അവളുടെ സ്വഭാവം വളരേ ശാന്തമായിരുന്നു . അവളുടെ അമ്മ അവളെ കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കി വളർത്തികൊണ്ട് വരുന്നതിനാൽ അവൾക്കും തന്റെ ശരീരത്തിനെ കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്നു . അവൾ പെൺകുട്ടി ആയി തന്മേ വളർന്നു വന്നു .
കോളേജിൽ ഒക്കെ പഠിക്കുന്ന സമയം ആയപ്പോൾ ആണ് അവർക്ക് പേടി ആകുന്നത് . അടുത്തെങ്ങും നല്ല കോളേജ് ഇല്ലാത്തതു കൊണ്ട് ദൂരത്തു പോയി വേണം പഠിക്കാൻ . അതും ഹോസ്റ്റലിൽ വല്ലതും നിൽക്കേണ്ടി വരും . കല്യാണം കഴിച്ചു വിടാൻ പറ്റാത്തത് കൊണ്ട് വേറെ ഒരു വഴിയും ഇല്ലാത്തതു കൊണ്ട് അവർ അത് തന്നെ തീരുമാനിച്ചു.
ദൂരത്തുള്ള കോളേജ് പോയി 3 വർഷം ഡിഗ്രി പഠിച്ചു കഴിഞ്ഞപ്പോളേക്കും അവൾടെ ആത്മവിശ്വാസം നല്ലത് പോലെ കൂടി. അവിടെ വച്ചു ഒന്ന് രണ്ടു പ്രൊപോസൽ ഒക്കെ വന്നിരുന്നു എങ്കിലും അവൾ തന്ത്ര്പൂർവം എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറിയിരുന്നു. അങ്ങനെ ജീവിതത്തിൽ കുറച്ചൂടെ തല ഉയർത്തി നടക്കണം എന്നും , ആരുടെയും മുന്നിൽ തല കുനിക്കരുതെന്നും അവൾ ഉറപ്പിച്ചു .
അങ്ങനെ ഡിഗ്രി കഴിഞ്ഞ സമയത്തു ഇനി എന്ത് ചെയ്യാം എന്ന് ആലോചിച്ചപ്പോൾ ആണ് , കാനഡയിൽ പോയി പഠിക്കാം എന്നൊരു സജേഷൻ വരുന്നത്. അവിടെ ആകുമ്പോൾ ആരും തന്റെ കാര്യത്തിൽ ഒന്നും ഇടപെടില്ല എന്നുള്ള കാര്യം ആയിരുന്നു അവളെ അതിനു പ്രേരിപ്പിച്ചത്.
അപ്പോളേക്കും അത്യാവശ്യം നല്ല സാമ്പത്തിക സ്ഥിതിയിൽ എത്തിയിരുന്നു ജോസഫ്നും അന്നമ്മക്കും മകളുടെ തീരുമാനം തന്നെ ആണ് ശെരി എന്നും തോന്നി.

🥴💫
🥴😴🥹