ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ] 659

വൈകിട്ട് തന്നെ ജോണി അവൻ്റെ അനിയൻ ജിമ്മിയെ കണ്ട് അർജ്ജുവിനെ കുറിച്ച് കാര്യങ്ങൾ തിരക്കി. അർജ്ജു എന്ന പേര് കേട്ടതും ജിമ്മി ഒന്ന് ഞെട്ടി. ജോണിച്ചായൻ ക്വറിയിലെ പണിക്കാരെ വിട്ട് അർജ്ജുവിനെ തല്ലാൻ നോക്കി എന്ന് കേട്ടപ്പോൾ അവൻ തലയിൽ കൈ വെച്ചുപോയി. ആരോടും പറയരുന്നത് എന്ന കണ്ടീഷനിൽ ജിമ്മി താൻ ഏർപ്പാടാക്കിയ കോറ്റേഷൻകാർക്ക്  എന്താണ് സംഭവിച്ചത് എന്ന് വിവരിച്ചു കൊടുത്തു. അതോടെ ജോണിച്ചായന് കൂടുതൽ ഭയമായി.

ഇച്ചായൻ നമക്ക് കുറച്ചു ദിവസം ഇവിടെനിന്ന് മാറി നിൽക്കാം. ഇച്ചായൻ ചെയ്‌തത് ആണെങ്കിലും ഞാൻ ചെയ്‌തുവെന്നേ അവർ കരുതു,

അവർ രണ്ടു പേരും പിറ്റേ ദിവസം തന്നെ ദുബായിലേക്ക് പോകാൻ തീരുമാനിച്ചു.

വൈകിട്ടോടെ അരുണും കൂട്ടരും അർജ്ജുവിനെ ആക്രമിച്ചത് ആരാണ് എന്ന് കണ്ടെത്തിയിരുന്നു. കോളേജിന് അടുത്തുള്ള  ജംഗ്ഷനിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് സമയം വെച്ചു സംശയം തോന്നിയ വണ്ടികളുടെ നമ്പറുകൾ കണ്ടെത്തി ഔനേർഷിപ്പ് ഡീറ്റെയിൽസ് എടുത്തു. അതിൽ രണ്ട് വണ്ടികൾ ഒരേ കമ്പനിയുടെ പേരിൽ  ജെ.ജെ ഗ്രാനൈറ്റ്സ്. കൂടുതൽ അന്വേഷിച്ചപ്പോൾ അത് ജിമ്മിയുടെ അപ്പൻ മാർക്കോസിൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതാണ് എന്ന് മനസ്സിലായി. ജിമ്മിയുടെ ഫോൺ സംഭാഷണത്തിൽ നിന്ന് അവനും അവൻ്റെ ചേട്ടനും കൂടി ദുബായിലേക്ക് പോവുകയാണ് എന്നറിഞ്ഞു. രണ്ടു പേരെയും ആരുമറിയാതെ പൊക്കാൻ പദ്ധിതി തയാറാക്കി.

 

കീർത്തന വീട്ടിൽ എത്തിയതും ദീപു തന്ന  ഗിഫ്റ്റ് ആണ് അവൾ ആദ്യം തുറന്ന് നോക്കിയത്. വളരെ ഭംഗിയുള്ള ഒരു വാൽക്കണ്ണാടി. “എൻ്റെ സുന്ദരിക്ക് മുഖം നോക്കാൻ” എന്ന് സ്വന്തമായി ഉണ്ടാക്കിയ ഒരു കാർഡ്. പിന്നെ കുറച്ചു ചോക്കോലറ്റും. കീർത്തനക്ക് അത് നന്നേ ബോധിച്ചു. ദീപുവിന് തന്നോടിപ്പോളും ഇഷ്ടമാണെന്ന് അവളുറപ്പിച്ചു. തന്നെ സ്നേഹിക്കുന്നവരെയാണ് സ്‌നേഹിക്കേണ്ടതു എന്നവളുടെ മനസ്സിൽ തോന്നി. എങ്കിലും ദീപു ക്രിസ്ത്യാനി ആയതുകൊണ്ട് അവൾ ആ ആഗ്രഹത്തിന് സ്വയം കടിഞ്ഞാണിട്ട്.  ഫ്രണ്ട്സായി തന്നെ തുടർന്നാൽ മതി  എന്ന് തീരുമാനിച്ചു. എങ്കിലും അവൾ ദീപുവിന്  ഒരു താങ്ക്യൂ മെസ്സേജ് അയച്ചു.

