ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ] 671

പെട്ടന്ന് അവളുടെ വായിൽ നിന്ന് ആ വാക്കുകൾ വന്നു

” ഹലോ ഗുഡ് മോർണിംഗ്”

 

എൻ്റെ മനസ്സിലേക്ക് ആദ്യ ക്ലാസ്സിൻ്റെ അന്ന് അവൾ അപമാനിച്ചു കൊണ്ട് പറഞ്ഞ ഗുഡ്മോർണിംഗ് ആണ് കടന്ന് വന്നത്. എൻ്റെയുള്ളിൽ കോപം ഇരച്ചു കയറി. ഞാൻ ദേഷ്യത്തിൽ അവളെ നോക്കി. കൺട്രോൾ അർജ്ജുൻ കണ്ട്രോൾ. ഒരു നിമിഷം അവൾ ഞെട്ടി എന്നുറപ്പാണ് എങ്കിലും അവൾ പുഞ്ചിരിച്ചു കൊണ്ട് വീണ്ടും പറഞ്ഞു

” മോർണിംഗ് അർജ്ജുൻ ”

അന്നത്തെ പോലെ പുച്ഛമോന്നുമില്ല. യഥാർത്ഥമായി ആണ് അവൾ വിഷ് ചെയ്‌തിരിക്കുന്നത്. എങ്കിലും ഞാൻ ഒന്നും പറയാൻ പോയില്ല. ഞാൻ വേഗം ലാപ്ടോപ്പിലേക്ക് തന്നെ നോട്ടം മാറ്റി. ക്ലാസ്സിൽ എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. ഞാൻ എന്തു ചെയ്യണം എന്നറിയാതെ ലാപ്ടോപ്പിൽ തന്നെ നോക്കിയിരുന്നു.

ആ പീരീഡ് ബീന മിസ്സാണ് വന്നത് . ക്ലാസ്സ് എടുക്കുന്നതിനിടയിൽ  പുള്ളിക്കാരിയുടെ ശ്രദ്ധ മുഴുവൻ എന്നെയും അന്നെയെയുമാണ്. എൻ്റെ ഭാവം കണ്ടിട്ടാണോ എന്നറിയില്ല മിസ്സിന് ചിരി വരുന്നതായി എനിക്ക് തോന്നി. അവൾ സൈഡിൽ എന്തെടുക്കുകയാണ് എന്ന് നോക്കണം എന്നുണ്ട്. പക്ഷേ കടിച്ചു പിടിച്ചിരുന്നു. അകെ പാടെ ഉള്ളൊരു ആശ്വാസം ആ പെർഫ്യൂമിൻ്റെ മണമാണ്.

ഇന്റർവെൽ ആയപ്പോൾ ഞാൻ ക്ലാസ്സിൽ നിന്നിറങ്ങി നേരെ ക്യാന്റീനിലേക്ക്. ആകെ പാടെ ഒരു വീർപ്പുമുട്ടൽ. രാഹുൽ ചിരിച്ചു കൊണ്ടാണ് വരുന്നത്. കൂടെ ജെന്നിയുമുണ്ട്. ഞാൻ കൈകാര്യം ചെയ്യാം എന്ന് പറഞ്ഞതൊക്കെ പാളി എന്ന് അവൻ്റെ മുഖത്തെ ആ ചിരിയിൽ തന്നെയുണ്ട്.

ഡാ എന്തായി. എനിക്ക് ദേഷ്യം വരുന്നുണ്ട് എന്ന് അറിഞ്ഞോണ്ടാണ് അവൻ്റെ കൊണച്ച ചോദ്യം

“നീ ഒന്ന് മിണ്ടാതിരുന്നേ “ ജെന്നി അവനോട് പറഞ്ഞു

“അർജ്ജു നീ വിചാരിക്കുന്ന പോലെ ഇത് അടിച്ചും ഇടിച്ചും തീർക്കാൻ പറ്റില്ല. അന്ന ഒരു പെണ്ണാണ്. നല്ല ബുദ്ധിയുള്ള പെണ്ണ്.”

