കാപ്പി ഗ്ലാസ്സ് അടുക്കളയിൽ വെച്ചിട്ട് പത്രം വായിക്കാൻ ചെന്നപ്പോൾ സോഫയിൽ അവൾ ഇരിക്കുന്നു. അതേ വേഷം തന്നെ. മുഖത്തും കഴുത്തിലും വിയർപ്പു തുള്ളികൾ ഒക്കെ ഉണ്ട്. അർജ്ജു കണ്ട്രോൾ. യോഗ ചെയ്‌താൽ ഇത്രയും വിയർക്കുമോ. അതും രാവിയിലെ?
അവൾ പത്രം വായിക്കുകയൊന്നുമല്ല ചുമ്മാ മറച്ചു നോക്കുകയാണ്. എന്നെ കണ്ടതും പത്രം അവിടെ വെച്ചിട്ട് വീണ്ടും ഒരു ഗുഡ് മോർണിംഗ് കൂടി, കൂടെ ഒരു 70 mm ഇളിയും ഞാൻ അവളെ രൂക്ഷമായി ഒന്ന് നോക്കി. പക്ഷേ ആൾക്ക് ഭാവമാറ്റമൊന്നുമില്ല.
“ഇവിടെ മനുഷ്യർ വായിക്കുന്ന പത്രമൊന്നുമില്ലേ മനോരമയും ഈ മനോരമയും മാതൃഭുമിയുമൊക്കെ ?”
അവളുടെ കോപ്പിലെ ചോദ്യം. ഞാൻ നേരെ രാഹുലിൻ്റെ റൂമിൽ പോയി അവനെ ചവിട്ടി എഴുന്നേൽപ്പിച്ചു.
“ഇത് എന്താ ഇത്ര നേരത്തെ ഞാൻ എഴുന്നേൽക്കുന്ന സമയം ആയില്ലല്ലോ. ” രാഹുൽ കട്ടിലിൽ കിടന്നു കൊണ്ട് പറഞ്ഞു.
“ഡാ അവളെ എത്രയും പെട്ടന്ന് പറഞ്ഞു വിടണം”
എന്നാൽ നീ പോയി പറഞ്ഞു വിട്. ഞാൻ കുറച്ചു നേരം കൂടി ഉറങ്ങട്ടെ.
ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ അവളെ കണ്ടില്ല റൂമിലോട്ട് പോയിട്ടുണ്ട്. വേറെ ഒന്നും ചെയ്യാൻ ഇല്ല പോയി ന്യൂസ്‌പേപ്പർ എടുത്തു വായിക്കാനായി ഇരുന്നു. അപ്പോഴേക്കും രാഹുലും കാപ്പിയുമെടുത്തു വന്നു. ഉറക്കത്തിൽ നിന്ന് നേരത്തെ വിളിച്ചേൽപ്പിച്ചതിൻ്റെ നീരസം പ്രകടമാണ്.
ഡാ ഇന്ന് നേരത്തെ പോകാമെന്ന് സിങ് ജിയോട് ഏറ്റതല്ലേ.
പതിനഞ്ചു മിനിറ്റു നേരത്തെ പോകാനായിട്ടാണോ അര മണിക്കൂർ മുന്നേ വിളിക്കുന്നത്.
അന്ന എവിടെ ?
അവളുടെ റൂമിൽ കാണുമായിരിക്കും
എന്താ രാവിലെ തന്നെ അവളെ പുറത്താക്കണം എന്ന് തുള്ളൽ
ഒന്നുമില്ല
തത്കാലം അവള് പറഞ്ഞത് പോലെ ഓം നമഃ ശിവായ വിളിച്ചിരിക്കുന്നതാണ് നല്ലത്.
അതും പറഞ്ഞിട്ട് അവൻ എഴുന്നേറ്റോടി.
നിന്നെ എൻ്റെ കൈയിൽ കിട്ടുമെടാ.
പിന്നെ ഞാനും ഡ്രസ്സ് മാറാനായി റൂമിൽ കയറി. തിരിച്ചിറങ്ങിയപ്പോൾ അന്നയും കോളേജിൽ പോകാൻ റെഡിയായിട്ടുണ്ട് എന്ന് മനസ്സിലായി. അവളുടെ ലാപ്ടോപ്പും യൂണിഫോം blazer ജാക്കറ്റും സോഫയിൽ വെച്ചിട്ടുണ്ട്
ഇവൾ എങ്ങനെ കോളേജിൽ പോകും. കാറിൽ കയറി വരാനാണോ പ്ലാൻ. അങ്ങനെ വല്ലതും സംഭവിച്ചാൽ കോളേജ് മൊത്തം അറിയും.

Pls let us know if the story is available in any other site
Bro pls complete the story
@kambikuttan കുട്ടേട്ടാ ഈ കഥയുടെ എഴുത്തുകാരനെ പറ്റി വല്ല വിവരവും ഉണ്ടോ? അദ്ദേഹം തിരിച്ചു വരുമോ? ഈ കഥ വേറെ ഏതെങ്കിലും സൈറ്റിൽ ഉണ്ടോ? ഇതിന്റെ കഥാകൃത്തിന് ഇത് പൂർത്തിയാക്കാൻ താൽപര്യമില്ലെങ്കിൽ വേറെ ഏതെങ്കിലും എഴുത്തുകാരെ കൊണ്ട് പൂർത്തിയാക്കുമോ? അല്ലെങ്കിൽ ആർക്കെങ്കിലും ഇത് പൂർത്തിയാക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിക്കുമോ?
മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
ആരവ്