”വരുമെന്ന് എനിക്കറിയാമായിരുന്നു.”
ഇരുട്ടിൽ നിന്ന് നന്ദന പുറത്തേക്ക് വന്നു. അവൾ ഒരു കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. ആ നിഴലിൽ അവളുടെ ചാരക്കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. അവൾ എന്റെ അടുത്തേക്ക് വല്ലാതെ ചേർന്നു നിന്നു. അവളുടെ ശരീരം വല്ലാതെ തണുത്തിരുന്നു—ഒരു മൃതദേഹത്തിന്റേത് പോലെ.
”അർജുൻ പറഞ്ഞത് ഞഞാൻ കേട്ടിരുന്നു ഞാൻ വേറെ ടൈപ്പാണെന്ന് അല്ലേ” അവൾ എന്റെ ചെവിയിൽ മന്ത്രിച്ചു. ആ ശബ്ദത്തിൽ ഒരു ചെറിയ ചിരിയുണ്ടായിരുന്നു.
അവൾ പതുക്കെ എന്റെ കൈ പിടിച്ചു. അവളുടെ നഖങ്ങൾ എന്റെ തൊലിയിൽ അല്പം ആഴ്ന്നിറങ്ങി. “നിന്റെ ഉള്ളിൽ ഒഴുകുന്ന ഈ രക്തം… അതിന് വലിയൊരു ചരിത്രമുണ്ട്. നിനക്കത് അറിയണോ?”
അവൾ എന്റെ മുഖം അവളുടെ കൈകൾക്കുള്ളിലാക്കി. ആ ചാരക്കണ്ണുകളിലേക്ക് നോക്കിയപ്പോൾ എനിക്ക് എന്റെ ചുറ്റുപാടും മറന്നുപോയി. പെട്ടെന്ന്, അവൾ കൈ മാറ്റിയപ്പോൾ ഞാൻ കണ്ടത് ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു.
അവളുടെ കഴുത്തിൽ, മുടിയിഴകൾക്ക് താഴെയായി ഒരു അടയാളമുണ്ട്—രണ്ട് തലയുള്ള ഒരു പാമ്പിന്റെ പച്ചകുത്തിയ അടയാളം! പക്ഷേ അത് പച്ചകുത്തിയതല്ലെന്ന് എനിക്ക് തോന്നി. അത് പതുക്കെ അനങ്ങുന്നത് പോലെ… ശ്വസിക്കുന്നത് പോലെ!
”നന്ദനാ… നീ…” ഞാൻ പിന്നോട്ട് മാറി.
അവൾ ഒരു ഭ്രാന്തിയെപ്പോലെ ചിരിച്ചു. “പേടിക്കണ്ട അഖിൽ. ഈ പ്രണയം നിന്നെ കൊല്ലാനല്ല, മറിച്ച് നിന്നെ നിന്റെ സിംഹാസനത്തിൽ എത്തിക്കാനാണ്. പക്ഷേ അതിനൊരു വില കൊടുക്കേണ്ടി വരും.”
അവൾ പെട്ടെന്ന് എന്റെ നെറ്റിയിൽ തടവി. വല്ലാത്തൊരു മരവിപ്പ് എന്റെ തലയിലേക്ക് പടർന്നു. അവൾ എന്റെ മുന്നിൽ നിന്ന് മായുന്നത് പോലെ എനിക്ക് തോന്നി. കണ്ണുകൾ അടയുന്നതിന് മുമ്പ് ഞാൻ അവസാനമായി കേട്ടത് അവളുടെ ആ നിഗൂഢമായ ശബ്ദമായിരുന്നു:

അടുത്ത പാർട്ടിൽ വരാൻ പോകുന്ന new character – elsa zaron
https://ibb.co/zHx2KBwk
അടുത്ത പാർട്ട് കുറച്ച് വൈകും
അടുത്ത പാർട്ട്
കൊള്ളാം ❤️ സൂപ്പർ waiting
𝗯𝘆…… 𝘁𝗼𝗻𝘆❤️
Adipoli aayittund bro 🙌 ithpoale continue cheyy bro , pinne ulla suggestion aahn bro time eduth page kootti ezhuthiayal Kooduthal engaging aavum bro❤️
backi indo bro
ഉണ്ട് പൂർത്തിയായി…
Bro page kootti ezhuthavo
part koduthal venam
ok
bro ee part nannait ond
ellam nallom thanne kavatharipichu 👏👏
next part ondo?
തീർച്ചയായും ഉണ്ട്