അനുഷയാണ്.. എന്റെ കൂട്ടുകാരി….രാത്രിയിൽ കത്തി വെക്കാൻ ഒരു കൂട്ടായല്ലോ എന്ന് ഓർത്തു ഞാൻ അവളോട് കാര്യം പറഞ്ഞിരുന്നു… ഫോണിന്റെ ചാർജ് കുറഞ്ഞു… ഞാൻ ചാർജർ കണക്ട് ചെയ്തപ്പോഴേക്കും കറണ്ട് പോയി….അപ്പോഴേക്കും സമയം ഏതാണ്ട് 11യോട് അടുത്തിരുന്നു…
ചുറ്റും നല്ല ഇരുട്ട്… നിശബ്ദതയിൽ ചീവീടുകളുടെ ഒച്ചപ്പാട് മാത്രം കേൾക്കാം.. മെഴുകുതിരി വെച്ചിരിക്കുന്ന ടേബിളിന്റെ അടുത്തേക്ക് ഞാൻ നടന്നു.
മെഴുകുതിരി കത്തിച്ചു വെച്ചു.. മുറിയിൽ ആകെ ഒരു അരണ്ട വെളിച്ചം പടർന്നു…
ഇന്നത്തെ യാത്ര കൊണ്ടാകാം വല്ലാത്ത ക്ഷീണം തോന്നുന്നു…ഫോൺ എടുത്ത് തലയിണയുടെ അടിയിൽ വെച്ച് മെഴുകുതിരി അണച്ച് ഞാൻ കിടന്നു…
കണ്ണിൽ ഉറക്കം വരുന്നതിനു മുന്നേ ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി… അത് വാരിക്കോട് തറവാടിനെയും ആ സർപ്പകാവിനെയും ചുറ്റി പറ്റി തന്നെ…
പണ്ട് കുഞ്ഞിലേ മുത്തശ്ശി പറഞ്ഞു തന്ന ആ കഥ വീണ്ടും എന്റെ ഓർമകളിൽ നിറഞ്ഞു….
പണ്ട് ഏതാണ്ട് 60 വർഷം മുന്നേ നടന്ന ഒരു സംഭവമാണത്രെ….
വാരിക്കോട് തറവാടും പാടവും,കാവും എല്ലാം ശങ്കരൻ കാരണവർ എന്ന ഒരു ജന്മിയുടെ കയ്യിലായിരുന്നത്രെ…അയാൾക്ക് സുന്ദരിയായ ഒരു മോളുണ്ടായിരുന്നു ജാനകി… അന്ന് ഏതാണ്ട് 18-20 വയസ്സ് പ്രായമായിരുന്നു ജാനകിക്ക്… കാണാൻ നല്ല സുന്ദരി ആയിരുന്നു.. എല്ലാവരും നോക്കി നിൽക്കുമായിരുന്നു….ജാനകി ജനിച്ച ഉടനെ അമ്മ മരിച്ചു…പിന്നീട് ജാനകിയുടെ അച്ഛമ്മയായിരുന്ന അവളെ വളർത്തിയത്…
ശങ്കരൻ കാരണവർക്ക് ഒരുപാട് അടിമകൾ ഉണ്ടായിരുന്നു…. ആ കൂട്ടത്തിൽ ഒരാൾ ആയിരുന്നു രാമൻ.. അയാൾക്ക് ഒരു മകനുണ്ടായിരുന്നു കൃഷ്ണൻ..സുന്ദരനും സുമുഖനായ ചെറുപ്പക്കാരനായിരുന്നു അയാൾ…
കുഞ്ഞായിരുന്നപ്പോൾ ആമ്പൽ കുളത്തിൽ കാലുവഴുതി വീണ ജാനകിയെ കൃഷ്ണനാണ് രക്ഷിച്ചത് അതുകൊണ്ട് ജാനകിക്ക് അയാളെ വലിയ കാര്യവുമായിരുന്നു…
അങ്ങനെ എപ്പോഴോ അവർ പരസ്പരം ഇഷ്ടപ്പെട്ടു തുടങ്ങി….
