Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ജീവിതമാകുന്ന നൗക [റെഡ് റോബിൻ] 671

Kambi Views 89366

“ശരി കമാൻഡർ ഞങ്ങൾ തീർച്ചയായും ചെയ്തിരിക്കും”

ഫോൺ വെച്ചതും രണ്ടു ഫോട്ടോസ് ഇ മെയിലിലേക്ക് വന്നു. ഒന്ന് ശിവയുടേയും മറ്റൊന്ന് നിതിന്ൻ്റെയും. രണ്ടും സോഷ്യൽ മീഡിയ ഫോട്ടോസ്. പിന്നെ ലൊക്കേഷനും സമയവും. ഫോട്ടോ കണ്ടതും അൻവറിൻ്റെ മുഖത്തു ഒരു ക്രൂരമായ പുഞ്ചിരി വിടർന്നു. 8 മാസങ്ങൾക്ക് മുൻപ് കൊലപ്പെടുത്താൻ ആയി തങ്ങളുടെ നെറ്റ്‌വർക്കിൽ ലഭിച്ച  ശിവ എന്ന പയ്യൻ്റെ അതെ ഫോട്ടോ. തങ്ങളുടെ തലവൻ  അബു മുസ്‌തഫയുടെ പ്രധാന ലക്‌ഷ്യം, അദ്ദേഹത്തിൻ്റെ പേർസണൽ റിവെഞ്ച. അവൻ്റെ മുഖത്തു ക്രൂരമായ ഒരു ചിരി വിടർന്നു. ഇന്ത്യയിലെ അവൻ്റെ അദ്യത്തെ ഓപ്പറേഷൻ. ഒരു പക്ഷെ അവസാനത്തെയും. ചെറുതാണെങ്കിലും വലിയ മിഷൻ തന്നെ. ഫോട്ടോയിൽ കാണുന്നവരെ കൊന്നാൽ  തൻ്റെ പേര് IEM ൻ്റെ ചരിത്രത്തിൽ ഇടം നേടും. കൂടെ കുറെ പേരെ എന്തായാലും കൊല്ലാൻ സാധിക്കും. കുടുംബത്തിന് നല്ല ഒരു തുക തന്നെ പാരിതോഷികമായി ലഭിക്കുകയും ചെയ്യും. എല്ലാത്തിനും ഉപരി സ്വർഗ്ഗവും സുന്ദരിമാരും. പിന്നെ കോർണർ ഹൗസ് ഐസ്ക്രീം പാർലർ,   ഐസ്ക്രീം കഴിക്കാൻ ഒത്തിരി പേർ എത്തി ചേരുന്ന സ്ഥലവും.

