പക്ഷേ, അന്ന് രാത്രി ക്യാമ്പ് ഫയറിന് ശേഷം ഞാൻ ടെന്റിന് പുറത്ത് നിൽക്കുമ്പോൾ അർജുൻ പരിഭ്രമിച്ചു ഓടി വന്നു.
”ടാ… നീ ഇങ്ങ് വന്നേ! നന്ദനയുടെ ബാഗ് താഴെ വീണപ്പോൾ അതിൽ നിന്ന് ഇത് കിട്ടി.”
അർജുൻ എന്റെ കയ്യിലേക്ക് ഒരു ഫോട്ടോ കൊടുത്തു. അത് ഒരു പഴയ 90 കാലഘട്ടത്തിലെ പോലെ ഉണ്ടായിരുന്നു.
അർജുൻ വിറയ്ക്കുന്ന കൈകളോടെ ആ ഫോട്ടോ എന്റെ നേർക്ക് നീട്ടി. മങ്ങിയ വെളിച്ചത്തിൽ ഞാൻ ആ പഴയ ഫോട്ടോയിലേക്ക് നോക്കി. എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി.
ഒരു പഴയ നാലുകെട്ടിന് മുന്നിൽ ഒരു പുരുഷനും സ്ത്രീയും നിൽക്കുന്നു. ആ പുരുഷൻ… അത് ഞാനായിരുന്നു! അതെ, എന്റെ അതേ മൂക്ക്, അതേ കണ്ണുകൾ, അതേ ചിരി. 80 വർഷങ്ങൾക്ക് മുൻപുള്ള ആ ഫോട്ടോയിൽ നിൽക്കുന്ന ആൾക്ക് എന്റെ അതേ ഛായ!
അദ്ദേഹത്തിന്റെ തോളിൽ കൈവെച്ച് നിൽക്കുന്ന ആ പെൺകുട്ടി… അത് നന്ദനയായിരുന്നു. ഇന്നത്തെ അതേ നന്ദന. അവൾക്ക് മാത്രം ഒരു മാറ്റവുമില്ല.
”ടാ… ഇത് എങ്ങനെ സംഭവിക്കും?” അർജുന്റെ ശബ്ദം പേടി കൊണ്ട് താഴ്ന്നുപോയി.
“ഇതിൽ നിൽക്കുന്നത് നീയാണോ? അതോ ഇനി നിന്റെ മുത്തച്ഛനാണോ? പക്ഷേ അവൾ… അവൾ എങ്ങനെ ഇത്ര കാലം ഒരേപോലെ ഇരിക്കും?”
എനിക്ക് അതിന് മറുപടി ഉണ്ടായിരുന്നില്ല. ആ ഫോട്ടോയിലെ എന്റെ രൂപം എന്നെ നോക്കി പരിഹസിക്കുന്നത് പോലെ തോന്നി.
പെട്ടെന്ന്, എന്റെ പിന്നിൽ ഒരു തണുത്ത കാറ്റ് വീശി. ചന്ദനത്തിന്റെയും പുകയുടെയും ആ ഗന്ധം അന്തരീക്ഷത്തിൽ പടർന്നു.
”നീ അത് കണ്ടല്ലേ അഖിൽ?”
നന്ദനയുടെ ശബ്ദമായിരുന്നു അത്. ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കി. അവൾ ടെന്റിന് പുറത്ത് നിൽക്കുകയാണ്. നിലാവെളിച്ചത്തിൽ അവളുടെ ചാരക്കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കം. അവളുടെ മുഖത്ത് ഒരു സാധാരണ പെൺകുട്ടിയുടെ ഭാവമല്ലായിരുന്നു.

അടുത്ത പാർട്ടിൽ വരാൻ പോകുന്ന new character – elsa zaron
https://ibb.co/zHx2KBwk
അടുത്ത പാർട്ട് കുറച്ച് വൈകും
അടുത്ത പാർട്ട്
കൊള്ളാം ❤️ സൂപ്പർ waiting
𝗯𝘆…… 𝘁𝗼𝗻𝘆❤️
Adipoli aayittund bro 🙌 ithpoale continue cheyy bro , pinne ulla suggestion aahn bro time eduth page kootti ezhuthiayal Kooduthal engaging aavum bro❤️
backi indo bro
ഉണ്ട് പൂർത്തിയായി…
Bro page kootti ezhuthavo
part koduthal venam
ok
bro ee part nannait ond
ellam nallom thanne kavatharipichu 👏👏
next part ondo?
തീർച്ചയായും ഉണ്ട്