ഒരു ദിവസം കൃഷ്ണനും ജാനകിയും സർപ്പക്കാവിന്റെ ഉള്ളിൽ പരസ്പരം വാരിപുണാരാൻ തുടങ്ങി…
അവർ പരിസരം മറന്നു പരസ്പരം ശരീരം പങ്കിടാൻ തുടങ്ങിയപ്പോൾ ജാനകിയുടെ അച്ഛമ്മ അതുവഴി വന്നു…
അവർ കയ്യോടെ പിടിക്ക പെട്ടു…
ശങ്കരൻ കാരണവർക്ക് കൃഷ്ണനോടും കുടുംബത്തോടും തീർത്താൽ തീരാത്ത പകയായി…
എന്നു സ്വന്തം ജാനകി കുട്ടിയുടെ ഒരു പുനർവായന അന്നോ എന്ന് തോന്നാതിരുന്നില്ല,?
☺️താങ്കൾ പറഞ്ഞ കഥ ഞാൻ വായിച്ചിട്ടില്ല… അതുമാത്രമല്ല ഈ കഥ ഞാൻ ഏതാണ്ട് 3 വർഷം മുന്നേ എഴുതിയതാണ്.. അന്ന് ചില ഫേസ്ബുക് ഗ്രൂപ്പുകളിൽ പബ്ലിഷ് ചെയ്തതുമാണ്…
Thanks for the support ??
ഇതിനു തുടർക്കഥ ഉണ്ടാക്കാവുന്നതാണ്…. ഒരുപാട് തലങ്ങൾ ഉണ്ടായിരുന്നു… അച്ചുച്ചേട്ടന്റെ എഴുതുപോലെ മനോഹരമാണ്
തുടർക്കഥ ആയെങ്കിൽ നന്നായേനെ…
But സംഭവം പൊളിച്ചു ??
ഇത് ഒരുപാട് നാളുകൾ (ഏതാണ്ട് 3 വർഷം ) മുന്നേ എഴുതിയതാണ്.. ഇവിടെ ഇപ്പോഴാണ് അയച്ചുകൊടുത്തത് എന്ന് മാത്രം.. അന്ന് എഴുതിയതിന് ഇന്ന് തുടർകഥ ആലോചിക്കുന്നതിനുള്ള പ്രായോഗിക പ്രശ്നങ്ങൾ കൊണ്ട് അത് ഒഴിവാക്കി.. ?
KAdha nannayitund. Pakshae nthokayo confussns…
കൊള്ളാം…..
????
അടിപൊളി, അടുത്ത ഭാഗം ഉണ്ടോ ഇതിന്? അതോ രാഘവനോടുള്ള പക വീട്ടലോടെ അത് അവസാനിച്ചോ? ഇനിയും ഭാഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ നന്നായേനെ.
ഇത് തുടർകഥ അല്ല അവസാനിച്ചു ☺️ വായനക്ക് നന്ദി
ഇപ്പോഴും ഇങ്ങനെയുള്ള സ്ഥലങ്ങും വിടുകളും കേരളത്തിൽ ഉണ്ടോ
വളരെ നല്ല അവതരണം. ഇതിനു തുടർച്ച ഉണ്ടാവുമോ എന്നറിയില്ല എന്നാലും വീണ്ടും എഴുതണം
Katha theernno bro
കൊള്ളാം തുടക്കം.. ഒരുപാട് prthishayoda അടുത്ത പാർട്ട് കാത്തിരിക്കുന്നു.. പെട്ടന്ന് ഇടാൻ നോക്കണം ketto??
കണ്ണൻ, Thank you ☺️ ഇത് ഒരു തുടർകഥ അല്ല കേട്ടോ… ആദ്യമായി ആണ് ഇവിടെ ഒരു കഥ പോസ്റ്റ് ചെയ്തത്… ഇനിയും കഥകൾ അയച്ചുകൊടുക്കാൻ ശ്രമിക്കാം…
വളരെ നല്ല വ്യത്യസ്ത കഥയാണ്….. വായനക്കാർ കുറവുണ്ടെന്ന് കരുതി നിർത്തരുത്… നിങ്ങളുടെ എഴുത്തിനു നല്ല ആസ്വാദനം ഉണ്ട്…… ഇതുപോലെ മുന്നോട്ട് പോയിക്കോളൂ… ഇപ്പോൾ നിങ്ങൾക്കു കിട്ടിയിരിക്കുന്ന ഈ സപ്പോർട് മുഴുവൻ ഇനിയും ഉണ്ടാവും…
നന്ദി രാജാവിന്റെ മകൻ ?? തീർച്ചയായും ശ്രമിക്കാം..