“ഈ പെണ്ണുങ്ങളുടെ കാര്യം എപ്പോഴും കഷ്ട്ടം തന്നെ ആണല്ലേ? തനിക്കു ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നു എങ്കിൽ എന്നോട് പറയാമായിരുന്നില്ലേ.. അങ്ങനെ എങ്കിൽ ഞാൻ ഒരിക്കലും തന്നോട് താൻ വരുന്നതിന് വേണ്ടി നിർബന്ധിക്കില്ലായിരുന്നു. ഞങ്ങൾക്ക് ആണുങ്ങൾക്ക് ഇങ്ങനെ ഒരു പ്രശ്നം ഇല്ലാത്തത് കൊണ്ടു ഇതിനെ കുറച്ചു ഒന്നും ചിന്തിക്കേണ്ട കാര്യം ഇല്ലല്ലോ. പക്ഷെ തനിക്കു എന്നോട് പറയാമായിരുന്നില്ലേ. ഞാൻ തന്നോട് എല്ലാം പറയാറില്ലേ. പിന്നെ എന്തിനാ എന്നോട് മറച്ചു വെക്കുന്നത്. എടോ… എനിക്ക് തന്നെ അത്രയും ഇഷ്ട്ടം ആടോ.” ജീവൻ പറഞ്ഞു.
വർഷയ്ക്ക് അത് കേട്ട് സങ്കടം ആയി. താനും ചേച്ചിയും കൂടെ ഈ പാവത്തിനെ പറ്റിക്കുകയാണല്ലോ എന്നോർത്ത് വർഷ കരഞ്ഞു. ജീവൻ വർഷയെ ചേർത്ത് പിടിച്ചു. അവളുടെ കണ്ണുനീര് തുടച്ചു . അവളെ കെട്ടിപിടിച്ചു നിന്നു. പിന്നെ നെറ്റിയിൽ ഉമ്മ വെച്ചു. വർഷയ്ക്ക് മാറാൻ തോന്നിയില്ല. ജീവന്റെ സ്നേഹത്തിൽ ആ തലോടലിൽ ലയിച്ചു നിന്നു. ജീവൻ അവളെ മാറ്റി നിർത്തുന്നത് വരെ വർഷ അങ്ങനെ തന്നെ നിന്നു.
“നമുക്ക് പോകാം.. ഏതായാലും ഈ വേഷം മാറി പുതിയ ഡ്രെസ്സ് ഉടുത്ത് വാ . നമുക്ക് പോകാം. പോകുന്ന വഴിയിൽ ഒന്ന് അവിടെ കയറിയിട്ട് പോകാം.” ജീവൻ പറഞ്ഞപ്പോൾ ആണ് താൻ ജീവേട്ടനെ കെട്ടിപിടിച്ചു നിൽക്കുകയാണ് എന്ന ബോധം വർഷയ്ക്ക് ഉണ്ടായത്. അവർ അവിടെ ഇരുന്ന് ആ ഐസ്ക്രീം കഴിച്ചു. വർഷയ്ക്ക് വലിയ ഇഷ്ട്ടം ആയിരുന്നു ഐസ്ക്രീം.
ജീവൻ പുറത്ത് പോയി നിന്നു. വർഷ വേഗം വേഷം മാറി പുറത്തേക്ക് വന്നു. വർഷ ഇട്ട് വന്ന ഡ്രെസ്സ് മുഴുവനും മടക്കി ഒരു കവറിൽ വെച്ചു. അതും എടുത്തു അവർ അവിടെ നിന്നും ഇറങ്ങി. ഓട്ടോ വിളിക്കാൻ നോക്കിയപ്പോൾ വർഷ ജീവനെ തടഞ്ഞു. ജീവന്റെ കൂടെ ബുള്ളറ്റിൽ വന്നോളാം എന്ന് പറഞ്ഞു. ജീവന്റെ ബുള്ളറ്റിന്റെ പിറകിൽ ഒരു ഭാഗത്തു മാത്രം കാൽ വെച്ച് കൊണ്ടു ജീവനെ കെട്ടിപിടിച്ചു വർഷ ഇരുന്നു.

താക്സ് ❤
സൂപ്പർ ബാക്കി വേഗം പോന്നോട്ടെ.
Wating ആണെ… 🤗
താങ്ക്സ്. വേഗം തരാം ❤❤
❤️❤️❤️❤️❤️❤️❤️
❤❤❤❤
ബ്രോ ഒരു പാർട്ട് കൂടി എന്ന് പറയുമ്പോൾ തീരെ ചെറുതായുപോകില്ലേ കഥ, അതോ അടുത്ത പാർട്ട് പേജ് കൂട്ടി എഴുതാൻ ആണോ 💯🥲🫂📈
ഒരു പാർട്ടിൽ തീരില്ല. ഒന്നിൽ കൂടുതൽ പാർട്ടുകൾ പ്രതീക്ഷിക്കാം.. എന്നാലേ ഞാൻ മനസ്സിൽ കണ്ടത് പോലെ ആകു.
ബാക്കി പോരട്ടെ
വരും. വന്നിരിക്കും വൈകാതെ.
വളരെ നല്ല രീതിയിൽ അപകർഷതാബോധത്തെ അവതരിപ്പിച്ചു, ഇങ്ങനെ ഉള്ളവർക്ക് യഥാസമയം ഒരു കൗൺസിലിംഗ് കൊടുത്താൽ അതിനെ അതിജീവിക്കാൻ പറ്റും. ഈ കഥയിൽ ആൾമാറാട്ടം കൊണ്ട് രണ്ടും പേർക്കും നഷ്ടങ്ങളുടെ പട്ടിക മാത്രം.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
കുട്ടിക്കാലത്തെ പല അനുഭവങ്ങൾ അങ്ങനെ എളുപ്പം മാറില്ല. അത് പലപ്പോഴും നമ്മൾ പോലും അറിയാതെ പുറത്തു വരും പല രീതിയിൽ. അതിന്റെ ഒരു ഇരയാണ് ഞാനും. ഇന്നും അത് എന്നെ വേട്ടയാടാറുണ്ട്. എന്നാൽ ചില സമയം നമ്മളെ ഒത്തിരി സ്നേഹിക്കുന്നവരുടെ മുന്നിൽ മാത്രം അപാര ധൈര്യം ആയിരിക്കും . എന്നാൽ നമ്മളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ടാൽ കൈ വിറക്കാൻ തുടങ്ങും. മനസിന്റെ താളം തെറ്റും.
Thudarile?
തുടരും. അടുത്ത് തന്നെ വരും.
“Good message at end”
താങ്ക്സ്
Super bro 🤜🏻🤛🏻