അതിന് കീർത്തന തലയാട്ടുക മാത്രമാണ് ചെയ്‌തത്. ദീപു രമേഷിനോട് ബാഗ് കൊണ്ടുവരാൻ ആംഗ്യം കാണിച്ചതും അവൻ ബാഗ് എത്തിച്ചു കൊടുത്തു.
ദീപു സീറ്റ് മാറി ഇരുന്നത് ചിലരൊക്കെ ശ്രദ്ധിച്ചെങ്കിലും അന്നത്തെ അന്നയുടെ ആരവത്തിൽ അതൊക്കെ മുങ്ങി പോയി.
കാര്യങ്ങൾ അറിഞ്ഞ സ്റ്റീഫൻ അന്നയെ ഉപദേശിക്കാൻ നോക്കിയെങ്കിലും അന്ന പിന്മാറാൻ റെഡിയായില്ല. അർജ്ജുവിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനുള്ള പരിപാടിയാണ് എന്ന് പറഞ്ഞു.
അന്ന പതിവിലും ഭംഗിയായി ഡ്രെസ്സൊക്കെ ചെയ്താണ് വരവ്. അവളുടെ വരവ് കാണാൻ തന്നെ കുറച്ചു പേർ രാവിലെ തന്നെ കുറ്റി അടിച്ചു നിൽപ്പുണ്ട്. ഫാൻസ് അസോസിയേഷനിൽ ഏതാനും സീനിയർസും ഉണ്ട്.
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി. ദീപുവും കീർത്തനയും ഫ്രണ്ട്സായി മാറി. അന്ന കീർത്തനയുടെ അടുത്ത് സംസാരിക്കുമെങ്കിലും കീർത്തന പഴയ അടുപ്പം കാണിക്കാറില്ല. കീർത്തനക്ക് അന്നയോട് എന്തോ ഒരു അകൽച്ച ഫീൽ ചെയുന്നുണ്ട്.
ക്ലാസ്സിലേക്ക് കയറി വരുമ്പോൾ അന്ന അർജ്ജുവിനെ നോക്കി പുഞ്ചിരിക്കും. പിന്നെ സീറ്റിൽ എത്തുമ്പോൾ ഒരു ഗുഡ്മോർണിംഗിന് ഉച്ചക്ക് ഒരു ഗൂഡാഫ്റ്റർ നൂണും പോകാൻ നേരം ഗുഡ്ബൈയും പറയും. ഒന്ന് രണ്ടു വട്ടം മുഖമുഖം വന്നപ്പോൾ അന്ന അർജ്ജുവിൻ്റെ മുഖത്തു നോക്കി പുഞ്ചിരിച്ചു. അർജ്ജുവിനാണെങ്കിൽ മുഖത്തു പോയിട്ട് ഇടക്കണ്ണിട്ട് പോലും അന്നയെ നോക്കാൻ സാധിക്കുന്നില്ല.
സുന്ദരിയായ അന്ന അടുത്തിരിക്കുന്നുണ്ട് എന്ന ഭാവം തന്നെ അവനില്ല. അന്നയാണെങ്കിൽ വാശിയിൽ ആണ്. പുതിയ പരിപാടിയായി സുമേഷ് അടക്കമുള്ളവരെ അങ്ങോട്ട് വിളിച്ചു വരുത്തി സംസാരിക്കും. സ്വാഭാവികമായി അവർ അർജ്ജുവിൻ്റെ അടുത്തും സംസാരിക്കും അപ്പോൾ തന്നെ അവളും കൂട്ടത്തിൽസംസാരിക്കാൻ കൂടും. ഇത് മനസ്സിലാക്കിയതോടെ അന്നയോട് സംസാരിക്കാൻ വരുന്ന അവൻ്റെ കൂട്ടുകാരുടെ അടുത്ത് പോലും സംസാരിക്കില്ല. സീറ്റിൽ ഇരുന്നാൽ മുഴുവൻ സമയവും ലാപ്ടോപ്പിൽ എന്ധെങ്കിലും ചെയ്തുകൊണ്ടിരിക്കും. ആദ്യം അന്നയുടെ സാമീപ്യം അസഹ്യമായി അർജ്ജുവിന് തോന്നിയെങ്കിലും ഇപ്പോൾ അത് ഇല്ല. പിന്നെ ക്ലാസ്സിലുള്ളവർ ഇപ്പോൾ കാര്യമായി ശ്രദ്ധിക്കാറില്ല.
