“ചേച്ചി ഞാൻ…..”വളരെ നിസ്സഹായ അവസ്ഥയിൽ ഞാൻ പറഞ്ഞതും.
“ഠപ്പേ 💥” എന്ന ശബ്ദം റൂമിൽ തളം കെട്ടി നിന്നു.
അങ്ങനെ അതും സംഭവിച്ചു ജീവിതത്തിൽ ആദ്യമായി ചേച്ചി എന്നെ തല്ലി
“നിനക്കും ഇല്ലേ സിദ്ധു കൂടെപ്പിറപ്പായിട്ട് നാലെണ്ണം…
നീ അവളുടെ മുഖം കണ്ടോ എങ്ങനെ ചെയ്യാൻ തോന്നി ആ പാവത്തിനോട് നിനക്ക് ഇങ്ങനെ ഒക്കെ ”
ചേച്ചി ഇതും പറഞ്ഞ് ഒറ്റപോക്കായിരുന്നു റൂമിന് വെളിയിലേക്ക്.
ഒന്ന് സംസാരിക്കാൻ പോലും നാവ് പൊങ്ങിയില്ല.
എന്റെ മുഖത്ത് കിട്ടിയതിനേക്കാൾ വേദന ആയിരുന്നു മനസിന്. എന്നെ അവർ വെറുക്കുമോ….
എന്റെകണ്ണിൽ നിന്നും കണ്ണുനീർ പൊഴിയുന്നുണ്ട് ഒന്ന് കരഞ്ഞാൽ ചെലപ്പോ ആശ്വാസം കിട്ടുമായിരിക്കും പക്ഷെ അതിനും കഴിയുന്നില്ല
മഴ ഒന്ന് ശാന്തമായി പക്ഷെ മനസ്സോ?…
ഓരോന്ന് ആലോചിച്ചു പതിയെ ഞാൻ ആ കിടക്കയിലേക്ക് മറിഞ്ഞു. ഒറങ്ങാൻ സമയം വേണ്ടി വന്നില്ല.
മുഖത്ത് നല്ല വെയിൽ പതിക്കുന്നുണ്ട് രാവിലെ ആയിരിക്കുന്നു…..
ഞാൻ സമയം ഫോണിൽ നോക്കി പത്ത്‌മണിയായിരിക്കുന്നു. സാധാരണ ചേച്ചിമാർ ആരെങ്കിലും വിളിക്കാൻ വരേണ്ടതാണ് പക്ഷെ ആരും തന്നെ വന്നില്ല. ഇന്നലെ നടന്നതൊക്കെ ഞാൻ വീണ്ടും ഓർത്തു. ഉള്ളിൽ ഇപ്പോഴും ഒരു പിടപ്പ്
ഒന്ന് കുളിക്കാം മൈൻഡ് ഒന്ന് ഫ്രഷ് ആവും. അങ്ങനെ കുളി കഴിഞ്ഞു എന്നാലും……
അടിയിലേക്ക് പോകണോ ഇപ്പൊ തന്നെ എല്ലാവരും അറിഞ്ഞു കാണും. അവരായിട്ട് തന്നെ പുറത്താക്കേണ്ട.
ഞാൻ ബാഗ് ഒക്കെ പാക്ക് ചെയ്യാൻ തീരുമാനിച്ചു എന്തായാലും ഇനി ഇവിടെ നിൽക്കേണ്ട. എങ്ങോട്ടെങ്കിലും പോവാം ചേച്ചിമാർ അല്ലെ കുറച്ച് ദിവസം കഴിയുമ്പോൾ മറക്കുമായിരിക്കും.

കൊള്ളാം…..🔥🔥
😍😍😍😍