അതൊന്നും സമ്മതിക്കാൻ പറ്റില്ല വേണേൽ വല്ല ബസും പിടിച്ചു പോകട്ടെ. അല്ലെങ്കിൽ യൂബർ ഉണ്ടല്ലോ.
ഞാൻ നേരെ ഡൈനിങ്ങ് ടേബിളിൽ ചെന്നിരുന്നു.
അന്ന കിച്ചണിൽ ഉണ്ട്. ഒരു yellow salwar ആണ് വേഷം.
മണി ചേട്ടൻ കഴിക്കാനുള്ള പ്ലേറ്റ് ഒക്കെ നിരത്തിയപ്പോഴേക്കും അവൾ ഭക്ഷണം ഒക്കെ ടേബിളിൽ എടുത്തു വെച്ചു, അപ്പവും മുട്ട റോസ്‌റ്റും ആണ് ബ്രേക്ഫാസ്റ്റിന്. എന്നിട്ട് ഒരു പ്ലേറ്റുമെടുത്തു എൻ്റെ ഓപ്പോസിറ്റ് ആയി തന്നെ ഇരുന്നു. എന്നെ നോക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി . ഈ രാഹുലിത് എവിടെ പോയി കിടക്കുകയാണ്. അവൾ ഇരിക്കുന്നത് കൊണ്ട് വിളിച്ചു കൂവാനും പറ്റുന്നില്ല.
ഞാൻ പ്ലേറ്റിലേക്ക് അപ്പം എടുത്തിട്ടു പിന്നെ മൊട്ട റോസ്സ്റ്റും. അപ്പോഴേക്കും രാഹുലും റെഡിയായി എത്തി,
“ഗുഡ്മോർണിംഗ് രാഹുൽ ”
വേറെയാരുമല്ല അന്നയാണ്
“ഗുഡ് മോ… ” പെട്ടന്ന് അവൻ പറഞ്ഞു തുടങ്ങിയിട്ട് പകുതിക്ക് വെച്ച് വിഴുങ്ങി.
ഞാൻ അവനെ ഒന്ന് നോക്കി. ഇതൊക്കെ കണ്ടിട്ട് അവൾ ചിരിക്കുന്നുണ്ട്. ചിരി കടിച്ചു പിടിച്ചു എന്ന് പറയുന്നതായിരിക്കും ശരി. ഇതിൽ ഇത്ര മാത്രം ചിരിക്കാൻ എന്തിരിക്കുന്നു.
രാഹുലും വന്നിരുന്ന ഫുഡ് എടുത്ത ശേഷമാണ് അന്ന അവളുടെ പ്ലേറ്റിലേക്ക് വിളമ്പിയത്.
ഞങ്ങൾ രണ്ട് പേരും കഴിക്കുന്ന പ്ലേറ്റിലേക്ക് നോട്ടം ഒതുക്കിയാണ് കഴിക്കുന്നെങ്കിൽ അവൾ ഞങ്ങളെ നോക്കിയാണ് കഴിക്കുന്നത്. അകെ ടെൻഷൻ നിറഞ്ഞ അന്തരീക്ഷം. ഫുഡിന് ടേസ്റ്റ് പോലും തോന്നുന്നില്ല. പക്ഷേ അവൾ കൂൾ ആയിട്ട് ചെറു പുഞ്ചിരിയോടെയാണ് കഴിക്കുന്നത്.
മണി ചേട്ടൻ ചായ കൊണ്ട് വന്ന് വെച്ച്. അവർ തമ്മിൽ കണ്ണ് കൊണ്ട് എന്തൊക്കെയോ കാണിക്കുന്നുണ്ട്
“അതെ ഞാനും നിങ്ങളുടെ ഒപ്പം വന്നോട്ടെ”
അയ്യോ എന്തൊരു പാവം.
ഞാൻ വീണ്ടും കഴിക്കൽ തുടർന്ന്. രാഹുൽ അവളെ അന്ധാളിച്ചു നോക്കി പിന്നെ എന്നെയും. അവൻ ആ കാര്യത്തെ പറ്റി ചിന്തിച്ചിട്ട് പോലുമില്ല.
“അന്ന മോളേം കൂടി കൊണ്ട് പോ മക്കളെ.”
അനുകൂല പ്രതീകരണം ഇല്ലാത്തത് കൊണ്ട് മണി ചേട്ടൻ വക റെക്കമ്മൻഡേഷൻ.
ഞാൻ ഒന്നും മിണ്ടാതെ കഴിപ്പവസാനിപ്പിച്ചു എഴുന്നേറ്റു കൈ കഴുകാൻ പോയി

Pls let us know if the story is available in any other site
Bro pls complete the story
@kambikuttan കുട്ടേട്ടാ ഈ കഥയുടെ എഴുത്തുകാരനെ പറ്റി വല്ല വിവരവും ഉണ്ടോ? അദ്ദേഹം തിരിച്ചു വരുമോ? ഈ കഥ വേറെ ഏതെങ്കിലും സൈറ്റിൽ ഉണ്ടോ? ഇതിന്റെ കഥാകൃത്തിന് ഇത് പൂർത്തിയാക്കാൻ താൽപര്യമില്ലെങ്കിൽ വേറെ ഏതെങ്കിലും എഴുത്തുകാരെ കൊണ്ട് പൂർത്തിയാക്കുമോ? അല്ലെങ്കിൽ ആർക്കെങ്കിലും ഇത് പൂർത്തിയാക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിക്കുമോ?
മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
ആരവ്