ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ] 677

“അതല്ല ഞാൻ പറഞ്ഞു വന്നത്. എന്നോട് പറയാമായിരുന്നു.”

“അരുൺ സാർ എവിടെ?  പുള്ളി എന്തിനാണ് എൻ്റെ കാര്യത്തിൽ ഇടപെടുന്നത്. എൻ്റെ കാര്യം നോക്കാൻ എനിക്കറിയാം. മിസ്സും കൂടുതലൊന്നും പറയണമെന്നില്ല. “

“അരുൺ എന്തോ എമർജൻസി ആയി പോയതാണ്. നാളെ എത്തുമെന്ന് തോന്നുന്നു.  അന്നയുടെ പ്രശ്നത്തിൽ ഇടപെടേണ്ട എന്നാണ് എന്നോട് പറഞ്ഞത്. “

“പിന്നെ മിസ്സ് എന്തിനാണ് എന്നെ ഇപ്പോൾ വിളിച്ചത്.”

“നമ്മൾ പെൺകുട്ടികൾക്ക് മോശം  പേര് വരാതെ നമ്മൾ തന്നെ അല്ലെ നോക്കേണ്ടത്. “

“ഇതിൽ കൂടുതൽ എന്തു വരാൻ? പിന്നെ ഇതൊക്കെ പഴഞ്ചൻ തീയറിയാണ്”

“ദേഷ്യപ്പെടാൻ പറഞ്ഞതല്ല. സേഫ് ആയിട്ടുള്ള ഒരു താമസ സ്ഥലം അരുൺ സാർ വന്നിട്ട് റെഡിയാക്കും.”

എന്നെ ഇറക്കി വിടില്ല എന്നുറപ്പുള്ള ഒരു സ്ഥലമെങ്കിൽ ആ ഫ്ലാറ്റിൽ നിന്ന് അപ്പോൾ ഇറങ്ങും. അത് വരെ മിസ്സ് ഈ കാര്യം പറയരുത്.

 

** **** ****

ഇൻറർവെൽ സമയത്തു ഞാൻ പുറത്തോട്ട് പോകാൻ നിന്നില്ല. രാഹുലാണെങ്കിൽ തിരിഞ്ഞു നോക്കുന്നുപോലുമില്ല. അന്ന ക്ലാസ്സിലേക്ക് തിരിച്ചു വന്നതും അനുപമ അവളെ പിടിച്ചു നിർത്തി എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അന്ന സംസാരിക്കുന്നതിനിടയിൽ ഇടക്ക് എന്നെ നോക്കുന്നുണ്ട്. ഇടക്ക് ഒരു പ്രാവിശ്യം അനുപമയും  തിരിഞ്ഞു നോക്കി.

അവൾ ഫ്ലാറ്റിൽ താമസം തുടങ്ങിയ കാര്യം ജെന്നി അല്ലാതെ ആരും തന്നെ  അറിഞ്ഞിട്ടില്ല. ഇനി ഇവളായിട്ട് എഴുന്നെള്ളിക്കാതിരുന്നാൽ മതി.

അപ്പോളാണ് മീര മാഡത്തിൻ്റെ അറ്റൻഡർ ക്ലാസ്സിലേക്ക് കടന്ന് വന്നത്. വാതിൽക്കൽ നിന്ന് അകെ മൊത്തം ഒന്ന് നോക്കിയിട്ട് നേരെ എൻ്റെ അടുത്തേക്ക് വന്നു. മാഡം ഓഫീസിലേക്ക് വിളിക്കുന്നുണ്ട്.

ഇനി അവളുടെ പൊറുതിയുടെ കാര്യം അവരുടെ അടുത്തും എത്തിയോ?

ഞാൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് അയാളുടെ പിന്നാലെ നടന്നു. ക്ലാസ്സിൽ ഉള്ളവരൊക്കെ എന്നെ നോക്കുന്നുണ്ട്. രാഹുൽ എന്താണ്  സംഭവം എന്ന് ആംഗ്യ ഭാഷയിൽ ചോദിച്ചു. അന്നയും അന്ധാളിച്ച ആണ് നോക്കുന്നത്. അപ്പൊ ഇത് വേറെ എന്തോ കാര്യത്തിനാണ്. എന്തായാലും പോയി നോക്കാം.

അവരുടെ മുറിയിലേക്ക് കടന്നതും പുള്ളിക്കാരി നിറഞ്ഞ ചിരിയോടെ എന്നെ സ്വീകരിച്ചിരുത്തി.

The Author

68 Comments

Add a Comment
  1. Pls let us know if the story is available in any other site

  2. Bro pls complete the story

  3. @kambikuttan കുട്ടേട്ടാ ഈ കഥയുടെ എഴുത്തുകാരനെ പറ്റി വല്ല വിവരവും ഉണ്ടോ? അദ്ദേഹം തിരിച്ചു വരുമോ? ഈ കഥ വേറെ ഏതെങ്കിലും സൈറ്റിൽ ഉണ്ടോ? ഇതിന്റെ കഥാകൃത്തിന് ഇത് പൂർത്തിയാക്കാൻ താൽപര്യമില്ലെങ്കിൽ വേറെ ഏതെങ്കിലും എഴുത്തുകാരെ കൊണ്ട് പൂർത്തിയാക്കുമോ? അല്ലെങ്കിൽ ആർക്കെങ്കിലും ഇത് പൂർത്തിയാക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിക്കുമോ?
    മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
    ആരവ്

Leave a Reply

Your email address will not be published. Required fields are marked *