ജെന്നിയാണ് എന്നോട് പറഞ്ഞത്.

“പെണ്ണൊരുമ്പിട്ടാൽ എന്ന്  കേട്ടിട്ടേയുള്ളു ഇപ്പൊ കണ്ടു” രാഹുൽ കൂട്ടി ചേർത്തു.

ജെന്നി പറയുന്നതിൽ കാര്യമുണ്ടെന്ന് എനിക്ക് തോന്നി കുറച്ചു നാൾ  മൈൻഡ് ചെയ്യാതിരിക്കുക. അതോടെ തീരുന്നെങ്കിൽ തീരട്ടെ.

The Author

13 Comments

Add a Comment
  1. ×‿×രാവണൻ✭

    അത് എന്തോ ഇടപാടാണ്

  2. കൊള്ളാം ❤❤

  3. കൊള്ളാം super ആകുന്നുണ്ട്. അന്ന തുനിഞ്ഞിറങ്ങിയത് അർജുന് പണി ആകുമോ? അതോ അന്ന പണി ചോദിച്ച് വാങ്ങുമോ?

  4. പോക്കർ

    Waiting

  5. Super othiri ishttam aayi oro partum onninonnu mecham ❤❤❤❤❤❤❤❤❤❤❤

  6. Super…. കിടിലം ആയി പോകുന്നുണ്ട്…

  7. കഥ വളരെ നന്നായി പോകുന്നു.നല്ല ഒഴുക്കുമുണ്ട്
    എന്നാൽ ത്രിശൂൽ ടീമിന് തുടക്കത്തിൽ കൊടുത്ത ഹൈപ്പ് അവർ നിലനിർത്തുന്നുണ്ടോ എന്ന് സംശയമുണ്ട്.അന്നയെ അവർ തീരെ ശ്രദ്ധിക്കാത്തത്ത് പോലെ. പ്രതേകിച്ചും അന്ന അർജുവിന്റെ അടുത്ത് ചെന്നിരിക്കുന്നതും അവളുടെ പെരുമാറ്റവും ഒക്കെയാകുമ്പോൾ അവളെ ശ്രധിക്കില്ലേ. പിന്നെ അന്നയുടെ ഫോൺ ടാപ് ചെയ്തിട്ടുണ്ടെങ്കിലും അവളുടെ ക്ലോസെ ഫ്രണ്ട്‌സ് ന്റെ കൂടെ ടേപ്പ് ചെയ്യേണ്ടതല്ലേ പ്രതേകിച്ചു അവൾ ഹോസ്റ്റൽളിൽ താമസിക്കുന്ന സ്ഥിതിക്ക്.എന്തോ ത്രിശൂൽ ടീം പ്രതേകിച്ചു ഇന്ത്യയിലെ തന്നെ ബെസ്റ്റ് ഇന്റലിജൻസ് ഗ്രൂപ്പ്‌ എന്ന് പറഞ്ഞിട്ട് ആ വാക്കിനോട് നീതിപുലർത്ത പോലെ തോന്നുന്നു.

  8. Poli ..NXT part vegam venam bro…thrilled

  9. കോളേജിലെ സി.സി.ടി.വി കളിൽ അർജ്ജുവിനെ മാത്രം നിരീക്ഷിച്ചിരുന്ന അർജ്ജുവിൻ്റെ ലാപ്ടോപ്പ് അന്ന കൈക്കലാക്കി അതിനുള്ളിൽ പരതിയതൊന്നും അറിഞ്ഞില്ല.

    ഈ കഥയിൽ ത്രിശൂൽ സർവെല്ലനസ് ടീമിൻ്റെ ഭാഗത്ത് നിന്ന് വന്ന ആദ്യത്തെ ലൂപ്ഹോൾ. ഇന് അന്ന ഇതിൽ പിടിച്ച് കേറും

    1. Ark ariyammm

    2. എനിക്കും വേറെ ഒന്നും പറയണം ഇല്ല

  10. Next part veegam veenam
    Iam thrilled….. ?

  11. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *