ഞാൻ അറിയാതെ തന്നെ അവളിലേക്ക് ആകൃഷ്ടനായി. എന്റെ പഠിത്തവും കൂട്ടുകാരും എല്ലാം രണ്ടാമതായി. നന്ദന… അവളുടെ ആ ചാരക്കണ്ണുകൾ… അതായി എന്റെ ലോകം.
കോളേജ് ടൂർ. അത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും എന്നാൽ ഏറ്റവും ഭയാനകവുമായ ഒന്നായി മാറുമെന്ന് ഞാൻ കരുതിയിരുന്നില്ല. വടക്കൻ മലബാറിലെ ഒരു മലയോര ഗ്രാമത്തിലേക്കായിരുന്നു യാത്ര. പച്ചപ്പും മൂടൽമഞ്ഞും നിറഞ്ഞ ആ പ്രദേശം.
ബസ്സിൽ പാട്ടും ബഹളവുമായി എല്ലാവരും ആഘോഷിക്കുമ്പോൾ, ഏറ്റവും പുറകിലെ വിൻഡോ സീറ്റിൽ ഹെഡ്സെറ്റും വെച്ച് പുറത്തെ കാഴ്ചകളിലേക്ക് നോക്കി നന്ദന ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ ആ ചാരക്കണ്ണുകൾ ഇടയ്ക്കിടെ ഗ്ലാസിലെ പ്രതിഫലനത്തിലൂടെ എന്നെ നോക്കുന്നുണ്ട്.
ബസ്സ് ഒരു വളവ് തിരിഞ്ഞപ്പോൾ ഉണ്ടായ ആക്കത്തിൽ ഞാൻ അവളുടെ സീറ്റിനടുത്തേക്ക് നീങ്ങിപ്പോയി.
”ഇവിടെ ഇരുന്നോ…” അവൾ ഹെഡ്സെറ്റ് മാറ്റി പകുതി സീറ്റ് എനിക്ക് ഒഴിഞ്ഞുതന്നു.
ഞാൻ അവളുടെ അടുത്ത് ഇരുന്നു. എന്റെ ഹൃദയമിടിപ്പ് എനിക്ക് തന്നെ കേൾക്കാമായിരുന്നു. അർജുൻ ദൂരെയിരുന്ന് എന്നെ കണ്ണ് കാണിച്ചു പേടിപ്പിക്കുന്നുണ്ട്. പക്ഷേ എനിക്ക് അതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.
”അഖിൽ…” അവൾ പതുക്കെ വിളിച്ചു. “നിനക്ക് ഈ സ്ഥലത്തെപ്പറ്റി എന്തെങ്കിലും അറിയാമോ? പണ്ട് ഇവിടെ ഒരു വലിയ കൊട്ടാരമുണ്ടായിരുന്നു. നിന്റെ തറവാട്ടുമായി ബന്ധമുള്ള ഒരു കൊട്ടാരം.”
”എനിക്കറിയില്ല…” ഞാൻ അവളുടെ കൈകളിലേക്ക് നോക്കി. അവളുടെ വിരലുകളിൽ നീല രത്നം പതിപ്പിച്ച ആ വെള്ളി ചരടുണ്ട്. (ഇത് പിൽക്കാലത്ത് ദേവ്നയുടെ കയ്യിൽ കണ്ട അതേ ചരടാണെന്ന് അഖിൽ അന്ന് അറിഞ്ഞിരുന്നില്ല).

അടുത്ത പാർട്ടിൽ വരാൻ പോകുന്ന new character – elsa zaron
https://ibb.co/zHx2KBwk
അടുത്ത പാർട്ട് കുറച്ച് വൈകും
അടുത്ത പാർട്ട്
കൊള്ളാം ❤️ സൂപ്പർ waiting
𝗯𝘆…… 𝘁𝗼𝗻𝘆❤️
Adipoli aayittund bro 🙌 ithpoale continue cheyy bro , pinne ulla suggestion aahn bro time eduth page kootti ezhuthiayal Kooduthal engaging aavum bro❤️
backi indo bro
ഉണ്ട് പൂർത്തിയായി…
Bro page kootti ezhuthavo
part koduthal venam
ok
bro ee part nannait ond
ellam nallom thanne kavatharipichu 👏👏
next part ondo?
തീർച്ചയായും ഉണ്ട്