“ജീവേട്ട എവിടെയെങ്കിലും മെഡിക്കൽ ഷോപ്പ് കാണുണെങ്കിൽ ഒന്ന് നിർത്തിയിട്ട് എനിക്ക് ഒരു പേട് വാങ്ങിച്ചു തരണേ. എന്റെ പിരീഡ് ആയെന്ന തോന്നുന്നത്. ”
“ഓ! അതാണോ.. എന്നാൽ പിടിച്ചു ഇരുന്നോ. ഞാൻ ഇത്തിരി സ്പീഡിൽ വിടാം.. ഏതെങ്കിലും ഹോട്ടലിൽ റൂം എടുക്കാം. ”
“അതൊന്നും വേണ്ട ഒരു ടോയ്‌ലറ്റിൽ പോയാൽ മതി. ”
ജീവൻ സ്പീഡിൽ പോയി. പേട് വാങ്ങി ഒരു ഹോട്ടലിൽ റൂം എടുത്തു. റൂം എടുക്കേണ്ട എന്ന് വർഷ പറഞ്ഞിട്ടും ജീവൻ കേട്ടില്ല.
റൂം എടുത്തു കഴിഞ്ഞു ഉടനെ വർഷ പോയി പേട് വെച്ചു എങ്കിലും ഷഡ്ഢിയിൽ രക്തം ആയിരുന്നു. അത് വർഷയ്ക്ക് വലിയ വിഷമം ഉണ്ടായി. അത് മനസ്സിലാക്കിയെന്ന പോലെ ജീവൻ പറഞ്ഞു.
“അതേ തന്റെ . അളവ് പറഞ്ഞാൽ ഞാൻ പോയി. വേറെ ഡ്രെസ്സ് വാങ്ങാം.. എന്തായാലും ഇപ്പോൾ പോകുന്നത് ബുദ്ധിയല്ല. പ്രത്യേകിച്ച് ബുള്ളറ്റിൽ അത് തനിക്കു ചിലപ്പോൾ പ്രശ്നം ആകും. താൻ കുറച്ചു സമയം വിശ്രമിക്ക്. ”
“അതൊന്നും വേണ്ട. ജീവേട്ട.. എനിക്ക് ഒരു ഓട്ടോ പിടിച്ചു തരാമോ.. ഞാൻ അതിൽ കയറി വീട്ടിലേക്ക് പൊയ്ക്കോളാം.” അങ്ങനെ ഒരു സാഹചര്യം ആയത് കൊണ്ടും.. അമൃതയായി അഭിനയിക്കുന്നത് കൊണ്ടും. വർഷയ്ക്ക് അതിൽ കൂടുതൽ ഒന്നും പറയാൻ കഴിഞ്ഞില്ല.
“അതൊന്നും വേണ്ട താൻ തന്റെ സൈസ് പറ.. എന്നായാലും ഇതൊക്കെ ഞാൻ അറിയേണ്ടതല്ലേ ? പിന്നെന്താ.? ”
വർഷ ഒടുവിൽ നാണിച്ചുകൊണ്ട് അവളുടെ സൈസ് പറഞ്ഞു കൊടുത്തു. ജീവൻ പുറത്തേക്ക് പോയി. വർഷ വാതിൽ ചാരി അവിടെ കിടന്നു. കുറച്ചു മുൻപ് ജീവന്റെ കൂട്ടുകാരുടെ നിർബന്ധപ്രകാരം. ജീവനെ കെട്ടിപിടിച്ചതും ഉമ്മ വെച്ചതുമെല്ലാം വർഷ ഓർത്തു. ജീവന്റെ സുഹൃത്തിന്റെ മുറിയിൽ കൂട്ടുകാർ എല്ലാവരും ഒത്തു കൂടിയപ്പോൾ ആണ് അങ്ങനെ സംഭവിച്ചത്.

താക്സ് ❤
സൂപ്പർ ബാക്കി വേഗം പോന്നോട്ടെ.
Wating ആണെ… 🤗
താങ്ക്സ്. വേഗം തരാം ❤❤
❤️❤️❤️❤️❤️❤️❤️
❤❤❤❤
ബ്രോ ഒരു പാർട്ട് കൂടി എന്ന് പറയുമ്പോൾ തീരെ ചെറുതായുപോകില്ലേ കഥ, അതോ അടുത്ത പാർട്ട് പേജ് കൂട്ടി എഴുതാൻ ആണോ 💯🥲🫂📈
ഒരു പാർട്ടിൽ തീരില്ല. ഒന്നിൽ കൂടുതൽ പാർട്ടുകൾ പ്രതീക്ഷിക്കാം.. എന്നാലേ ഞാൻ മനസ്സിൽ കണ്ടത് പോലെ ആകു.
ബാക്കി പോരട്ടെ
വരും. വന്നിരിക്കും വൈകാതെ.
വളരെ നല്ല രീതിയിൽ അപകർഷതാബോധത്തെ അവതരിപ്പിച്ചു, ഇങ്ങനെ ഉള്ളവർക്ക് യഥാസമയം ഒരു കൗൺസിലിംഗ് കൊടുത്താൽ അതിനെ അതിജീവിക്കാൻ പറ്റും. ഈ കഥയിൽ ആൾമാറാട്ടം കൊണ്ട് രണ്ടും പേർക്കും നഷ്ടങ്ങളുടെ പട്ടിക മാത്രം.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
കുട്ടിക്കാലത്തെ പല അനുഭവങ്ങൾ അങ്ങനെ എളുപ്പം മാറില്ല. അത് പലപ്പോഴും നമ്മൾ പോലും അറിയാതെ പുറത്തു വരും പല രീതിയിൽ. അതിന്റെ ഒരു ഇരയാണ് ഞാനും. ഇന്നും അത് എന്നെ വേട്ടയാടാറുണ്ട്. എന്നാൽ ചില സമയം നമ്മളെ ഒത്തിരി സ്നേഹിക്കുന്നവരുടെ മുന്നിൽ മാത്രം അപാര ധൈര്യം ആയിരിക്കും . എന്നാൽ നമ്മളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ടാൽ കൈ വിറക്കാൻ തുടങ്ങും. മനസിന്റെ താളം തെറ്റും.
Thudarile?
തുടരും. അടുത്ത് തന്നെ വരും.
“Good message at end”
താങ്ക്സ്
Super bro 🤜🏻🤛🏻