അങ്ങനെ ഒരു ദിവസം. ജീവൻ അമൃതയെ വിളിച്ചു. വർഷയാണ് സംസാരിച്ചത്.
“ഏയ് അമ്മു നാളെ താൻ എന്റെ കൂടെ ഒരു സ്ഥലം വരെ വരുമോ ? അച്ഛനോട് ഞാൻ പറഞ്ഞോളാം. ”
“അത് ഏട്ടാ എനിക്ക് നാളെ.. എന്റെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോകാൻ ഉണ്ടായിരുന്നു.”
“അതിനെന്താ.. എന്റെ കൂടെ വന്ന ശേഷം കൂട്ടുകാരിയെ കാണാൻ പോകാമല്ലോ.. ഞാനും കൂടെ വരാം.. നമുക്ക് ഒരുമിച്ചു കല്യാണം ക്ഷണിക്കാം എന്താ. വേറെ ഒന്നും പറയാൻ ഇല്ല. നാളെ രാവിലെ ഒൻപതു മണിക്ക് ഞാൻ വീട്ടിൽ വരും. റെഡി ആയി നിന്നോണം. ആഹ്!! പിന്നെ സാരി ഉടുത്താൽ മതി. തന്നെ സാരിയിൽ കാണാൻ നല്ല ഭംഗിയാ.’ അതും പറഞ്ഞു ജീവൻ ഫോൺ വെച്ചു.
പിന്നെ പറയണോ പുകില്. വർഷയ്ക്ക് സാരി ഉടുക്കാൻ ഇഷ്ട്ടമേ അല്ല. ജീൻസ് അല്ലെങ്കിൽ ചൂരിദാർ അതാണ് വർഷയുടെ ഇഷ്ട്ടം. പക്ഷെ എന്ത് ചെയ്യാൻ. അമൃതയുടെ കണ്ണീരിനുമുന്നിൽ വർഷ വഴങ്ങി. പിറ്റേന്ന് ജീവൻ വരുമ്പോഴേക്കും വർഷ സാരി ഉടുത്തു ഒരുങ്ങി നിന്നിരുന്നു. ജീവൻ ബുള്ളറ്റിൽ ആണ് വന്നത്. ജീവന്റെ ബുള്ളറ്റിന്റെ പിറകിൽ കയറി വർഷ പോകുന്നത് അമൃത ജനലിൽ കൂടെ നോക്കി നിന്നു. അമൃതയ്ക്ക് തന്നോട് തന്നെ ദേഷ്യം തോന്നി.
അവർ നേരെ പോയത് കുറച്ചു ദൂരെയുള്ള ഒരു അമ്പലത്തിൽ ആണ്. അവിടെ വലിയൊരു ആൽ മരത്തിന്റെ താഴെ അവർ നിന്നു.
“അമ്മു…. ഞാൻ എന്തിനാണ് അമ്മൂനേയും കൂട്ടി ഇവിടേക്ക് വന്നത് എന്നറിയാമോ.? ” ജീവൻ ചോദിച്ചു. ജീവൻ അമൃതയെ ഇപ്പോൾ അമ്മൂ എന്നാണ് വിളിക്കുന്നത്. അത് വർഷയാണ് എന്നറിയാതെ .

താക്സ് ❤
സൂപ്പർ ബാക്കി വേഗം പോന്നോട്ടെ.
Wating ആണെ… 🤗
താങ്ക്സ്. വേഗം തരാം ❤❤
❤️❤️❤️❤️❤️❤️❤️
❤❤❤❤
ബ്രോ ഒരു പാർട്ട് കൂടി എന്ന് പറയുമ്പോൾ തീരെ ചെറുതായുപോകില്ലേ കഥ, അതോ അടുത്ത പാർട്ട് പേജ് കൂട്ടി എഴുതാൻ ആണോ 💯🥲🫂📈
ഒരു പാർട്ടിൽ തീരില്ല. ഒന്നിൽ കൂടുതൽ പാർട്ടുകൾ പ്രതീക്ഷിക്കാം.. എന്നാലേ ഞാൻ മനസ്സിൽ കണ്ടത് പോലെ ആകു.
ബാക്കി പോരട്ടെ
വരും. വന്നിരിക്കും വൈകാതെ.
വളരെ നല്ല രീതിയിൽ അപകർഷതാബോധത്തെ അവതരിപ്പിച്ചു, ഇങ്ങനെ ഉള്ളവർക്ക് യഥാസമയം ഒരു കൗൺസിലിംഗ് കൊടുത്താൽ അതിനെ അതിജീവിക്കാൻ പറ്റും. ഈ കഥയിൽ ആൾമാറാട്ടം കൊണ്ട് രണ്ടും പേർക്കും നഷ്ടങ്ങളുടെ പട്ടിക മാത്രം.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
കുട്ടിക്കാലത്തെ പല അനുഭവങ്ങൾ അങ്ങനെ എളുപ്പം മാറില്ല. അത് പലപ്പോഴും നമ്മൾ പോലും അറിയാതെ പുറത്തു വരും പല രീതിയിൽ. അതിന്റെ ഒരു ഇരയാണ് ഞാനും. ഇന്നും അത് എന്നെ വേട്ടയാടാറുണ്ട്. എന്നാൽ ചില സമയം നമ്മളെ ഒത്തിരി സ്നേഹിക്കുന്നവരുടെ മുന്നിൽ മാത്രം അപാര ധൈര്യം ആയിരിക്കും . എന്നാൽ നമ്മളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ടാൽ കൈ വിറക്കാൻ തുടങ്ങും. മനസിന്റെ താളം തെറ്റും.
Thudarile?
തുടരും. അടുത്ത് തന്നെ വരും.
“Good message at end”
താങ്ക്സ്
Super bro 🤜🏻🤛🏻