ഞാൻ മുറിയെല്ലാം ഒന്ന് നോക്കി…ജനാല ഒന്നും അടച്ചിട്ടില്ല…
ഞാൻ പതിയെ ഉള്ളിൽ അല്പം ഭയത്തോടെ ആ ജനാലയുടെ അരികിലേക്ക് നടന്നു..
അവിടെ നിന്നും ഞാൻ പുറത്തേക്ക് നോക്കി …
ഇരുട്ടിൽ നാഗ തറയിൽ കത്തിച്ചു വെച്ച തിരി ഇപ്പോഴും കാണാം….
അങ്ങ് ദൂരെ പാടത്ത് ഏറുമാടം കെട്ടി ഇരിക്കുന്നവരെ കാണാം..
ചില ദിവസങ്ങളിൽ ഏതൊക്കെയോ ജീവികൾ വന്ന് കൃഷി എല്ലാം നശിപ്പിക്കാറുണ്ട് എന്ന് മുത്തശ്ശി പറയും…ഞാൻ ഒന്നുകൂടെ ജനാലയോട് അടുത്തു…..
നല്ല തണുത്ത കാറ്റ് എന്റെ ശരീരത്തിലേക്ക് അടിച്ചു…
ശരീരം വല്ലാതെ തണുത്തു… ഉള്ളിൽ ഒരു കുളിർമ തോന്നി….
സർപ്പക്കാവിൽ പൂത്തുനിൽക്കുന്ന പേരറിയാത്ത ഏതോ മരത്തിലെ പൂക്കളുടെ രൂക്ഷമായ ഗന്ധമുണ്ടായിരുന്നു ആ കാറ്റിന്….
അധികനേരം നിൽക്കുന്നത് പന്തിയല്ല എന്ന് തോന്നിയതുകൊണ്ട് ഞാൻ ജനാല വലിച്ചടച്ചു കുറ്റിയിട്ടു….
മുത്തശ്ശി വാതിലിൽ തട്ടി വിളിക്കാൻ തുടങ്ങി.. ഞാൻ പതിയെ ചെന്ന് വാതിൽ തുറന്നു…
‘മോളെ അച്ചു ഇന്ന് അമാവാസിയാ,നാമം ജപിച്ചു കൊണ്ട് കിടക്കണോട്ടോ…മെഴുകുതിരി ആ മേശെന്മേൽ ഉണ്ടേ രാത്രി കറണ്ട് പോകാറുണ്ട് മിക്കവാറും’
എന്നും പറഞ്ഞു രാമ നാമം ജപിച്ചുങ്കൊണ്ട് മുത്തശ്ശി പോയി.. ഞാൻ വാതിലടച്ചു… കട്ടിലിന്റെ ഒരു സൈഡിൽ ഇരുന്നു…
വാട്ട്സ് ആപ്പിൽ ആരോ മെസ്സേജ് അയച്ചു നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടു…. ഞാൻ കട്ടിലിൽ കിടന്ന ഫോൺ കയ്യിലെടുത്തു…
എന്നു സ്വന്തം ജാനകി കുട്ടിയുടെ ഒരു പുനർവായന അന്നോ എന്ന് തോന്നാതിരുന്നില്ല,?
☺️താങ്കൾ പറഞ്ഞ കഥ ഞാൻ വായിച്ചിട്ടില്ല… അതുമാത്രമല്ല ഈ കഥ ഞാൻ ഏതാണ്ട് 3 വർഷം മുന്നേ എഴുതിയതാണ്.. അന്ന് ചില ഫേസ്ബുക് ഗ്രൂപ്പുകളിൽ പബ്ലിഷ് ചെയ്തതുമാണ്…
Thanks for the support ??
ഇതിനു തുടർക്കഥ ഉണ്ടാക്കാവുന്നതാണ്…. ഒരുപാട് തലങ്ങൾ ഉണ്ടായിരുന്നു… അച്ചുച്ചേട്ടന്റെ എഴുതുപോലെ മനോഹരമാണ്
തുടർക്കഥ ആയെങ്കിൽ നന്നായേനെ…
But സംഭവം പൊളിച്ചു ??
ഇത് ഒരുപാട് നാളുകൾ (ഏതാണ്ട് 3 വർഷം ) മുന്നേ എഴുതിയതാണ്.. ഇവിടെ ഇപ്പോഴാണ് അയച്ചുകൊടുത്തത് എന്ന് മാത്രം.. അന്ന് എഴുതിയതിന് ഇന്ന് തുടർകഥ ആലോചിക്കുന്നതിനുള്ള പ്രായോഗിക പ്രശ്നങ്ങൾ കൊണ്ട് അത് ഒഴിവാക്കി.. ?
KAdha nannayitund. Pakshae nthokayo confussns…
കൊള്ളാം…..
????
അടിപൊളി, അടുത്ത ഭാഗം ഉണ്ടോ ഇതിന്? അതോ രാഘവനോടുള്ള പക വീട്ടലോടെ അത് അവസാനിച്ചോ? ഇനിയും ഭാഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ നന്നായേനെ.
ഇത് തുടർകഥ അല്ല അവസാനിച്ചു ☺️ വായനക്ക് നന്ദി
ഇപ്പോഴും ഇങ്ങനെയുള്ള സ്ഥലങ്ങും വിടുകളും കേരളത്തിൽ ഉണ്ടോ
വളരെ നല്ല അവതരണം. ഇതിനു തുടർച്ച ഉണ്ടാവുമോ എന്നറിയില്ല എന്നാലും വീണ്ടും എഴുതണം
Katha theernno bro
കൊള്ളാം തുടക്കം.. ഒരുപാട് prthishayoda അടുത്ത പാർട്ട് കാത്തിരിക്കുന്നു.. പെട്ടന്ന് ഇടാൻ നോക്കണം ketto??
കണ്ണൻ, Thank you ☺️ ഇത് ഒരു തുടർകഥ അല്ല കേട്ടോ… ആദ്യമായി ആണ് ഇവിടെ ഒരു കഥ പോസ്റ്റ് ചെയ്തത്… ഇനിയും കഥകൾ അയച്ചുകൊടുക്കാൻ ശ്രമിക്കാം…
വളരെ നല്ല വ്യത്യസ്ത കഥയാണ്….. വായനക്കാർ കുറവുണ്ടെന്ന് കരുതി നിർത്തരുത്… നിങ്ങളുടെ എഴുത്തിനു നല്ല ആസ്വാദനം ഉണ്ട്…… ഇതുപോലെ മുന്നോട്ട് പോയിക്കോളൂ… ഇപ്പോൾ നിങ്ങൾക്കു കിട്ടിയിരിക്കുന്ന ഈ സപ്പോർട് മുഴുവൻ ഇനിയും ഉണ്ടാവും…
നന്ദി രാജാവിന്റെ മകൻ ?? തീർച്ചയായും ശ്രമിക്കാം..