ഇതിനിടയിൽ അർജ്ജുവിൻ്റെ ലാപ്ടോപ്പ് പാസ്സ്‌വേർഡ് അന്ന മനസ്സിലാക്കി.
‘അഞ്ജലി’ ഇനി ഇത് അവൻ്റെ പെങ്ങൾ ആകുമോ. അർജ്ജുൻ അഞ്ജലി ആയിരുന്നേൽ ചാൻസ് ഉണ്ട്. പക്ഷേ ശരിക്കുള്ള പേര് ശിവ എന്നായത് കൊണ്ട് അങ്ങനെ അകാൻ ചാൻസില്ല. ഇനി ഗേൾ ഫ്രണ്ട് ആയിരിക്കുമോ? ഇങ്ങനെ ഓരോരോ ചിന്തകൾ അന്നയുടെ മനസ്സിലേക്ക് വന്നു.
അത് എന്തോ ഇടപാടാണ്
കൊള്ളാം ❤❤
കൊള്ളാം super ആകുന്നുണ്ട്. അന്ന തുനിഞ്ഞിറങ്ങിയത് അർജുന് പണി ആകുമോ? അതോ അന്ന പണി ചോദിച്ച് വാങ്ങുമോ?
Waiting
Super othiri ishttam aayi oro partum onninonnu mecham ❤❤❤❤❤❤❤❤❤❤❤
Super…. കിടിലം ആയി പോകുന്നുണ്ട്…
കഥ വളരെ നന്നായി പോകുന്നു.നല്ല ഒഴുക്കുമുണ്ട്
എന്നാൽ ത്രിശൂൽ ടീമിന് തുടക്കത്തിൽ കൊടുത്ത ഹൈപ്പ് അവർ നിലനിർത്തുന്നുണ്ടോ എന്ന് സംശയമുണ്ട്.അന്നയെ അവർ തീരെ ശ്രദ്ധിക്കാത്തത്ത് പോലെ. പ്രതേകിച്ചും അന്ന അർജുവിന്റെ അടുത്ത് ചെന്നിരിക്കുന്നതും അവളുടെ പെരുമാറ്റവും ഒക്കെയാകുമ്പോൾ അവളെ ശ്രധിക്കില്ലേ. പിന്നെ അന്നയുടെ ഫോൺ ടാപ് ചെയ്തിട്ടുണ്ടെങ്കിലും അവളുടെ ക്ലോസെ ഫ്രണ്ട്‌സ് ന്റെ കൂടെ ടേപ്പ് ചെയ്യേണ്ടതല്ലേ പ്രതേകിച്ചു അവൾ ഹോസ്റ്റൽളിൽ താമസിക്കുന്ന സ്ഥിതിക്ക്.എന്തോ ത്രിശൂൽ ടീം പ്രതേകിച്ചു ഇന്ത്യയിലെ തന്നെ ബെസ്റ്റ് ഇന്റലിജൻസ് ഗ്രൂപ്പ് എന്ന് പറഞ്ഞിട്ട് ആ വാക്കിനോട് നീതിപുലർത്ത പോലെ തോന്നുന്നു.
Poli ..NXT part vegam venam bro…thrilled
കോളേജിലെ സി.സി.ടി.വി കളിൽ അർജ്ജുവിനെ മാത്രം നിരീക്ഷിച്ചിരുന്ന അർജ്ജുവിൻ്റെ ലാപ്ടോപ്പ് അന്ന കൈക്കലാക്കി അതിനുള്ളിൽ പരതിയതൊന്നും അറിഞ്ഞില്ല.
ഈ കഥയിൽ ത്രിശൂൽ സർവെല്ലനസ് ടീമിൻ്റെ ഭാഗത്ത് നിന്ന് വന്ന ആദ്യത്തെ ലൂപ്ഹോൾ. ഇന് അന്ന ഇതിൽ പിടിച്ച് കേറും
Ark ariyammm
എനിക്കും വേറെ ഒന്നും പറയണം ഇല്ല
Next part veegam veenam
Iam thrilled….. ?
❤️❤️❤️