ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ] 677

“പ്രതീഷ് വണ്ടി എടുക്ക് നമുക്ക്  ഏറ്റവും അടുത്തുള്ള ഹോസ്പിറ്റലിൽ പോകണം. സുകബീർ ഇവിടെത്തെ കാര്യങ്ങൾ നോക്കണം. പോലീസ് റിപ്പോർട്ടിൽ student എന്ന് മാത്രമേ വരാവൂ.”

പ്രതീഷ് വേഗം തന്നെ ഇന്നോവയിലേക്ക് തിരികെ ഓടി.  രാഹുലും സെലവനും കൂടി അർജ്ജുവിനെ താങ്ങി പിടിച്ചു വണ്ടിയിലേക്ക് കയറ്റി. ഇന്നോവ അടുത്തുള്ള ഹോസ്പിറ്റിലേക്ക് പാഞ്ഞു.

കാറിൽ കയറിയപ്പോഴേക്കും അർജ്ജുൻ ഷോക്കിൽ നിന്ന് മാറി. തല പൊളിഞ്ഞു പോകുന്ന പോലെ വേദന എടുക്കുന്നുണ്ട്. വയറിലും നല്ല വേദനയുണ്ട്.

തൻ്റെ ഒപ്പം ഇരിക്കുന്നത് രാഹുലും ഹോസ്റ്റൽ മെസ്സിൽ ഫുഡ് വിളമ്പിക്കൊണ്ടിരുന്ന ആളും. പക്ഷേ കമ്പ്ലീറ്റ് വേറെ ഗെറ്റപ്പിലാണ്. എന്തോ ചോദിക്കാൻ പോയപ്പോഴേക്കും ഒന്നും സംസാരിക്കേണ്ട എന്ന് പറഞ്ഞു വിലക്കി.

ആക്സിഡന്റ് കേസ് ആയത് കൊണ്ട് ഹോസ്പിറ്റലിൽ എമെജൻസി വിഭാഗത്തിലോട്ടാണ് കാർ കയറ്റി നിർത്തിയത്. പെട്ടന്ന് തന്നെ ഡോക്ടർമാർ എത്തി പരിശോധിക്കാൻ തുടങ്ങി.

“ഞാൻ സെലവരാജ്‌. പുള്ളിക്ക്  എങ്ങനെയുണ്ട് ഡോക്ടർ ?”

“വലിയ കുഴപ്പമില്ല. ചോര കണ്ട് പേടിക്കേണ്ട. സേഫ്റ്റി ഗ്ലാസ്സ് കഷണങ്ങൾ  കൊണ്ടുള്ള scratches  മാത്രമാണ് . സ്റ്റിച്ച് വേണ്ടി വരില്ല. പിന്നെ തല ശക്തമായി ഇടിച്ചത്കൊണ്ട് CT സ്‌കാൻ വേണ്ടി വരും. പിന്നെ 24 hour ഒബ്സെർവേഷനും. “

“ഓക്കേ CT സ്‌കാൻ വേഗം ചെയ്യണം. കുഴപ്പമില്ലെങ്കിൽ ഇപ്പോൾ തന്നെ ഷിഫ്റ്റ് ചെയ്യണം. “

“എന്താണ് പറയുന്നത് M r സെൽവരാജ് ഷിഫ്റ്റ് ചെയ്യാൻ സാധിക്കില്ല. “

“ഞാൻ പറഞ്ഞെല്ലോ കുഴപ്പമില്ലെങ്കിൽ മാത്രം ഷിഫ്റ്റ് ചെയ്‌താൽ മതി. അതിന് തക്കതായ കാരണങ്ങൾ ഉണ്ട്. “

“താങ്കൾ ഇയാളുടെ ആരാണ്. ഹോസ്പിറ്റലിൽ കൊണ്ടുവന്നണന്നല്ലേ ഉള്ളു. “

സെൽവരാജ് മെയിൻ ഡോക്ടറെ മാറ്റി നിർത്തി NIA ഐഡൻറിറ്റി കാർഡ്  എടുത്തു കാണിച്ചു.

“ഡോക്ടർ ഞാൻ ആരാണ് എന്ന് പറയേണ്ട കാര്യമില്ല. ആ പയ്യൻ VIP Protectee ആണ്. അയാളുടെ സംരക്ഷണം എൻ്റെ ഉത്തരവാദിത്തമാണ്. പോരാത്തതിന് ഇപ്പോൾ ഉണ്ടായ ആക്സിഡന്റ് ഒരു murder attempt ആണ്. അത് കൊണ്ട് സ്കാനിങ്ങിൽ കുഴപ്പമില്ലെങ്കിൽ ഞങ്ങളുടെ പ്രോട്ടോകോൾ പ്രകാരമുള്ള ഹോസ്പിറ്റലിലേക്ക് മാറ്റണം. അത് കൊണ്ട് സഹകരിക്കണം.”

The Author

68 Comments

Add a Comment
  1. Pls let us know if the story is available in any other site

  2. Bro pls complete the story

  3. @kambikuttan കുട്ടേട്ടാ ഈ കഥയുടെ എഴുത്തുകാരനെ പറ്റി വല്ല വിവരവും ഉണ്ടോ? അദ്ദേഹം തിരിച്ചു വരുമോ? ഈ കഥ വേറെ ഏതെങ്കിലും സൈറ്റിൽ ഉണ്ടോ? ഇതിന്റെ കഥാകൃത്തിന് ഇത് പൂർത്തിയാക്കാൻ താൽപര്യമില്ലെങ്കിൽ വേറെ ഏതെങ്കിലും എഴുത്തുകാരെ കൊണ്ട് പൂർത്തിയാക്കുമോ? അല്ലെങ്കിൽ ആർക്കെങ്കിലും ഇത് പൂർത്തിയാക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിക്കുമോ?
    മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
    ആരവ്

Leave a Reply

Your email address will not be published. Required fields are marked *