ശരി മാഡം .
പിന്നെ താൻ official വേഷത്തിൽ പോകേണ്ട. unoffical ആയിട്ട് അന്വേഷിച്ചാൽ മതി. അറിയാമെല്ലോ ADGP അറിഞ്ഞാൽ പ്രശ്നമാകും. പിന്നെ എൻ്റെ ഫോണിൽ വിളിക്കേണ്ട ഡ്രൈവർ പ്രസാദിൻ്റെ നമ്പറിൽ വിളിച്ചാൽ മതി.”
ഫോൺ നമ്പറും വാങ്ങി ഭദ്രൻ പോയതും ലെന സ്‌റ്റീഫനെ വിളിച്ചു.
“എന്തായി സ്റ്റീഫാ അന്നയെ വിളിച്ചിട്ട് ?”
“അത് അപ്പച്ചി അവൾ ഫോൺ എടുത്തായിരുന്ന്. ഞാൻ കാണണം എന്ന് പറഞ്ഞതും അവൾ ഫോൺ കട്ടാക്കി. ഇപ്പോൾ സ്വിച്ച് ഓഫാണ്. “
“നീ വഴക്കൊന്നും ഉണ്ടാക്കിയില്ലെല്ലോ അല്ലേ “
“ഇല്ല അപ്പച്ചി.”
“എന്നാൽ കുറച്ചു നേരം കഴിഞ്ഞു ട്രൈ ചെയ്യൂ. എന്നിട്ട് കിട്ടിയാൽ എന്നെ വിളിച്ചു പറയണം. ഞാൻ 8 മണിയാകുമ്പോളേക്കും വീട്ടിൽ എത്തും. നീ ബാഗ് ഒക്കെ എടുത്തു അങ്ങോട്ട് വന്നേരെ കുറച്ചു ദിവസം കഴിഞ്ഞു പോയാൽ മതി.”
“ശരി അപ്പച്ചി.”
അതിനു ശേഷം ലെന നേരെ സൈബർ സെല്ലിലേക്ക് വിളിച്ചു.
“വർഗീസ് ഞാൻ ഒരു നമ്പർ തരാം. ഫോൺ ഇപ്പോൾ സ്വിച്ച് ഓഫ് ആണ് last ടവർ ലൊക്കേഷൻ എടുത്തു എനിക്ക് മെസ്സേജ് ചെയ്യണം. പിന്നെ സ്വിച്ച് ഓൺ ആയാൽ ഉള്ള ലൊക്കേഷനും. അത് എടുത്ത ഉടനെ എന്നെ വിളിച്ചു പറയണം.
urgent matter ആണ്. പിന്നെ unofficial ആയി മതി ”
” ശരി മാഡം ”
തിരിച്ചു ഓഫീസിലേക്ക് പോകുന്നതിനിടയിൽ ഇച്ചായന്മാരാണോ ഇത് ചെയ്തത് എന്ന് എങ്ങനെ കണ്ട് പിടിക്കും എന്നുള്ള ചിന്തയിലായിരുന്നു.
* * * *
ആദ്യത്തെ പകപ്പ് മാറിയപ്പോൾ ശിവപ്രകാശിന് ദേഷ്യം വന്നു. 10 ലക്ഷം രൂപയാണ് ആ ഇന്നോവക്കാരൻ കാരണം നഷ്ടപെട്ടത്. ആ തെണ്ടി ആത്‍മഹത്യ ചെയ്യാൻ ഇറങ്ങിയതായിരുന്നോ ? എന്തായാലും വക്കീലിനെ കണ്ട് കുറച്ചു കാശു വാങ്ങിയിട്ട് മുങ്ങാം. ഒന്ന് രണ്ടാഴ്ച്ച കഴിഞ്ഞു തിരിച്ചു വരാം. എന്നിട്ട് പണം തരുമെന്നുണ്ടെങ്കിൽ നേരിട്ടാണെങ്കിലും തീർത്തു കളയാം.
ശിവപ്രകാശ് നേരെ ടോറസ് കൊണ്ട് ക്വാറിക്ക് അടുത്തുള്ള ഒരു വർക്ഷോപ്പിലേക്കാണ്. അവിടെ അയാളുടെ പരിചയക്കാരനോട് വണ്ടി തട്ടി എന്ന് തന്നെ പറഞ്ഞു. പിറ്റേ ദിവസം രാവിലെ വണ്ടി വന്ന് എടുത്തോളാം എന്ന് പറഞ്ഞ ശേഷം നേരെ വകീലിൻ്റെ അടുത്തേക്ക് പോയി.

Pls let us know if the story is available in any other site
Bro pls complete the story
@kambikuttan കുട്ടേട്ടാ ഈ കഥയുടെ എഴുത്തുകാരനെ പറ്റി വല്ല വിവരവും ഉണ്ടോ? അദ്ദേഹം തിരിച്ചു വരുമോ? ഈ കഥ വേറെ ഏതെങ്കിലും സൈറ്റിൽ ഉണ്ടോ? ഇതിന്റെ കഥാകൃത്തിന് ഇത് പൂർത്തിയാക്കാൻ താൽപര്യമില്ലെങ്കിൽ വേറെ ഏതെങ്കിലും എഴുത്തുകാരെ കൊണ്ട് പൂർത്തിയാക്കുമോ? അല്ലെങ്കിൽ ആർക്കെങ്കിലും ഇത് പൂർത്തിയാക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിക്കുമോ?
മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
ആരവ്