അൻവർ അവൻ്റെ പങ്കാളി ഷെജീറിനെ വിളിച്ചു താമസ സ്ഥലത്തേക്ക് ഉടനെ എത്താൻ ആവിശ്യപ്പെട്ടു. അവിടെ അടുത്ത് തന്നെ ഉള്ള മൊബൈൽ ഷോപ്പ് പൂട്ടി ഷജീർ വന്നതും കമാൻഡർ പറഞ്ഞ കാര്യങ്ങൾ അൻവർ അവനെ ധരിപ്പിച്ചു. ആദ്യം ഫോട്ടോയിൽ കാണുന്ന രണ്ടു പേരെയും കൊല്ലണം   അതിനു ശേഷം മാക്സിമം ആൾക്കാരെയും കൊല്ലണം. രണ്ടു പേരും കുളിച്ചു നിസ്കരിച്ചു ശേഷം പ്രശസ്തമായ ഒരു ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയുടെ ഡെലിവറി യൂണിഫോം എടുത്തു ധരിച്ചു. ഒരു ഫുള്ളി ലോഡ്ഡ് ഓട്ടോമാറ്റിക് റിവോൾവറും വലിപ്പം കുറവുള്ള uzi മെഷീൻ ഗൺ അവയുടെ എക്സ്ട്രാ ക്ലിപ്പ്, ഏതാനും  ഗ്രെനേഡുകളും പിന്നെ ബോഡിക്യാമ പോലെ ഫോൺ ശരീരത്തിൽ ഉറപ്പിക്കാനുള്ള ബെൽറ്റ്, ലഹരി ഗുളികകൾ എല്ലാം ഫുഡ്  ഡെലിവറി ബാഗിലേക്ക്  വെച്ചതിനു ശേഷം മഡിവാളയിൽ അവർ താമസിക്കുന്ന ചെറിയ വീട് പൂട്ടി രണ്ടു ഫുഡ് ഡെലിവറി ബൈക്കുകളിലായി ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു. ഏതാണ്ട് അതേ സമയം തന്നെ ജീവ ഒരു ഫോണിലേക്ക് വിളിച്ചു. “ഹലോ അരുൺ. പുതിയ ഓപ്പറേഷൻ ‘സേഫ്’ പറഞ്ഞിരുന്നെല്ലോ അതിലെ നായകൻ ശിവ  നമ്മൾ കണക്കു കൂട്ടിയത് പോലെ പഴയ കൂട്ടുകാരനെ മീറ്റ് ചെയുന്നുണ്ട് സെൻ്റെ  മാർക്ക് സ്ട്രീറ്റിലെ കോർണർ ഹൗസിൽ.  സമയവും ഫോട്ടോയും ഉടനെ അയക്കാം. വളരെ ക്രെഡിബിൾ ആയ ത്രെറ്റ് ആണ്. ഒരു ഹിറ്റിനുള്ള എല്ലാ സാദ്യതയും ഉണ്ട്. സാറ്റലൈറ്റ് ഫോൺ വഴി  പാകിസ്ഥാനിൽ നിന്ന് മെസ്സേജ് പാസായിട്ടുണ്ട്. അത് കൊണ്ട് ഉടനെ തന്നെ സഞ്ജുവിനെയും ദീപക്കിനെയും  കൂട്ടി പോകണം. ആര് തന്നെ ആയാലും ന്യൂട്രലൈസ്സ് ചെയ്യണം. പറ്റുമെങ്കിൽ ക്ലീൻ ഓപ്പറേഷൻ ആയിരിക്കണം. ഞാൻ ഉടനെ അങ്ങോട്ട് വരികയാണ്.ബാക്കി കാര്യങ്ങൾ വന്നിട്ട് തീരുമാനിക്കാം” ഫോൺ വെച്ചതും അരുൺ തൻ്റെ കോബ്ര ടീം മേറ്റസിനെ വിളിച്ചു കാര്യങ്ങൾ  ബ്രീഫ് ചെയ്തു. എല്ലാവരും അരുണിൻ്റെ ഫോണിൽ സംരക്ഷണം നൽകേണ്ടവരുടെ  ഫോട്ടോസ്  ഒന്ന് നോക്കി. പിന്നെ കോർണർ ഹൗസ് ഇരിക്കുന്ന  സ്ഥലത്തിൻൻ്റെ മാപ്പ് എടുത്ത് എൻട്രികൾ, എക്സിറ്റുകൾ, മെയിൻ റോഡുകൾ, വൺവെകൾ ഏറ്റവും അടുത്തുള്ള ട്രാമാ  കെയർ സെൻ്റെർ   എല്ലാം ഒന്ന് നോക്കി മനസ്സിലാക്കി. അരുണും ദീപക്കും ഓഫീസ് ലൂക്കിൽ എക്സിക്യൂട്ടീവ് സ്‌റ്റെയ്‌ലിൽ ഡ്രസ്സ് ചെയ്തു. എന്നിട്ട് ഒരു ലാപ്ടോപ്പ് ബാഗിൽ സൈലെൻസർ ഘടിപ്പിച്ച ഫുള്ളി  ലോഡ്ഡ് ആയ ഒരു ഗ്ലോക്ക് ഓട്ടോമാറ്റിക് പിസ്റ്റൾ എടുത്തു വെച്ച്. പിന്നെ ഒറ്റ നോട്ടത്തിൽ പേനയാണ് എന്നേ തോന്നുന്ന തരത്തിലുള്ള സരിൻ വിഷം നിറച്ച സിറിഞ്ചുകളും ഡ്രെസ്സിനുള്ളിൽ വിദഗ്‌ധമായി ഒളിപ്പിച്ചു. അരുണും ദീപക്കും ഒരു ബൈക്കിൽ കോർണർ ഹൗസ് ലക്ഷ്യമാക്കി വേഗം പോയി. കാരണം കാർ എടുത്താൽ ബെംഗളൂരു പീക്ക് ടൈം ട്രാഫിക്കിൽ പെട്ട് പോകാൻ ചാൻസ് ഉണ്ട്. സഞ്ജയ് അവർ താമസിക്കുന്നിടത്തു നിന്ന് 2 km മാറിയുള്ള ഒരു വീട്ടിലേക്കു (കോബ്ര  ടീം സേഫ് ഹൗസ്)  അവൻ്റെ  ബൈക്കുമായി  പോയി. എന്നിട്ട് സൈഡ് റോഡിലേക്ക് ഉള്ള ഗ്യാരേജ് ഷട്ടർ തുറന്നു അകത്തു കിടക്കുന്ന ഒരു ഒമിനി മോഡൽ ആംബുലൻസിൻ്റെ  ചാർജ് നഷ്ടപ്പെടാതിരിക്കാൻ ഡിസകണക്ട് ചെയ്തു വച്ചിരുന്ന  ബാറ്ററി വേഗം തന്നെ കണക്ട് ചെയ്തു. വാഹനത്തിൽ തന്നെ ഉള്ള രഹസ്യ അറ തുറന്നു തോക്ക് ഉണ്ടെന്നു ഉറപ്പു വരുത്തിയ ശേഷം  ഗ്യാരേജിൽ തന്നെ ഉള്ള ഒരു ഫ്രിഡ്ജ് തുറന്ന്  പ്രൊട്ടക്ഷൻ കൊടുക്കേണ്ട വ്യക്തികളുടെയും താൻ അടക്കം ഉള്ള കോബ്ര  ടീം അംഗങ്ങളുടെയും രണ്ടു വീതം ബ്ലഡ് ബാഗ് എടുത്തു വെച്ച്. എന്നിട്ട് വാഹനത്തിൽ തന്നെ കരുതിയിട്ടുള്ള ആംബുലൻസ് ഡ്രൈവറുടെ യൂണിഫോം  ഇട്ട ശേഷം വണ്ടി പുറത്തേക്ക് പാർക്ക് ചെയ്തു. ഗാരേജ് ഷട്ടറും ഗേറ്റും അടച്ചതിനു ശേഷം ആംബുലൻസ് എടുത്തു ലക്ഷ്യ സ്ഥാനത്തേക്ക്. സേഫ് ഹൗസിൻ്റെ അടുത്തു നിന്ന് കുറച്ചു ദൂരം സഞ്ചരിച്ചതും ബംഗളുരു ട്രാഫിക്കിൽ പെടാതിരിക്കാൻ ആംബുലൻസ് സൈറൺ ഓൺ ആക്കി  ലക്ഷയത്തിലേക്ക് അതിവേഗം പാഞ്ഞു. അരുണും ദീപക്കും 5  മണിയോടെ തന്നെ  അവിടെ എത്തി.  സഞ്ജയ് സ്‌ഥലം അകാൻ 1  km മുൻപ് ഒരു ഒരു ഇടവഴിയിൽ കയറി  ആംബുലൻസിൻ്റെ സൈറണും ലൈറ്റും ഓഫ് ചെയ്തു. എന്നിട്ട് കോർണർ ഹൗസ സ്ഥിതി ചെയുന്ന കോംപൗണ്ടിൻ്റെ ഉള്ളിൽ ഒരു മൂലയിൽ ഉള്ള പാർക്കിംഗ് സ്ലോട്ടിൽ  ആംബുലൻസ് പാർക്ക് ചെയ്തതിനു ശേഷം ചായ കടയുടെ അടുത്തേക്ക് നീങ്ങി. ബ്ലൂടൂത്ത് കമ്മ്യൂണിക്കേഷൻ ഇയർ പ്ളഗ് ധരിച്ച ശേഷം മൂന്ന് സ്ഥലങ്ങളിലായി നിലയുറപ്പിച്ച ശേഷം കോബ്ര ടീം അവിടെയുള്ള ആളുകളെ നിരീക്ഷിക്കാൻ തുടങ്ങി. ദീപക് മെയിൻ ഗേറ്റിൻൻ്റെ ഉള്ള പെട്ടിക്കടയുടെ അടുത്ത് ഒരു സിഗററ്റുമായി നില ഉറപ്പിച്ചു. അരുൺ ആദ്യം കോർണർ ഹൗസിന്റെ അകത്തു ഒന്ന് കയറി ഒരു ഐസ് ക്രീം ഓർഡർ ചെയ്തു. എന്നിട്ട് ഉൾഭാഗവും അവിടെ ഉള്ള സീറ്റിങ് സ്റ്റാഫുകളെയും വിലയിരുത്തി. ബാക്ക് എൻട്രി ഏത് ഭാഗത്താണ് എന്ന് നോക്കി.  ഐസ്ക്രീം കിട്ടിയതും അതുമായി പുറത്തിറങ്ങി. എന്നിട്ട് ആരും കാണാതെ വൈസ്ഡ് ബിന്നിൽ നിക്ഷേപിച്ചു. എന്നിട്ട് ആ കോമ്പൗണ്ടിൽ തന്നെ ഉള്ള ചാട്ട്  സെൻ്റെറിൻ്റെ അടുത്ത് ഒരു ചാട്ട് വാങ്ങി ഒരു സ്റ്റാൻഡിങ് ടാബ്ലിളിൽ നില ഉറപ്പിച്ച.  ഫോണിൽ സംസാരിക്കുന്നത് പോലെ ടീം അംഗങ്ങൾക്ക് ഒരു ലേഔട്ട് അപ്ഡേറ്റ് കൊടുത്തു കോർണർ ഹൗസിൻ്റെ   അകത്തു കുറച്ചു പേർ മാത്രമേ ഉള്ളു. കൂടുതലും കമിതാക്കൾ ആണ്. പുറത്തു പല സ്ഥലങ്ങളിലായി  കുറെ പേർ നിൽക്കുന്നുണ്ട്.  ഓഫീസിൽ നിന്നിറങ്ങി അടുത്തുള്ള ചായക്കടയിൽ ചായ കുടിച്ചുകൊണ്ട് കുറച്ചു പേർ ഉണ്ട് വേറെ ചിലർ മാറി മരത്തിനു ചുവട്ടിൽ സിഗററ്റ് വലിക്കുന്നു.  പാർക്കിംഗ് ഫീ കളക്ട ചെയ്യാൻ ഒരു പയ്യനും ഗേറ്റിനടുത്തു പ്രായമായ ഒരു സെക്യൂരിറ്റിയും. 3  പേരും അവിടെ ഉള്ളവരെ ഒക്കെ നിരീക്ഷിച്ചിട്ട്  ആരും തന്നെ ഇപ്പോൾ എത്തിയിട്ടില്ല  എന്നുറപ്പിച്ചു. പുതിയതായി വരുന്ന ഓരോരുത്തരെയും സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്നു. കോബ്ര ടീം എത്തുന്നതിൻ്റെ അര മണിക്കൂർ മുൻപ് തന്നെ  അൻവർ എത്തിയിരുന്നു. അപ്പോൾ  ആണ് അവൻ ആ കാര്യം മനസിലാക്കിയത് കോർണർ ഹൗസിൽ നിന്ന് ഓൺലൈൻ ഡെലിവറി ഇല്ല അതു കൊണ്ട് തന്നെ ഡെലിവറി ബോയ്സ് ആരും തന്നെ ആ കോമ്പൗണ്ടിൽ ഇല്ല. പിന്നെ ചായ കട ഉള്ളതിനാൽ ചായ കുടിക്കാൻ എന്ന  ഭാവത്തിൽ പോയി നിൽക്കാം. സെക്യൂരിറ്റി ഒരു കിളവൻ ആണ്.  പക്ഷേ കുറെ നേരം അങ്ങനെ നിൽക്കുന്നതിൽ ഒരു ചെറിയ റിസ്ക് ഉണ്ട്. ടാർഗറ്റിനെ കാണുന്ന വരെ ഒരു സംശയവും തോന്നരുത്. അതു കൊണ്ട് ഇവിടെന്നു തൽകാലം മാറി നിൽക്കാം. അവൻ കൈയിലെ മൊബൈൽ ഫോൺ എടുത്ത് ഡെലിവറി ആപ്പ് തുറന്ന് ഏറ്റവും അടുത്തുള്ള തിരക്കുള്ള ഹോട്ടൽ ഏതാണ് എന്ന് നോക്കി. 1  km മാറി പാരമൗണ്ട് എന്ന ഹോട്ടൽ ഉണ്ടെന്ന് മനസ്സിലായി ഉടനെ തന്നെ  ഷജീറിനെ വിളിച്ചു അങ്ങോട്ട് വരാൻ പറഞ്ഞു. തിരിച്ചു ഒരു 7 മണി ആകുമ്പോളേക്കും എത്താം.  അവൻ അവിടെ എത്തിയപ്പോളേക്കും ഷജീർ അവിടെ കുറെ ഡെലിവറി ബോയ്സിൻ്റെ ഇടയിൽ സംസാരിച്ചു കൊണ്ടിരിക്കുന്നത് കണ്ടു. അവനും അവിടെ ബൈക്ക് പാർക്ക് ചെയ്ത് ഡെലിവറി എടുക്കാൻ വന്നതാണ് എന്ന ഭാവത്തിൽ അവിടെ ഉള്ളവരുമായി സംസാരിക്കാൻ തുടങ്ങി. 7 മണി ആയപ്പോൾ ഷജീറിനോട് കോർണർ ഹൗസിലേക്ക് പോക്കാൻ പറഞ്ഞു. 10 മിനിറ്റു കഴിഞ്ഞു അവനും അങ്ങോട്ടേക്ക് തിരിച്ചു. ഗേറ്റ് കടന്ന് ഫുഡ് ഡെലിവറി ബോയ്  വരുന്നത് ദീപക് ശ്രദ്ധിച്ചു. കാരണം ഇത്ര നേരം നിന്നിട്ട് ആദ്യമാണ് ഒരു ഫുഡ് ഡെലിവറി ബോയ് വരുന്നത്. അവൻ അത് ബാക്കി ടീം അംഗങ്ങളോട് സൂചിപ്പിച്ചു  ഷജീർ വണ്ടി പാർക്കിങ്ങിൽ നിർത്തി മൊബൈൽ നോക്കാൻ ആണെന്ന വ്യാജേനെ ചുറ്റും ഒന്ന് നിരീക്ഷിച്ചു. എന്നാൽ കോബ്ര ടീം അംഗങ്ങളെ നിൽക്കുന്നത് അവൻ്റെ ശ്രദ്ധയിൽ പെട്ടില്ല. ചാട്ട്  സെൻ്റെറിൽ  നിന്ന് അരുൺ അവനെ വാച്ച് ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ഫോണിൽ കുറച്ചു നേരം നോക്കിയതിനു ശേഷം അവൻ ചായക്കടയിലേക്ക് നീങ്ങി.  ചായ ഓർഡർ ചെയ്തു. കുഴപ്പമില്ല എന്ന് കണക്കാക്കൻ  പോയപ്പോൾ ആണ് ഹെഡ്‍ഫോണിൽ ദീപക്‌ വീണ്ടും ശബ്ദിച്ചത്  “അടുത്ത ഡെലിവറി ബോയും എത്തിയിട്ടുണ്ട്” കോമ്പൗണ്ടിൽ കിടന്നതും അൻവറും ബൈക്ക് പാർക്ക് ചെയ്തതിനു ശേഷം ചുറ്റുമൊന്നു നിരീക്ഷിച്ചു.  ഒറ്റ നോട്ടത്തിൽ ആരെയും സംശയം തോന്നിയില്ല. കാരണം ആയുധ പരിശീലനവും ബോംബ് ഉണ്ടാക്കലും അല്ലാതെ കൗണ്ടർ ഇൻ്റെലിജൻസ് ഓപറേഷനിൽ അവർക്ക് പരിശീലനമൊന്നും ലഭിച്ചിട്ടില്ല.  ചായ കുടിച്ചു കൊണ്ട് നിൽക്കുന്ന ഷജീറിനെ ഒന്ന് നോക്കിയിട്ട് ഇപ്പോൾ വരാം എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചിട്ട് കോർണർ ഹൗസ് ലക്ഷ്യമാക്കി നീങ്ങി. ഉള്ളിൽ ഇരിക്കുന്ന ആളുകളെ പുറത്തു നിന്ന് ഒന്ന് എത്തി നോക്കിയിട്ട്    കെട്ടിടത്തിൻ്റെ പിന്നിൽ ഉള്ള പൊതു ടോയ്‌ലറ്റ് ലക്ഷ്യമാക്കി നീങ്ങി. ടോയ്‌ലെറ്റിൽ കയറിയതും ഡെലിവറി ബാഗിൽ നിന്ന് റിവോൾവർ എടുത്ത അരയിൽ തിരുകി. രണ്ടാമത് വന്നവൻ ഉള്ളിലേക്ക് എത്തി നോക്കിയത് കൂടി അരുണിന് ഏതാണ്ട് ഇവർ തന്നെ എന്ന് തോന്നി. ദീപക്കിനോടും സഞ്ജയോടും അലെർട്ട് ആകാൻ പറഞ്ഞു. ഇനി അറിയേണ്ടത് രണ്ട് പേരിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്നതാണ്. പെട്ടന്ന് ഒരു തീരുമാനത്തിൽ എത്തണം. സമയം വൈകും തോറും റിസ്ക് ആണ്. ആ പയ്യന്മാരിൽ ആര് വേണമെങ്കിലും വരാം. ആദ്യം സ്റ്റാൻലി ആണ് വരുന്നത് എങ്കിൽ ഒരു യുദ്ധക്കളം ആയി മാറും.  അതിന് മുൻപ് എങ്ങനെ verify ചെയ്യും അവർ IEM തീവ്രവാദികൾ ആണെന്ന്. തെറ്റിപ്പോയാൽ രണ്ട്  നിരപരാദികളുടെ  മരണത്തിന് ഉത്തരവാദി താൻ  ആകും. അരുൺ ഗ്രൂപ്പ് അംഗങ്ങളോടായി പറഞ്ഞു “ദീപക്ക് എൻ്റെ ഒപ്പം ജോയിൻ ചെയ്യൂ. സഞ്ജയ് ആംബുലൻസിൽ പോയി  ഡൈറക്ഷണൽ മൈക്ക് ഉപയോഗിച്ചു അവർ സംസാരിക്കുകയാണെങ്കിൽ തമ്മിലുള്ള സംസാരം എന്താണ് എന്ന് എനിക്കറിയണം. പല ഗ്രൂപുകളിൽ ആയി കുറെ പേർ സംസാരിക്കുന്നുണ്ട് അത് കൊണ്ട് ചാൻസ് കുറവാണ്. എങ്കിലും ശ്രമിക്കണം” അപ്പോളാണ് ടോയ്‌ലെറ്റിൽ പോയ അൻവർ തിരികെ വന്നത്. ഒറ്റ നോട്ടത്തിൽ തന്നെ അരയിൽ തിരുകി വെച്ചിരിക്കുന്ന തോക്കിൻ്റെ തള്ളൽ T-ഷർട്ടിനടിയിൽ അരുണിന് വ്യക്തമായി. ഉടനെ തന്നെ അരുൺ ആ തീരുമാനം എടുത്തു. “Guys I think its time to take down them. I am sure Target 1 is carrying a gun concealed under his shirt. I will take him down with poison. Deepak you should take out Target 2 inside ambulance.” “അവന്മാരെ തീർക്കാനുള്ള സമയമായി. ഇപ്പോൾ വന്നവൻ്റെ അരയിൽ തോക്കുണ്ടെന്ന് ഉറപ്പാണ്. ഒന്നാമനെതിരെ  ഞാൻ വിഷ  സൂചി ഉപയോഗിക്കാം. എന്നിട്ട് ആശുപത്രിയിൽ കൊണ്ട് പോകാനെന്ന  വ്യാജേനെ ആംബുലൻസിൽ കയറ്റി കൊണ്ടുപോകുമ്പോൾ രണ്ടാമനെ ദീപക്ക് തീർത്തേക്കണം” വലതു കൈയക്കുള്ളിൽ വിഷ പേന കാണാത്ത തരത്തിൽ പിടിച്ചു  ഫോണിൽ സംസാരിക്കുന്നത് പോലെ നടന്ന് ചെന്ന് അൻവറിനെ മെല്ലെ തട്ടിയതും   സരിൻ നിറച്ച വിഷം  സൂചി കൊണ്ട് പതിയെ കുത്തി. എന്നിട്ട് വേഗം തന്നെ ഒരു സോറായിയും പറഞ്ഞിട്ടു ഫോണിൽ സംസാരിച്ചു കൊണ്ട് മുൻപോട്ട് തന്നെ നടന്നു. നടന്നകലുന്ന അരുണിനെ കലിപ്പോടെ നോക്കിയ അൻവർ തുടയിൽ വേദന തോന്നിയ ഭാഗത്തു മെല്ലെ തിരുമി. ഷജീറിൻ്റെ  അടുത്തേക്ക് നീങ്ങിയതും  നിലത്തേക്ക് മറഞ്ഞു വീണു. ഇത് കണ്ട ഷജീർ അൻവർൻ്റെ  അടുത്തേക്ക് ഓടി. അനക്കമറ്റ്‌ കിടക്കുന്ന അൻവറിനെ കണ്ട് ഷജീർ ഞെട്ടി.  