”നന്ദനാ… ഇത്… ഇതാരാണ്?” ഞാൻ ആ ഫോട്ടോ കാണിച്ച് ചോദിച്ചു.
അവൾ പതുക്കെ എന്റെ അടുത്തേക്ക് നടന്നു വന്നു. അർജുൻ ഭയം കൊണ്ട് പിന്നോട്ട് മാറി. അവൾ ഫോട്ടോയിലേക്ക് ഒന്ന് നോക്കി, എന്നിട്ട് എന്റെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുന്ന രീതിയിൽ നോക്കി.
”അത് നീയാണ് അഖിൽ. കാലങ്ങൾക്ക് മുൻപ് നീ എനിക്ക് തന്ന വാക്കാണിത്. നമ്മൾ വീണ്ടും കാണുമെന്ന്… നീ നിന്റെ വാക്ക് പാലിച്ചു. പക്ഷേ നിനക്ക് ഒന്നും ഓർമ്മയില്ലെന്ന് മാത്രം.”
അവൾ എന്റെ കവിളിൽ പതുക്കെ തലോടി. അവളുടെ കൈകൾക്ക് മഞ്ഞുപോലെ തണുപ്പായിരുന്നു.
”നീ… നീ ഒരു മനുഷ്യസ്ത്രീയാണോ?” എന്റെ ശബ്ദം ഇടറി.
അവൾ ഒന്ന് പുഞ്ചിരിച്ചു. ആ ചിരിയിൽ ഒരുപാട് വേദനയും അതിലേറെ നിഗൂഢതയും ഉണ്ടായിരുന്നു. “ഞാൻ നിന്റെ പ്രണയമാണ് അഖിൽ.
ഈ ജന്മത്തിലല്ല, എല്ലാ ജന്മങ്ങളിലും നിന്നെ പിന്തുടരുന്ന നിന്റെ മാത്രം പ്രണയം. നിനക്ക് പേടിയുണ്ടോ?”
അർജുൻ ഇതിനിടയിൽ അവിടെ നിന്ന് സ്കൂട്ടാമി ഞാൻ അവിടെ തറഞ്ഞു നിന്നുപോയി. എന്റെ ജീവിതം ഒരു വലിയ കെണിയിലേക്ക് വീഴുകയാണെന്ന് എനിക്ക് മനസ്സിലായി. അവൾ എന്നെ വശീകരിക്കുകയല്ല, മറിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ശാപത്തിലേക്ക് എന്നെ തിരികെ വിളിക്കുകയാണ്.
”വാ… നമുക്ക് പോകാം.
ആരും കാണാത്ത, സമയമില്ലാത്ത ഒരിടത്തേക്ക്…”
അവൾ എന്റെ കൈ പിടിച്ചു. ആ നിമിഷം കാടിനുള്ളിലെ മരങ്ങൾക്കിടയിൽ നിന്ന് ആയിരക്കണക്കിന് നാഗങ്ങളുടെ ചീറ്റൽ ശബ്ദം മുഴങ്ങാൻ തുടങ്ങി.
നന്ദനയുടെ ആ കൈകൾക്ക് മഞ്ഞുപോലെ തണുപ്പായിരുന്നെങ്കിലും, അവളുടെ സ്പർശനം എന്റെ ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകയ്ക്കുന്നുണ്ടായിരുന്നു.

backi indo bro
part koduthal venam
bro ee part nannait ond
ellam nallom thanne kavatharipichu 👏👏
next part ondo?