ജയമോഹങ്ങൾ [ബിലാൽ] 68

അകത്തു കേറാൻ നേരം ജോസെഫിന്റെ കൈ പിടിച്ചു അന്നമ്മ ചോദിച്ചു.

“ അച്ചായാ  നമ്മുടെ ജയമോൾക്ക് പകരം ഒരു മകൻ ആണെങ്കിൽ എന്നോട് ദേഷ്യം തോന്നുമോ,. അവനു ഇടാൻ ഒരു പോലും നമ്മൾ കരുതി വച്ചില്ലല്ലോ ”

അപ്പോൾ ആണ് ആയാളും അതിനെ പറ്റി ചിന്തിക്കുന്നത്.  പക്ഷെ അയാൾ അവളോട്‌ പറഞ്ഞു .

“ നീ പേടിക്കണ്ട , എന്തായാലും ഇത് നമ്മുടെ ജയമോൾ തന്നെ ആയിരിക്കും , എനിക്ക് ഉറപ്പാണ് , നീ പോയിട്ടു വാ ,  നമ്മുടെ ജയമോളും ആയിട്ട്. ”

അവളെ അകത്തേക്ക് പറഞ്ഞു അയക്കുമ്പോൾ അയാൾക്കും ഒരു സംശയം തോന്നി തുടങ്ങിയിരുന്നു,. ഇനി എങ്ങാനും മകൻ അയാൾ എന്ത് പേരിടണം ? . പക്ഷെ അയാൾ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു തീർച്ചയായും ഇത് മകൾ ആയിരിക്കും. .. ഞങ്ങടെ ജയമോൾ ….

കുറച്ചു കഴിഞ്ഞപ്പോൾ അകത്തു നിന്നും നേഴ്സ് വിളിച്ചു പറഞ്ഞു “അന്നമ്മയുടെ കെട്ടിയോൻ ആരാ,  നിങ്ങൾ ഒന്ന് അകത്തേക്ക് വന്നേ . ”

അകത്തേക്ക് ചെന്ന ജോസഫ് കാണുന്നത് ഒരു കൊച്ചിനെയും പിടിച്ചു അകത്തു നിൽക്കുന്ന നേഴ്സ്  ആണ് . അവരുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ കണ്ട ജോസഫ് വേഗതിൽ ചോദിച്ചു.

“ നേഴ്സ്. .. മോളല്ലേ … എന്റെ അന്നമ്മ ഓക്കേ അല്ലെ ”

അകത്തു നിർവികര ആയി കിടക്കുന്ന അന്നമ്മയെ കണ്ടപ്പോൾ മനസ്സിൽ ഒരു പേടി തോന്നിയെങ്കിലും ജോസഫ് നഴ്സിന്റെയും   അടുത്ത് നിൽക്കുന്ന ഡോക്ടറിന്റെയും മറുപടിക്കായി കാതോർത്തു.

“ നിങ്ങൾ ഞാൻ പറയുന്നത് സമാധാനത്തോടെ കേൾക്കണം . നിങ്ങൾക്ക് ആരോഗ്യമുള്ള നല്ല ഓമണത്തമുള്ള കുട്ടിയാണ് ഉണ്ടായതു.  പക്ഷെ കുട്ടി ആണാണോ പെണ്ണാണോ എന്ന് പറയാൻ പറ്റാത്ത അവസ്ഥ ആണ് ഇപ്പോൾ , കുട്ടിക്ക് ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും ജനനെന്ദ്രിയങ്ങൾ ഉണ്ട്.  കുട്ടി വളരുമ്പോൾ അത് തീരുമാനിക്കട്ടെ … “

The Author

ബിലാൽ

www.kkstories.com

2 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *