ജയമോഹങ്ങൾ
Jayamohangal | Author : Bilal
ഇടുക്കിയിലെ ഒരു ഭൂപ്രദേശത്തു ക്രഷിയുമായി ജീവിക്കുന്ന ജോസഫ്ന്റെയും അന്നമ്മയുടെയും ജീവിതം കഷ്ടപ്പാട് നിറഞ്ഞതായിരുന്നെങ്കിലും വളരേ സന്തോഷത്തോടെ ആയിരുന്നു അവർ ജീവിച്ചു വന്നത്.
കോട്ടയത്തെ അറിയപ്പെടുന്ന കുടുംബത്തിൽ ജനിച്ച അന്നമ്മയെ കല്യാണം കഴിച്ചു , ഒളിച്ചോടി വന്നു ജീവിക്കുന്ന ജോസഫ്നു സ്വന്തം എന്ന് പറയാൻ വേറെ ആരും തന്നെ ഉണ്ടായിരുന്നില്ല .
കല്യാണം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞപ്പോളേക്കും അവർക്ക് കൂട്ടായി അവരുടെ മകൻ അലക്സ് കൂടെ വന്നപ്പോൾ , ജീവിതം വളരേ സന്തോഷത്തിൽ ആയി . കഷ്ടപ്പാട് നിറഞ്ഞ ജീവിതം ആയിരുന്നെങ്കിലും തികഞ്ഞ അധ്വാനികളായ ജോസഫ്ന്റെയും അന്നമ്മയുടെയും രാപകൽ ഇല്ലാത്ത പ്രയത്നത്തിന്റെ ഫലമായി അഞ്ചേട്ടു കൊല്ലം കൊണ്ട് സ്വന്തമായി നല്ലൊരു വീടും അത്യാവശ്യം നല്ല ഭൂസ്വത്തുക്കളും ഉണ്ടായി.
അപ്പോഴേക്കും അവർക്ക് ഒരു പെൺകുഞ്ഞു കൂടെ വേണം എന്നാ ആഗ്രഹം കൂടി കൂടി വന്നു. പക്ഷെ എന്തോ കാരണം കൊണ്ട് അന്നമ്മ ഗർഭിണി ആകുന്നുണ്ടായിരുന്നില്ല.പിന്നെ കുറെ പ്രാർത്ഥനകളും വഴിപാടുകളും ഒക്കെ ആയി കുറെ നാളുകൾ .
ഒടുവിൽ എപ്പോളോ അന്നമ്മ ഗർഭിണി ആയപ്പോൾ രണ്ടു പേരും സന്തോഷം കൊണ്ട് മതി മറന്നു . തങ്ങൾക്ക് ഉണ്ടാകാൻ പോകുന്നത് മകൾ ആയിരിക്കും എന്നും അവൾക്ക് ജയ എന്ന് പേരിടണം എന്ന് പോലും അവർ തീരുമാനിച്ചു വച്ചിരുന്നു .
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അന്നമ്മക്ക് പ്രസവ വേദന തുടങ്ങി . വലിയ ആശുപത്രി ഒന്നും അവിടെ ഇല്ലായിരുന്നു എങ്കിലും അടുത്തുള്ള ഒരു ചെറിയ ഹോസ്പിറ്റലിൽ അവർ അഡ്മിറ്റ് ആയി.

Second part eppo?
🥴💫
🥴😴🥹