ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ] 677

പിന്നെ ആ സിങ്ങിനെ അയാൾ പറയുന്ന സ്ഥലത്ത് കൊണ്ട് ചെന്നാക്കാനും പറഞ്ഞു.”

എന്തെങ്കിലും പറയുന്നതിന് മുൻപ് ADGP യുടെ കാൾ ലെനയുടെ ഫോണിലേക്ക് എത്തി.

“താൻ ഇപ്പോൾ എവിടെയാണ്?

“സാർ ഞാൻ കാക്കനാട് സ്റ്റേഷനിലേക്ക് പോകുകയാണ്. അവിടെ ഒരു ഹൈ പ്രൊഫൈൽ ആക്സിഡന്റ് കേസ് ഉണ്ടായിട്ടുണ്ട്. 307 ആകാനുള്ള സ്കോപ്പ് ഉണ്ട്. ഞാൻ ഇൻവെസ്റ്റിഗേഷൻ….”

“ലെന ഒന്നും ചെയ്യേണ്ട.  I will handle it. You go back to your office. “

“സാർ എൻ്റെ അധികാര പരിധിയിലുള്ള സ്റ്റേഷനിലെ കേസ് ആണ്  സാർ FIR വേണ്ടാ എന്ന് പറഞ്ഞു എന്നറിഞ്ഞു.”

“Lena just shut up and Don’t interfere. This  is an order. “

അതും പറഞ്ഞിട്ട് ADGP ഫോൺ കട്ടാക്കി.

“എടോ താൻ Palarivattom സ്റ്റേഷനിലേക്ക് വിട് എന്നിട്ട് അടുത്തുള്ള  അമ്പലത്തിൻ്റെ കോമ്പൗണ്ടിലേക്ക് പാർക്ക് ചെയ്യൂ. “

ലെന ദേഷ്യത്തിൽ ഡ്രൈവറിൻ്റെ അടുത്ത് പറഞ്ഞു

അപ്പോഴേക്കും പീതാംബരൻ്റെ കാൾ വീണ്ടുമെത്തി.

“മാഡം FIR  കീറി കളഞ്ഞു. പിന്നെ കാർ ഏതോ റോഡ് അസ്സിസ്റ്റൻസ്കാർ വന്ന് എടുത്തോണ്ട് പോയി. സിങ് ലാപ്ടോപ്പുകളും ആ പയ്യൻ്റെ ID കാർഡും എടുത്തു കയ്യിൽ പിടിച്ചിട്ടുണ്ട്. പാലാരിവട്ടത്ത് ഡ്രോപ്പ് ചെയ്യാനാണ് പറയുന്നത്. “

“പീതാംബരൻ സീനിയർ ഉദ്യോഗസ്ഥൻ പറയുന്നത് പോലെ ചെയ്യൂ. ഞാൻ അങ്ങോട്ട് വരുന്നില്ല. “

പിന്നെ മാഡം ഞാൻ കാറിൻ്റെ ഫോട്ടോസ് whatsapp ചെയ്‌തിട്ടുണ്ട്‌

അപ്പോഴേക്കും ലെനയുടെ വാഹനം പലരിവട്ടം സ്റ്റേഷനിനടുത്തുള്ള അമ്പലത്തിൻ്റെ പാർക്കിങ്ങിൽ എത്തി.

“പ്രസാദ്(ഡ്രൈവർ ) സ്റ്റേഷനിൽ പോയി ഭദ്രനോട് ഇങ്ങോട്ട് വരാൻ പറ. താൻ എന്നിട്ട് പോയി ഒരു ചായ കുടിച്ചോ. ഞാൻ വിളിക്കുമ്പോൾ തിരിച്ചു വന്നാൽ മതി.”

 

 

 

ലെന whatsappil ഫോട്ടോസ് നോക്കി കൊണ്ടിരുന്നപ്പോൾ   സി.ഐ ഭദ്രൻ എത്തി. ലെന സംഭവങ്ങൾ പറഞ്ഞു.

മാഡം ഞാൻ എന്താണ് ചെയ്യേണ്ടത്. ലോറിക്കാരനെ അന്വേഷിക്കയാണോ അതോ?

തത്കാലം താൻ ഹോസ്പിറ്റലിൽ പോയി കാര്യങ്ങൾ തിരക്ക്. അവിടെ എന്താണ് സിറ്റുവേഷൻ എന്ന് നോക്കു. അവനെ എത്തിച്ച ഇന്നോവകാരെ കണ്ട് സംസാരിക്കു. എങ്ങനെയാണ് ആക്സിഡന്റ് നടന്നത് എന്ന് അന്വേഷിച്ചു മനസ്സിലാക്കു. ഇന്നോവക്കാരന് കറക്റ്റ് ആയിട്ട് പറയാൻ സാധിക്കും.

The Author

68 Comments

Add a Comment
  1. Pls let us know if the story is available in any other site

  2. Bro pls complete the story

  3. @kambikuttan കുട്ടേട്ടാ ഈ കഥയുടെ എഴുത്തുകാരനെ പറ്റി വല്ല വിവരവും ഉണ്ടോ? അദ്ദേഹം തിരിച്ചു വരുമോ? ഈ കഥ വേറെ ഏതെങ്കിലും സൈറ്റിൽ ഉണ്ടോ? ഇതിന്റെ കഥാകൃത്തിന് ഇത് പൂർത്തിയാക്കാൻ താൽപര്യമില്ലെങ്കിൽ വേറെ ഏതെങ്കിലും എഴുത്തുകാരെ കൊണ്ട് പൂർത്തിയാക്കുമോ? അല്ലെങ്കിൽ ആർക്കെങ്കിലും ഇത് പൂർത്തിയാക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിക്കുമോ?
    മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
    ആരവ്

Leave a Reply

Your email address will not be published. Required fields are marked *