ഏതാനും ചില ആളുകളും ചുറ്റും കൂടി. കൂടെ ദീപക്കും. പകച്ചു നിൽക്കുന്ന ഷജീറിനെ ആ കോമ്പൗണ്ടിൽ തന്നെ ഉള്ള  ആംബുലൻസ് ദീപക്ക്  ചൂണ്ടി കാണിച്ചിട്ട് ഡ്രൈവർ ഉണ്ടെങ്കിൽ ആ ആംബുലൻസ് വിളിക്കാം എന്ന് പറഞ്ഞു അങ്ങോട്ടേക്ക് ഓടി. ദീപക്ക് ചെന്ന് വണ്ടിയിൽ കയറിയതും  സഞ്ജയ് ആംബുലൻസ്മായി ചെന്നു. കൂടി നിൽക്കുന്ന ആളുകളുടെ സഹായത്തോടെ   അൻവറിനെ   വേഗം തന്നെ ആംബുലൻസിൽ കയറ്റി. കൂടെ ദീപക്കും എന്നിട്ട് ഷജീറിനോടും  കയറാൻ ആവശ്യപെട്ടു. ഒരു നിമിഷം ദൗത്യത്തെ കുറിച് ആലോചിച്ചെങ്കിലും അവിടെ കൂടിയ ജനത്തെ ഭയന്ന് ഷജീറും ആംബുലൻസിൽ കയറി.സൈറൻ മുഴക്കി കൊണ്ട് വാൻ കോമ്പൗണ്ട് കിടന്നതും ദീപക്ക് ലാപ്ടോപ്പ് ബാഗിൽ നിന്ന് സൈലെന്സർ ഉള്ള  തോക്ക് എടുത്തു ഷജീറിൻ്റെ നെഞ്ചിലേക്ക് രണ്ടു വട്ടം വെടി വെച്ച്. മരണം ഉറപ്പാക്കിയ ശേഷം അരുണിനെ വിളിച്ചു കാര്യങ്ങൾ അപ്ഡേറ്റ് ചെയ്തു. അടുത്ത ജംഗ്ഷനിൽ എത്തിയപ്പോൾ ദീപക്ക് വാനിൽ നിന്നിറങ്ങിയിട്ട് തിരിച്ചു ഒരു ഓട്ടോ പിടിച്ചു വന്നു.  അതേ സമയം IEM തീവ്രവാദികളുടെ മൃതശരീരവുമായി സഞ്ജയ് ആംബുലൻസിൽ സേഫ് ഹൗസ് ലക്ഷ്യമാക്കി പാഞ്ഞു. അവിടെ ചെന്നതും സഞ്ജയ് ആംബുലൻസ് ഗാരേജനകത്തു കയറ്റി വാതിലടച്ചു. എന്നിട്ട് ബോഡികൾ ഓരോന്നായി വലിച്ചു പുറത്തേക്കിട്ടു. IEM  സെൽ മെബർസിൻ്റെ  ഫേസ് ഫോട്ടോസ്, ഫിംഗർ പ്രിൻൻ്റെ    എല്ലാം സ്കാൻ ചെയ്ത് ശേഷം  പോക്കറ്റ് പരിശോദിച്ചു  ഫോൺ പേഴ്‌സ് id കാർഡ് , മൊബൈൽ ഫോണുകൾ എല്ലാം നിരത്തി വെച്ച് ശേഷം ഫോട്ടോസ് എടുത്തു ശേഷം എവിഡൻസ് ബാഗിലേക്ക് മാറ്റി. ഫോട്ടോസും ഫിംഗർ പ്രിന്റും തൃശൂൽ ഡാറ്റ ബേസിലേക്ക് അപ്‌ലോഡ്  ചെയ്തു.   എന്നിട്ട് ബാംഗ്ലൂർ തന്നെ ഉള്ള തൃശൂലിൻ്റെ ഇൻറ്റെലിജൻസ് ടീമിനെ വിവരമറിയിച്ചു. ബോഡി ഡിസ്പോസലും ബാക്കി ഇൻവെസ്റ്റിഗേഷനും ഒക്കെ അവർ നോക്കിക്കോളും. ഇപ്പോൾ മരിച്ചവർ കൂടാതെ ബെംഗളൂരു IEM ൽ വേറെ മെംബേർസ് ഉണ്ടോ, ഇവർക്ക് ഇവിടെ സഹായം ചെയ്തതത് ആരൊക്കെയാണ്, id കാർഡ് സിം ഒക്കെ ഇവർ എങ്ങനെ സംഭരിച്ചു എന്നതടക്കം പല ഡീറ്റൈൽസും   പെട്ടന്ന് തന്നെ അറിയേണ്ടതുണ്ട്.  പക്ഷെ അതൊന്നും കോബ്ര ടീമിൻ്റെ ജോലി അല്ല അതിനാൽ അവൻ  ഗാരേജ്  പൂട്ടി ബൈക്ക് എടുത്തു ജോണിൻ്റെ കൂട്ടുകാരൻ നിതിൻ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയം ലക്ഷ്യമാക്കി നീങ്ങി. കാരണം കോർണർ ഹൗസിലെ കൂടികാഴ്ച്ച നടന്നില്ലെങ്കിലോ അത് കഴിഞ്ഞാലോ അവർ നിതിൻ്റെ ഫ്ലാറ്റിലിലെക്ക് വരൻ വളരെ അധികം സാദ്യത ഉണ്ട്. ഇതേ സമയം നിതിൻ കോർണർ ഹൗസിൽ എത്തി  എത്തി. ശിവയെ നോക്കിയെങ്കിലും  അവിടെ കണ്ടില്ല. 8  മണി ആകാൻ ഇനിയും സമയമുണ്ട്. അവൻ മാറി നിന്ന് ഒരു സിഗരറ്റ്  