 

അന്ന അർജ്ജുവിനായി വാങ്ങിയ ഗിഫ്റ്റ് കീർത്തന  കയ്യിലെടുത്തു നോക്കി, നല്ല ഭംഗിയായ പൊതിഞ്ഞിട്ടുണ്ട്. എന്തായിരിക്കും എന്ന് ആകാംഷ അവളിൽ ഉണർന്നു. തൻ്റെ കയ്യിൽ ഇതുണ്ടെന്ന് ആർക്കും തന്നെ അറിയില്ല. അത് കൊണ്ട് തുറന്നു നോക്കിയാലും അരുമറിയില്ല. എങ്കിലും അവൾ തുറന്നു നോക്കിയില്ല. അന്നയുടെ ഗിഫ്റ്റ് അവളുടെ  ഷെൽഫിൽ കയറ്റി വെച്ചു.

The Author

21 Comments

Add a Comment
  1. ×‿×രാവണൻ✭

    ???

  2. എത്ര ദിവസം കഴിഞ്ഞ് പുതിയ പാർട്ട് വന്നിട്ട് ഇനിയും ലേറ്റ് അക്കല്ലെ

  3. എവിടെ ബാക്കി ഒരുപാട് ദിവസം ആയല്ലോ
    ഇനിയും വൈകിപിക്കല്ലെ

  4. Iyalum poya, idil oru kadha Polum correct aayi idunnillallo.

  5. Evdaanu mwone മടങ്ങി വരൂ. We r waiting ❤️❤️❤️❤️❤️❤️

  6. മറന്നുപോയോ കഥ പോസ്റ്റ്ചെയ്യാൻ എളുപ്പത്തിൽ പോസ്റ്റ് ചെയ്യൂ we are waiting for the next part

  7. Adutha part idunnille?

  8. ഒഴുക്കുള്ള എഴുത്ത്

  9. Robin ji eppo varum nxt part katta waiting ❤️❤️❤️

  10. Bro next part vegam thaa Katta waiting

  11. അത് remove ചെയതു Bro

  12. മുഴുവൻ പാർടും ഒരുമിചു വായിചു….
    അടിപൊളി ആണ്

  13. ഗഡി ആ കഥ കാണാനില്ല (Author:hope)
    കഥ :അക്ഷയം….

    1. അത് remove ചെയതു Bro

    2. ആ കഥ സൂപ്പർ ആരുന്ന് ❤️

      ഞാൻ ഒരു പ്രാവശ്യം ഈ സൈറ്റിൽ നിന്ന് വായിച്ചിട്ട് പിന്നെ ഇതിൽ കിട്ടിയില്ല!

      നിങ്ങൾക്ക് ആ കഥ വേണമെങ്കിൽ ഗൂഗിളിൽ കേറി (അക്ഷയം-Hope കമ്പികഥ) എന്ന് സെർച്ച് ചെയ്താൽ കൊറച്ച് website വരും അതിൽ ഒരെണ്ണത്തിൽ ഈ സ്റ്റോറി ആക്സസ് ആകും?

      Try it

  14. ഇത് ഏതാ സ്റ്റോറി. സ്റ്റോറി name എന്തുവാ

  15. Uff ????
    Katta waiting for next part

  16. Thrilling waiting for the next

  17. Super ആയിട്ട് പോകുന്നുണ്ട്.നായകനും വില്ലനും എപ്പഴാ കണ്ട് മുട്ടുന്നത്?

  18. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law