴും അതെ ഇരിപ്പാണ് ചെറുതായി ഒരു ഏങ്ങലും കേൾക്കാം. ദേവു ചേച്ചി അവളുടെ അടുത്തേക്ക് വന്ന് ആ താടി പിടിച്ചൊന്ന് പൊക്കി. അവളുടെ മുഖം കണ്ട് ഞങ്ങൾ എല്ലാവരും ഒന്ന് ഭയപ്പെട്ടു. കണ്ണൊക്കെ കലങ്ങി മറഞ്ഞിരിക്കുന്നു. കഴുത്തിൽ ഞാൻ പിടിച്ചതിന്റെ പാട് കാണാം. മുഖം ചുവന്നിരിക്കുന്നു. അവൾ കരയുകയാണ് പക്ഷെ ശബ്ദം പുറത്ത് വരുന്നില്ല. ചേച്ചിയെ കണ്ടതും അവൾ കെട്ടിപിടിച്ചൊന്ന് പൊട്ടിക്കരഞ്ഞു. ചേച്ചി അവളെ ആശ്വസിപ്പിക്കുകയാണ്. ചേച്ചി എന്നെ തന്നെ നോക്കി നിൽക്കുകയാണ്. ആ മുഖത്ത് ഇതുവരെ കാണാത്ത ദേഷ്യം ഞാൻ കണ്ടു. അവളെ ആശ്വസിപ്പിക്കാൻ എന്നോണം നന്ദുവും അവളുടെ അടുത്തായി സ്ഥാനം ഉറപ്പിച്ചു…. പതിയെ പതിയെ ആ കരച്ചിൽ ക്ഷമപ്പെടുന്നത് ഞാൻ കണ്ടു എന്നാലും ആ ഏങ്ങലടി അപ്പോഴും ക്ഷമപെട്ടിട്ടുണ്ടായിരുന്നില്ല
“നന്ദു ഇവളെ നീ റൂമിലോട്ട് കൊണ്ട് പോ”
രണ്ടുപേരും കൂടെ അവളെ എണീപ്പിച്ചു നിർത്തി. നന്ദു ചേച്ചി അവളെ പിടിച്ച് പതിയെ നടത്താൻ ശ്രമിച്ചു ദേവുചേച്ചി എന്നെ തന്നെ നോക്കി നിൽക്കുന്നു.

കൊള്ളാം…..🔥🔥
😍😍😍😍