ഇറങ്ങുമ്പോൾ വർഷ പൊട്ടിക്കരഞ്ഞു. അമ്മയേയും അച്ഛനെയും കെട്ടിപിടിച്ചു കരഞ്ഞു. അമൃതയെ കെട്ടിപിടിച്ചു കരഞ്ഞു അമൃതയെ വിടാതെ കെട്ടിപിടിച്ചു നിന്നു. ഒടുവിൽ എല്ലാവരും ചേർന്നു പിടിച്ചു മാറ്റി വർഷയെ കാറിൽ കയറ്റി. കാർ മുൻപോട്ട് പോയപ്പോൾ അമൃത ബോധം കേട്ട് വീണു.
തുടരും.
ബൈ
സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ഏകൻ.
ഇത് വെറും ഒരു കഥ മാത്രമാണ്. വെറും ഭാവന. പക്ഷെ വളർത്തു ദോഷം കാരണം. മറ്റുള്ളവരുടെ കളിയാക്കലുകൾ കാരണം ഇത്പോലെ എല്ലാത്തിനെയും പേടിയോടെ കാണുന്നവർ ഉണ്ട്. അത് ഒരു സത്യം ആണ്. എന്ത് ചെയ്യാൻ ശ്രമിക്കുമ്പോഴും അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് പറഞ്ഞു മക്കളെ പേടിപ്പിച്ചു വളർത്തുന്നവർ. എന്ത് ചെയ്യാൻ ശ്രമിക്കുമ്പോഴും നീ ചെയ്താൽ ശരിയാവില്ല എന്ന് പറഞ്ഞു ആത്മവിശ്വാസം നശിപ്പിക്കുന്നവർ . അങ്ങനെ ഉള്ളവർ ഉണ്ട്. ചിലർക്ക് അത് ജീവിതകാലം മുഴുവൻ ഒരു ഭാരമായി കൊണ്ടു നടക്കേണ്ടിയും വരാറുണ്ട്. ഇത് ഒരു യാഥാർഥ്യം ആണ്. എന്നാൽ എല്ലാവരും അങ്ങനെ ആവണം എന്നും ഇല്ല. അതിനെ കുറച്ചു ചിന്തിച്ചപ്പോൾ തോന്നിയ ഒരു കഥ മാത്രം ആണ് ഇത്. ഇനി ഒരു പാർട്ട് കൂടെ മാത്രം. എത്രത്തോളം നന്നായിട്ടുണ്ട് എന്ന് എനിക്ക് അറിയില്ല. പനി ആയിരുന്നു. അത് മാറിയിട്ടും. മനസ്സിന് എന്തോ ഒരു സന്തോഷം തോന്നുന്നില്ല… എന്തോ വല്ലാത്ത ഒരു നിരാശ ബാധിച്ചത് പോലെ. അല്ലെങ്കിലും സുഖമില്ലാതെ കിടക്കുന്ന സമയം നമുക്ക് വേണ്ടപ്പെട്ടവർ അടുത്ത് ഇല്ലെങ്കിൽ ഒരു വല്ലാത്ത നിരാശ തോന്നും.

താക്സ് ❤
സൂപ്പർ ബാക്കി വേഗം പോന്നോട്ടെ.
Wating ആണെ… 🤗
താങ്ക്സ്. വേഗം തരാം ❤❤
❤️❤️❤️❤️❤️❤️❤️
❤❤❤❤
ബ്രോ ഒരു പാർട്ട് കൂടി എന്ന് പറയുമ്പോൾ തീരെ ചെറുതായുപോകില്ലേ കഥ, അതോ അടുത്ത പാർട്ട് പേജ് കൂട്ടി എഴുതാൻ ആണോ 💯🥲🫂📈
ഒരു പാർട്ടിൽ തീരില്ല. ഒന്നിൽ കൂടുതൽ പാർട്ടുകൾ പ്രതീക്ഷിക്കാം.. എന്നാലേ ഞാൻ മനസ്സിൽ കണ്ടത് പോലെ ആകു.
ബാക്കി പോരട്ടെ
വരും. വന്നിരിക്കും വൈകാതെ.
വളരെ നല്ല രീതിയിൽ അപകർഷതാബോധത്തെ അവതരിപ്പിച്ചു, ഇങ്ങനെ ഉള്ളവർക്ക് യഥാസമയം ഒരു കൗൺസിലിംഗ് കൊടുത്താൽ അതിനെ അതിജീവിക്കാൻ പറ്റും. ഈ കഥയിൽ ആൾമാറാട്ടം കൊണ്ട് രണ്ടും പേർക്കും നഷ്ടങ്ങളുടെ പട്ടിക മാത്രം.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
കുട്ടിക്കാലത്തെ പല അനുഭവങ്ങൾ അങ്ങനെ എളുപ്പം മാറില്ല. അത് പലപ്പോഴും നമ്മൾ പോലും അറിയാതെ പുറത്തു വരും പല രീതിയിൽ. അതിന്റെ ഒരു ഇരയാണ് ഞാനും. ഇന്നും അത് എന്നെ വേട്ടയാടാറുണ്ട്. എന്നാൽ ചില സമയം നമ്മളെ ഒത്തിരി സ്നേഹിക്കുന്നവരുടെ മുന്നിൽ മാത്രം അപാര ധൈര്യം ആയിരിക്കും . എന്നാൽ നമ്മളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ടാൽ കൈ വിറക്കാൻ തുടങ്ങും. മനസിന്റെ താളം തെറ്റും.
Thudarile?
തുടരും. അടുത്ത് തന്നെ വരും.
“Good message at end”
താങ്ക്സ്
Super bro 🤜🏻🤛🏻