ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ] 677

അത് പറഞ്ഞതും അവൻ്റെ മുഖഭാവം മാറിയത് ഭദ്രൻ ശ്രദ്ധിച്ചു.

“അതൊന്നും ഞാൻ പറയില്ല. ഓഫീസിൽ എങ്ങാനും ചോദിക്കു സാറെ ”

വേറെ വഴി ഇല്ലാത്തത് കൊണ്ട് ഭദ്രൻ പോലീസ് id കാർഡ് എടുത്തു കാണിച്ചു.  നിഖിലും മറ്റു രണ്ടു പേരും അതോടെ ഒന്ന് ഞെട്ടി.

“ഇനി പറ ആ പയ്യനെ എങ്ങോട്ടാണ് കൊണ്ട് പോയത്?

മര്യാദക്ക് പറഞ്ഞോ അല്ലെങ്കിൽ നാളെ മുതൽ നീയൊന്നും റോഡിൽ ഇറങ്ങില്ല “

“അത് സാറെ ആസ്റ്റൺ മെഡിസിറ്റിയിലേക്കാണ്.”

“നിനക്ക് ആദ്യം പറയാൻ എന്തായിരുന്നു ഇത്ര മടി. “

“അവൻ്റെ കൂടെ ഉണ്ടായിരുന്ന ആൾ 5000 രൂപ തന്നിട്ട് ആരോടും വാ തുറക്കരുത് എന്ന് പറഞ്ഞു സാറേ. “

“നിനക്ക് കാശ് തന്നയാൾ ആ പയ്യൻൻ്റെ ആരാ?”

“അതറിയില്ല  പക്ഷേ പുള്ളി തമിഴ് കലർന്ന മലയാളമാണ് പറഞ്ഞത്.”

“ആക്സിഡന്റ് പറ്റിയ ആൾക്ക് എങ്ങനയുണ്ട്?”

“വലിയ കുഴപ്പമൊന്നുമില്ല സാറെ. തലയിൽ കെട്ടുണ്ടായിരുന്നു. വേറെ വലിയ പരിക്കൊന്നുമില്ല.”

“അതെങ്ങനെ നിനക്കറിയാം. നീ ഡോക്ടറാണോ?”

“അയ്യോ സാറേ അങ്ങനെയല്ല  ഇവിടെനിന്നു മെഡിക്കൽ സ്റ്റാഫ് ആരും അക്കമ്പനി ചെയ്‌തില്ലായിരുന്നു. സീരിയസ് ആയിരുന്നേൽ മെഡിക്കൽ സ്റ്റാഫ് കൂടെ ഉണ്ടായേനെ. പിന്നെ ആംബുലൻസ് എക്വിപ്മെന്റ്  ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല. “

നീ പറഞ്ഞ തമിഴൻ കൂടെ ആംബുലൻസിൽ ഉണ്ടായിരുന്നോ?

“ പുള്ളിക്കാരൻ  മാത്രമേ ഉണ്ടായിരുന്നുള്ളു.”

 

“ഞാൻ വന്ന് അന്വേഷിച്ചു എന്ന കാര്യം നിങ്ങൾ ആരോടും പറയാൻ നിൽക്കേണ്ട. നിനക്ക് കാശ് തന്നവർ അറിഞ്ഞാൽ നിങ്ങൾക്ക് തന്നയാണ് പ്രശനം. “

അത് കേട്ടതോടെ അവരു പേടിച്ചു എന്ന് മനസ്സിലായി. അത് തന്നെയാണ് ഭദ്രനും വേണ്ടിയിരുന്നത്.

അതും പറഞ്ഞിട്ട് ഭദ്രൻ അവിടെ നിന്നിറങ്ങി.

കാക്കനാട് പോലീസ് സ്റ്റേഷനിൽ ചെന്ന് SI പീതാംബരനെ കണ്ട് കാര്യങ്ങൾ ചോദിച്ചറിയണം.

ഭദ്രൻ കാക്കനാട് സ്റ്റേഷനിൽ ചെന്നപ്പോഴേക്കും പീതാംബരൻ ഡ്യൂട്ടി കഴിഞ്ഞു പോയിട്ടുണ്ടായിരുന്നു. അതു കൊണ്ട് പുള്ളിക്കാരൻ്റെ   വീട് എവിടെയാണ് എന്ന് ചോദിച്ചു മനസ്സിലാക്കിയ ശേഷം നേരേ  അങ്ങോട്ട് ചെന്നു.

“ഞാൻ സി ഐ  ഭദ്രൻ, ലെന മാഡം പറഞ്ഞിട്ട് വന്നതാണ്.  “

The Author

68 Comments

Add a Comment
  1. Pls let us know if the story is available in any other site

  2. Bro pls complete the story

  3. @kambikuttan കുട്ടേട്ടാ ഈ കഥയുടെ എഴുത്തുകാരനെ പറ്റി വല്ല വിവരവും ഉണ്ടോ? അദ്ദേഹം തിരിച്ചു വരുമോ? ഈ കഥ വേറെ ഏതെങ്കിലും സൈറ്റിൽ ഉണ്ടോ? ഇതിന്റെ കഥാകൃത്തിന് ഇത് പൂർത്തിയാക്കാൻ താൽപര്യമില്ലെങ്കിൽ വേറെ ഏതെങ്കിലും എഴുത്തുകാരെ കൊണ്ട് പൂർത്തിയാക്കുമോ? അല്ലെങ്കിൽ ആർക്കെങ്കിലും ഇത് പൂർത്തിയാക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിക്കുമോ?
    മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
    ആരവ്

Leave a Reply

Your email address will not be published. Required fields are marked *