ഒരിക്കൽ കോളേജ് ലൈബ്രറിയുടെ പിന്നിലെ ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് ഞാൻ അവളെ ഒറ്റയ്ക്ക് കണ്ടു.
അവൾ എന്തോ ഒരു പഴയ പുസ്തകം വായിക്കുകയായിരുന്നു.
”എന്താ നന്ദനാ… എപ്പോഴും ഒറ്റയ്ക്കിരിക്കുന്നത്?” ഞാൻ അടുത്തേക്ക് ചെന്നു.
അവൾ ആ പുസ്തകം മെല്ലെ അടച്ചു. എന്നിട്ട് എന്നെ നോക്കി ചിരിച്ചു. ആ ചിരിയിൽ എന്തോ ഒരു വശ്യതയുണ്ടായിരുന്നു. “നീ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അല്ലേ അഖിൽ?”
”അത്… പിന്നെ…” എനിക്ക് വാക്കുകൾ കിട്ടിയില്ല.
” ഇനി നിനക്ക് എന്നോട് വല്ല പ്രണയം തോന്നുന്നുണ്ടോ?”
തീർത്തും അപ്രതീക്ഷിതമായിരുന്നു അവളുടെ ചോദ്യം. എന്റെ ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി.
ഒരു 22 വയസ്സുകാരന്റെ എല്ലാ ആവേശവും പരിഭ്രമവും എന്റെ ഉള്ളിൽ അലതല്ലി.
അവൾ എഴുന്നേറ്റു എന്റെ തൊട്ടടുത്ത് വന്നു നിന്നു. അവളുടെ ശ്വാസം എന്റെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു.
“എനിക്ക് നിന്നെ നേരത്തെ അറിയാം അഖിൽ. ഈ കോളേജിൽ വരുന്നതിനും എത്രയോ മുൻപേ. നിന്റെ തറവാടും, നിന്റെ രക്തവും… എല്ലാം എനിക്ക് പരിചിതമാണ്.”
അവൾ പതിയെ എന്റെ നെഞ്ചിൽ കൈ വെച്ചു. ആ കൈകൾക്ക് മഞ്ഞുപോലെ തണുപ്പായിരുന്നു. പക്ഷേ എന്റെ ഉള്ളിൽ ഒരു തീക്കനൽ വീണതുപോലെ തോന്നി.
”നന്ദനാ… നീ എന്തൊക്കെയാ ഈ പറയുന്നത്?” ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.
”നമ്മൾ ഒരുമിച്ച് ഉണ്ടാകേണ്ടവരാണ്. ആരും തടയാത്ത ഒരിടത്ത്…” അവൾ എന്റെ കാതിനടുത്ത് വന്ന് മന്ത്രിച്ചു. ആ നിമിഷം, എന്റെ ബുദ്ധിയും ചിന്തയും എല്ലാം നിലച്ചു പോയതുപോലെ. അവൾ പുഞ്ചിരിയോടെ അവിടെ നിന്നും പോയി..

backi indo bro
part koduthal venam
bro ee part nannait ond
ellam nallom thanne kavatharipichu 👏👏
next part ondo?