വലിക്കാൻ തുടങ്ങി. പഴയ കാര്യങ്ങൾ അവൻ്റെ മനസിലേക്ക് വന്നു. പൂനെയിൽ സൈനിക സ്കൂൾ മുതൽ മുതൽ എഞ്ചിനീയറിംഗ് വരെ തൻ്റെ കൂടെ പഠിച്ച  ചങ്കു ബഡ്ഡി ആണ് ശിവ. പഠനത്തിൽ എന്നും ഒന്നാമൻ ഒടുക്കത്തെ IQ ആണ് അവന്. നല്ല മാർക്കും ആണെങ്കിലും അത്യാവശ്യത്തിൽ  കൂടുതൽ അടിച്ചു പൊളിക്ക്  എന്നും കൂടെ ഉള്ള ചങ്ക്. ബംഗളൂരു എഞ്ചിനീറിങ്ങിന് പഠിക്കാൻ ചേർന്നപ്പോൾ റാഗിംഗിന് വന്ന സീനിയർസിനെ ഒക്കെ അടിച്ചു പതമാക്കി. കാരണം ഞങ്ങൾ രണ്ടു പേർക്കും ചെറുപ്പം മുതൽ മാർഷൽ ആർറ്റ്സ് ട്രെയിനിങ് ഒക്കെ നേടിയിട്ടുണ്ട്   പിന്നെ ശിവ ബോക്സിങ്ങ് ചാമ്പ്യൻ കൂടി ആണ്. കുറെ അടി അങ്ങോട്ട് കൊടുത്തിട്ടുണ്ട് കുറച്ചൊക്കെ ഇങ്ങോട്ടും കിട്ടിയിട്ടുണ്ട്. കോളേജിൽ ആദ്യ വർഷം തന്നെ സീനിയർസുമായി അടി ഉണ്ടാക്കിയതോടെ ഞങ്ങൾ കോളേജ് മൊത്തം അത്യാവശ്യം ഫേമസ് ആയി. എല്ലാത്തിനും മുൻപിൽ ഞങ്ങൾ തന്നെ. പല പ്രാവിശ്യം സസ്പെന്ഷൻ. സീനിയർസിനിടയിൽ അവൻ്റെ പേര് തന്നെ സൈക്കോ ശിവ എന്നാണ്. ഇടി കൊടുക്കുമ്പോൾ മുഖത്തു ഇപ്പോഴും ഒരു പുഞ്ചിരിയുണ്ടാകും അങ്ങനെ വീണ പേരാണ് അതൊക്കെ ആണെങ്കിലും മാർക്ക് വരുമ്പോൾ ശിവ എപ്പോളും ടോപ് ആയിരിക്കും. കാരണം അത്ര ബുദ്ധിയാണ് അവന്  എഞ്ചിനീയറിംഗ് ലൈഫ് കൂട്ടുകാരുമൊത്തു ശരിക്കും അടിച്ചു പൊളിച്ചു. അടി ഉണ്ടാക്കുമ്പോൾ ചിരിച്ചു കൊണ്ട് ഇടിക്കുന്ന ശിവ പക്ഷേ  പെണ്ണുങ്ങൾക്ക് ഒരു പുഞ്ചിരി പോലും സമ്മാനിക്കാറില്ല.  അതിനു പ്രത്യകിച്ചു കാരണമൊന്നുമില്ല.  അതേ സമയം തന്നെ പഠന സംബന്ധമായ സംശയമോ സഹായമോ ആരു ചോദിച്ചാലും കൊടുക്കും. കുറെ പെൺ പിള്ളേരൊക്കെ പിന്നാലെ നടന്നെങ്കിലും ആർക്കും അവൻ പിടി കൊടുത്തിട്ടില്ല. എനിക്ക് ജീന എന്ന ലൈൻ ഉണ്ടായിരുന്നെകിലും പഠിത്തം കഴിഞ്ഞതും എന്നെ തേച്ചിട്ടു പോയി. അവന് കോളേജ് എന്നും ഒരു ഹരമാണ്. ഇനിയും തുടർന്ന്  പഠിക്കാൻ അവൻ കുറെ നിർബന്ധിച്ചു പക്ഷേ എഞ്ചിനീയറിംഗ് പഠനത്തോടെ എനിക്ക് മതിയായി എന്ന് അവനോട് തീർത്തു പറഞ്ഞു. പിന്നെ അവൻ  CAT എക്സമിൽ ഉയർന്ന റാങ്ക് വാങ്ങി ഐഐഎം ൽ MBA പഠിക്കാൻ കൊൽക്കത്തയിൽ പോയി. ഞാൻ ഇവിടെ  ബംഗളുരു തന്നെ ഉള്ള ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലിക്കും കയറി. പിന്നീട് ഞങ്ങളുടെ സൗഹൃദം ഫോൺ വിളികൾ മാത്രമായി ചുരുങ്ങി. അവൻ്റെ അച്ഛനും അമ്മയും ഒരു അപകടത്തിൽ മരിച്ചു എന്നറിഞ്ഞു ഞാനും തകർന്നു പോയി. കാരണം അവൻ്റെ വീട്ടിൽ നിരവധി തവണ പോയിട്ടുണ്ട്. അവൻ്റെ അമ്മയും അച്ഛനും പെങ്ങളും എല്ലാം എനിക്കും വേണ്ടപ്പെട്ടവർ ആയിരുന്നു.  അവനെ അന്വേഷിച്ചു പൂനെയിലെ അവൻ്റെ വീട്ടിൽ ചെന്നെങ്കിലും ആരെയും കാണാൻ സാധിച്ചില്ല അവനെ പല പ്രാവിശ്യം ഫോണിൽ വിളിച്ചിട്ട് ഇത് വരെ കിട്ടിയില്ല. കുറെ നാൾക്കു  ശേഷം ഇന്നാണ് അവനെ കാണാൻ പോകുന്നത്.

