ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ] 677

“മനസ്സിലായി പാലാരിവട്ടം സ്റ്റേഷനിലെ അല്ലേ. “

“ആ ആക്സിഡന്റ് കേസ്. “

“അത് ആക്സിഡന്റ് കേസ് ഒന്നുമല്ല സാറേ. ഇതൊന്നു നോക്കിക്കേ?”

പീതാംബരൻ അയാളുടെ  മൊബൈലിൽ ഒരു വീഡിയോ പ്ലേയ് ചെയ്‌തു. ഒരു  കടയിലെ  cctv വീഡിയോ ആണ്. ടോറസ് ലോറി കാറിലേക്ക് ഇടിച്ചു കയറ്റുന്ന ദൃശ്യമാണ്.ഇന്നോവയിൽ തട്ടിയതിനു ശേഷം കാർ ലക്ഷ്യമാക്കി മനഃപൂർവ്വം വെട്ടിച്ചിട്ടുണ്ട്.  പക്ഷേ അൽപം ദൂരെ നിന്നുള്ള വിഷ്വൽ ആണ്. എങ്കിലും സംഭവങ്ങൾ വ്യക്തമാണ്.

ഭദ്രന് അത് കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി. ഇന്നോവ കാർ കാറിനെ സംരക്ഷിക്കാൻ മാക്സിമം ശ്രമിച്ചിട്ടുണ്ട്. പിന്നെ കാർ ഓടിച്ച ആളും സ്‌കിൽഡ് ഡ്രൈവർ ആണ്.

“ആ സിക്കുകാരൻ നുണ പറഞ്ഞതാണ് സാറേ. അയാൾ ആ ഇന്നോവയിൽ ഒന്നുമില്ലായിരുന്നു. ”

പീതാംബരൻ പറഞ്ഞു

സംഭവം ശരിയാണ് സിഖുകാരൻ ഡ്രൈവർ സീറ്റിൽ നിന്ന് ചാടി ഇറങ്ങുന്നത് വ്യക്തമാണ്. കൂടെ ഇന്നോവയിൽ നിന്നുള്ളവരും ഓടി വരുന്നുണ്ട്.

“എന്നാലും ADGP എന്തുകൊണ്ടാണ് FIR വേണ്ടെന്ന് പറഞ്ഞത് എന്ന് മനസിലാകുന്നില്ല. അന്ന് ലെന മാഡം പറഞ്ഞിട്ട് ആ പയ്യനെ പൊക്കിയപ്പോഴും ഉന്നതങ്ങളിൽ നിന്ന് വിളി വന്നു. ഇപ്പോൾ കേസ് എടുക്കേണ്ട എന്ന് പറഞ്ഞും. “

തന്നത്താനെ ഡീൽ ചെയ്യാൻ കെൽപ്പുള്ളവരാണ് , അതാണ് കേസ് വേണ്ടെന്ന് അവർ തീരുമാനിച്ചിരിക്കുന്നത്.

ഭദ്രന് മനസ്സിലായെങ്കിലും ഒന്നും പറയാൻ നിന്നില്ല.

ഞാൻ ഈ വീഡിയോ കോപ്പി ചെയ്യുകയാണ് പിന്നെ ഇതൊന്നും വേറെ ആരോടും പറയാൻ നിൽക്കേണ്ട. ഈ visuals ഉള്ള കാര്യവും.

“അയ്യോ ഒരിക്കലുമില്ല. ADGP വിളിച്ചപ്പോൾ തന്നെ ഞാൻ ഈ കേസ് വിട്ടു. സെർവിസിൽ ഇനി 2 കൊല്ലം  കൂടിയേ ഉള്ളു. അതിനിടയിൽ പുലിവാല് പിടിക്കാനൊന്നും വയ്യ.”

ഭദ്രൻ അയാളുടെ പേർസണൽ മൊബൈലിലേക്ക് വീഡിയോ കോപ്പി  ചെയ്‌തു. ആക്സിഡന്റ് നടന്നതും തുടർന്ന് സ്റ്റേഷനിൽ ഉണ്ടായ സംഭവ വികാസങ്ങൾ മുഴുവൻ പീതാംബരൻ്റെ അടുത്തു നിന്ന് വിശദമായി ചോദിച്ചു മനസ്സിലാക്കികൂടാതെ മുൻപ് അർജ്ജുവിനെ അറസ്റ്റ് ചെയ്‌തപ്പോൾ ഉണ്ടായ സംഭവങ്ങളെ പറ്റിയും.

അടുത്ത പടിയായി ആസ്റ്റൺ  ഹോസ്പിറ്റലിൽ പോയി അന്വേഷിക്കണം. പക്ഷേ അതിൽ കുറച്ചു റിസ്‌ക് ഉണ്ട്.  അതു കൊണ്ട് ലെന മാഡത്തിൻ്റെ അടുത്ത് ചോദിച്ചിട്ട് മതി. ഭദ്രൻ നേരേ ലെനയുടെ വീട്ടിലേക്ക് പോയി.

The Author

68 Comments

Add a Comment
  1. Pls let us know if the story is available in any other site

  2. Bro pls complete the story

  3. @kambikuttan കുട്ടേട്ടാ ഈ കഥയുടെ എഴുത്തുകാരനെ പറ്റി വല്ല വിവരവും ഉണ്ടോ? അദ്ദേഹം തിരിച്ചു വരുമോ? ഈ കഥ വേറെ ഏതെങ്കിലും സൈറ്റിൽ ഉണ്ടോ? ഇതിന്റെ കഥാകൃത്തിന് ഇത് പൂർത്തിയാക്കാൻ താൽപര്യമില്ലെങ്കിൽ വേറെ ഏതെങ്കിലും എഴുത്തുകാരെ കൊണ്ട് പൂർത്തിയാക്കുമോ? അല്ലെങ്കിൽ ആർക്കെങ്കിലും ഇത് പൂർത്തിയാക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിക്കുമോ?
    മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
    ആരവ്

Leave a Reply

Your email address will not be published. Required fields are marked *