കോളേജ് കാന്റീനിലെ ബഹളത്തിനിടയിൽ ഇരിക്കുമ്പോഴാണ് നന്ദന അപ്പുറത്തെ ടേബിളിൽ വന്നിരുന്നത്. അവളുടെ ആ ചാരക്കണ്ണുകൾ ഒരു നിമിഷം എന്നിൽ ഉടക്കി നിന്നു.
ഒരു ചെറിയ പുഞ്ചിരി അ അവളുടെ ചുണ്ടിൽ ഉണ്ട് അതൊരു വെല്ലുവിളി പോലെ എനിക്ക് തോന്നി.
”ടാ… നീ എങ്ങോട്ടാ ഈ നോക്കി ഇരിക്കുന്നത്?” അർജുൻ എന്റെ തോളിൽ തട്ടി ചോദിച്ചു.
”അത്… ആ പെൺകുട്ടി, നന്ദന,” ഞാൻ പതിയേ പറഞ്ഞു.
അർജുൻ ചായ ഗ്ലാസ് താഴെ വെച്ച് എന്നെ ഒന്ന് രൂക്ഷമായി നോക്കി. ഗൗരവം നിറഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു:
“അഖിലേ, നീ അധികം അങ്ങോട്ട് നോക്കണ്ട. അവൾ വേറെ ടൈപ്പാ. ആള് അത്ര ശരിയല്ലെന്നാ കേൾക്കുന്നത്. ആരോടും അധികം സംസാരമില്ല, ആരുമായും കൂട്ടില്ല. എപ്പോഴും എന്തൊക്കെയോ പുസ്തകങ്ങളും മന്ത്രം പോലത്തെ പിറുപിറുക്കലുകളും… നീ വിചാരിക്കുന്ന പോലത്തെ ഒരു നാടൻ പെണ്ണല്ല അവൾ.”
”പോടാ, നിനക്ക് തോന്നുന്നതാ,” ഞാൻ ചിരിച്ചു തള്ളി. പക്ഷേ എന്റെ ഉള്ളിൽ അവൾ ഉണ്ടാക്കിയ സ്വാധീനം ചെറുതല്ലായിരുന്നു.
ആ വൈകുന്നേരം കോളേജ് ഗ്രൗണ്ടിന്റെ അറ്റത്തുള്ള മരച്ചുവട്ടിൽ ഞാൻ അവളെ കണ്ടു. ഒറ്റയ്ക്കായിരുന്നു അവൾ. ഞാൻ ധൈര്യം സംഭരിച്ച് അവളുടെ അടുത്തേക്ക് നടന്നു.
”നന്ദന…”
അവൾ തലയുയർത്തി എന്നെ നോക്കി.
ആ കണ്ണുകളിൽ വിരിഞ്ഞത് ഒരു നിഗൂഢമായ തിളക്കമായിരുന്നു. “ഞാൻ കാത്തിരിക്കുകയായിരുന്നു അഖിൽ. നീ വരുമെന്ന് എനിക്കറിയാമായിരുന്നു.”
”എന്നെ നിനക്ക് എങ്ങനെ അറിയാം? നമ്മൾ ഇതിനുമുമ്പ് കണ്ടിട്ടേയില്ലല്ലോ?” ഞാൻ സംശയത്തോടെ രണ്ടും കൽപ്പിച്ച ചോദിച്ചു.

backi indo bro
part koduthal venam
bro ee part nannait ond
ellam nallom thanne kavatharipichu 👏👏
next part ondo?