The Author

14 Comments

Add a Comment
  1. ×‿×രാവണൻ✭

    💛💛💛

  2. 💞🎀💞 𝓞𝓡𝓤 𝓟𝓐𝓥𝓐𝓜 𝓙𝓘𝓝𝓝 💞🎀💞

    ബ്രോ അടിപൊളി… ❤ പേജ് കുട്ടി എഴുതുക… ❤. അടുത്ത പാർട്ടിന് ആയി കാത്തിരിക്കുന്നു… ❤

  3. AHAM🖤BRAHMAASMI🔥🖤😈

    Gg

  4. AHAM🖤BRAHMAASMI🔥🖤😈

    Aaha

  5. AHAM🖤BHRAHMAASMI😈🔥

    MR ROBIN🥰.. കഥയുടെ പ്ലോട്ട് വളരെ നന്നായിട്ടുണ്ട്.. പക്ഷെ എഴുത് കുറച്ചു കൂടെ ശ്രദ്ധിക്കണം.

    സ്പെല്ലിങ് മിസ്റ്റേക്സ് വരുമെന്ന് പറഞ്ഞിരുന്നു എന്നാലും ധൃതി പിടിച്ചു എഴുതണ്ട എല്ലാം നോക്കി ഇല്ല അക്ഷരങ്ങളും ക്ലിയർ ആയി എഴുതിയാൽ മതി. കാരണം സ്പെല്ലിങ് മിസ്റ്റേക്ക് അത് എഴുത്തിൽ വളരെ വലിയ പ്രാധാന്യമുള്ളതാണ്..

    പിന്നെ എഴുതുമ്പോൾ പാരഗ്രാഫ് തിരിച്ചു എഴുതുക.. ആരാണ് ആരോടാണ് എവടെ നിന്നാണ് സംസാരിക്കുന്നയെന്നു ക്ലിയർ ആയിട്ട് മെൻഷൻ ചെയ്യുക.. ഇത് എല്ലാം ഒരുമിച്ച് എഴുതി MISUNDERSTAND ആവണ്ട…

    ഇതൊന്നും തെറ്റായി പറഞ്ഞതല്ലട്ടോ ഒരു വായനക്കാരൻ എന്ന നിലക് ആസ്വാധനം നല്ല രീതിയിൽ കിട്ടിയാലല്ലേ ബാക്കി കൂടെ വായിക്കാൻ തോന്നുകയുള്ളു അതുകൊണ്ട് പറഞ്ഞതാ…നല്ല ACTION SEQUENCEനുള്ള ചാൻസുകൾ ഉണ്ട് കഥയിൽ അത് നല്ല രീതിയിൽ തന്നെ അവതരിപ്പിക്കാൻ സാധിക്കട്ടെ.

    കാത്തിരിക്കുന്നു എന്ത് സംഭവിക്കുമെന്നറിയാൻ 🖤🖤 സമയമെടുത് നന്നായി തന്നെ എഴുതണേ 😍😍😍. ഒരിക്കലും നിർത്തി പോകരുത് 🥰കാരണം പല നല്ല കഥകളും പകുതി വച് ഉപേക്ഷിക്കപെട്ടതാണ് .. എന്താണെങ്കിലും ഞങ്ങള്ക്ക് അപ്ഡേറ്റ് തന്നാൽ മതി അതാകുമ്പോ വരുമെന്ന് അറിയാലോ..

    അപ്പോ ഓക്കേ കൊറേ പറഞ്ഞല്ലേ😂😂🤭
    സാരില്ല semiku😌😌.

    1. കൂട്ടുകാരൻ പറഞ്ഞത് ശരിയാണ്. ഞാൻ ആദ്യമായി പോസ്റ്റ് ചെയ്‌തത് കൊണ്ടാണോ എന്നറിയില്ല. പല ഭാഗങ്ങളിലും പാരാഗ്രാഫ്സ് അല്ലെങ്കിൽ സംഭാഷണങ്ങൾ കട്ട കൂടിയാണ് കിടക്കുന്നത്. അത് എന്തു കൊണ്ടാണ് എന്ന് എനിക്കറിയില്ല എൻ്റെ കയ്യിലുള്ള വേർഡ് ഫൈലിൽ വേവ്വേറെ ആയിട്ടാണ് ഇരുന്നത്. പക്ഷേ ഇവിടെകോപ്പി പേസ്റ്റ് ചെയ്‌ത്‌ വന്നപ്പോൾ ഇങ്ങനെയായി. എന്തു ചെയ്യണം എന്ന് ആരെങ്കിലും പറഞ്ഞു തന്നാൽ ഉപകാരമായിരിക്കും

  6. ഇന്ദുചൂഡൻ

    മച്ചാനെ സൂപ്പർ അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു 🥰

  7. രാജുനന്ദൻ

    കോട്ടയം പുഷ്പനാഥ് , ബാറ്റൺ ബോസ് ഇവരോട് കിടപിടിക്കുന്ന എഴുത്തു പക്ഷെ ഇവിടെ കമ്പി കഥ അല്ലെ പ്രതീക്ഷിച്ചത്

    1. Eth sitile authors aanu bro ivar

  8. അടിപൊളി ആയിട്ടുണ്ട്.. തീർച്ചയായും തുടരണം ❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: