ജാനകി [Vasuki] 105

എന്നെ ആരോ പുറത്തേക്കിറങ്ങാൻ പ്രേരിപ്പിക്കുന്നത് പോലെ…..

എന്തോ നടക്കാൻ പോകുന്നത് പോലെ ഒരു തോന്നൽ….

ഞാൻ വാതിൽ തുറന്ന് മുറിക്ക് പുറത്തിറങ്ങി…

ഉള്ളിൽ ചില തീരുമാനങ്ങൾ ഉണ്ടായിരുന്നു….മുത്തശ്ശി നല്ല ഉറക്കമാണെന്ന് തോന്നുന്നു… മുറി ഉള്ളിൽ കുറ്റി ഇട്ടിരിക്കുകയാണ്….

ഞാൻ തറവാടിന്റെ വാതിൽ ലക്ഷ്യമാക്കി നടന്നു….

പഴയ മണിച്ചിത്രതാഴിട്ട് പൂട്ടിയ വാതിൽ തുറന്ന് ഞാൻ പുറത്ത് എത്തി….

ചുറ്റും നല്ല ഇരുട്ടാണ്. എവിടെ നിന്നോ തണുത്ത കാറ്റ് വീശുന്നു… ഞാൻ മൊബൈലിന്റെ ഫ്ലാഷ് ഓൺ ആക്കി…

പാടത്ത് ഏറുമാടം കാണാം അതിൽ ഒരു മണ്ണെണ്ണ വിളക്ക് കത്തിച്ചു വെച്ചിട്ടുണ്ട്….

ഞാൻ തറവാടിന്റെ സൈഡിലുള്ള സർപ്പകാവിലേക്ക് നടന്നു….

ഇടക്ക് ഇടക്ക് ഞാൻ തിരിഞ്ഞു നോക്കുണ്ടായിരുന്നു …

പിന്നിൽ ആരോ ഉള്ളത് പോലെ ഒരു തോന്നൽ ഉണ്ടേ…. ആരോ ശ്വാസം എടുക്കുന്നത് എനിക്ക് കേൾക്കാം… പക്ഷെ ആരെയും കാണുന്നില്ല…. എന്തായാലും ഉള്ള ധൈര്യം വെച്ച ഞാൻ കാവിൽ കയറി…കഷ്ടിച്ച് ഒരാൾക്ക് നടക്കാൻ പറ്റുന്ന വഴി…രണ്ട് സൈഡിലും കുറെ മരങ്ങളുണ്ട്….

ആ പൂവിന്റെ ഗന്ധം പലപ്പോഴും എന്നെ ശ്വാസം മുട്ടിക്കുന്നു… കാവിലേക്കുള്ള വഴിയിൽ നിറയെ മഞ്ചാടി കുരുവാണ്‌….. കാവിന്റെ ഒരു സൈഡിലാണ് ആമ്പൽ കുളം….

ഞാൻ നാഗത്തറയുടെ അടുത്തേക്ക് നടന്നു….

അവിടെ വിളക്കിൽ തിരി കേട്ടിരുന്നു…

കുറച്ചു എണ്ണ ഒഴിച്ച് ഞാൻ അതിൽ തിരിയിട്ടു…തീ പെട്ടി കയ്യിലെടുത്ത് ഞാൻ ഉരച്ചു…

ആദ്യം കത്തിയെങ്കിലും അത് കേട്ട് പോയി….

എന്റെ പിന്നിൽ ആരോ ഉണ്ട്….

കാൽപെരുമാറ്റവും ഇലയനക്കവും എനിക്ക് കേൾക്കാം…..

ഞാൻ മരവിച്ച ഒരു അവസ്ഥയിലായി…

ഒന്ന് കൂടെ തീപ്പെട്ടി ഉരച്ചു വിളക്ക് കത്തിച്ചു….

കാവിൽ ആകെ ഒരു മണ്ണെണ്ണയുടെ മണം…. മൊബൈൽ ഫ്ലാഷ് കൊണ്ട് ഞാൻ ചുറ്റും നോക്കി …..

ഇരുട്ടിൽ നിന്നും ഒരാൾ എന്റെ മുകളിലേക്ക് ചാടി വീണു…. എന്റെ കയ്യിൽ നിന്നും മൊബൈൽ താഴെ വീണു… അയാൾ കൈകൊണ്ട് എന്നെ വരിഞ്ഞു മുറുക്കി…ഞാൻ ആ മുഖത്തേക്ക് നോക്കി…

The Author

16 Comments

Add a Comment
  1. എന്നു സ്വന്തം ജാനകി കുട്ടിയുടെ ഒരു പുനർവായന അന്നോ എന്ന് തോന്നാതിരുന്നില്ല,?

    1. ☺️താങ്കൾ പറഞ്ഞ കഥ ഞാൻ വായിച്ചിട്ടില്ല… അതുമാത്രമല്ല ഈ കഥ ഞാൻ ഏതാണ്ട് 3 വർഷം മുന്നേ എഴുതിയതാണ്.. അന്ന് ചില ഫേസ്ബുക് ഗ്രൂപ്പുകളിൽ പബ്ലിഷ് ചെയ്തതുമാണ്…
      Thanks for the support ??

  2. രാജാവിന്റെ മകൻ

    ഇതിനു തുടർക്കഥ ഉണ്ടാക്കാവുന്നതാണ്…. ഒരുപാട് തലങ്ങൾ ഉണ്ടായിരുന്നു… അച്ചുച്ചേട്ടന്റെ എഴുതുപോലെ മനോഹരമാണ്

  3. തുടർക്കഥ ആയെങ്കിൽ നന്നായേനെ…
    But സംഭവം പൊളിച്ചു ??

    1. ഇത് ഒരുപാട് നാളുകൾ (ഏതാണ്ട് 3 വർഷം ) മുന്നേ എഴുതിയതാണ്.. ഇവിടെ ഇപ്പോഴാണ് അയച്ചുകൊടുത്തത് എന്ന് മാത്രം.. അന്ന് എഴുതിയതിന് ഇന്ന് തുടർകഥ ആലോചിക്കുന്നതിനുള്ള പ്രായോഗിക പ്രശ്നങ്ങൾ കൊണ്ട് അത് ഒഴിവാക്കി.. ?

  4. KAdha nannayitund. Pakshae nthokayo confussns…

  5. പൊന്നു.?

    കൊള്ളാം…..

    ????

  6. അടിപൊളി, അടുത്ത ഭാഗം ഉണ്ടോ ഇതിന്? അതോ രാഘവനോടുള്ള പക വീട്ടലോടെ അത് അവസാനിച്ചോ? ഇനിയും ഭാഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ നന്നായേനെ.

    1. ഇത് തുടർകഥ അല്ല അവസാനിച്ചു ☺️ വായനക്ക് നന്ദി

  7. ഇപ്പോഴും ഇങ്ങനെയുള്ള സ്ഥലങ്ങും വിടുകളും കേരളത്തിൽ ഉണ്ടോ

  8. വളരെ നല്ല അവതരണം. ഇതിനു തുടർച്ച ഉണ്ടാവുമോ എന്നറിയില്ല എന്നാലും വീണ്ടും എഴുതണം

  9. അഭിമന്യു

    Katha theernno bro

  10. കൊള്ളാം തുടക്കം.. ഒരുപാട് prthishayoda അടുത്ത പാർട്ട്‌ കാത്തിരിക്കുന്നു.. പെട്ടന്ന് ഇടാൻ നോക്കണം ketto??

    1. കണ്ണൻ, Thank you ☺️ ഇത് ഒരു തുടർകഥ അല്ല കേട്ടോ… ആദ്യമായി ആണ് ഇവിടെ ഒരു കഥ പോസ്റ്റ്‌ ചെയ്തത്… ഇനിയും കഥകൾ അയച്ചുകൊടുക്കാൻ ശ്രമിക്കാം…

      1. രാജാവിന്റെ മകൻ

        വളരെ നല്ല വ്യത്യസ്ത കഥയാണ്….. വായനക്കാർ കുറവുണ്ടെന്ന് കരുതി നിർത്തരുത്… നിങ്ങളുടെ എഴുത്തിനു നല്ല ആസ്വാദനം ഉണ്ട്…… ഇതുപോലെ മുന്നോട്ട് പോയിക്കോളൂ… ഇപ്പോൾ നിങ്ങൾക്കു കിട്ടിയിരിക്കുന്ന ഈ സപ്പോർട് മുഴുവൻ ഇനിയും ഉണ്ടാവും…

        1. നന്ദി രാജാവിന്റെ മകൻ ?? തീർച്ചയായും ശ്രമിക്കാം..

Leave a Reply

Your email address will not be published. Required fields are marked *