ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ] 670

“പപ്പ, അർജ്ജു താമസിക്കുന്ന സ്ഥലം എനിക്കറിയാം. ഞാൻ ഒറ്റക്ക് പോയി അന്നയെ കൂട്ടികൊണ്ട് വരാം. പക്ഷേ എനിക്ക് രണ്ട് കാര്യങ്ങളിൽ ഉറപ്പ് തരണം അന്നയെ അവൾക്കിഷ്ടമില്ലാത്ത കല്യാണത്തിന് നിർബന്ധിക്കരുത് രണ്ടാമത് ഇപ്പോൾ നടന്ന കാര്യത്തിൻ്റെ പേരിൽ അവളെ ഉപദ്രവിക്കാൻ പാടില്ല.”

കുരിയൻ ശരി എന്ന രീതിയിൽ തലയാട്ടി.

“നീ ഒറ്റക്ക് പോകേണ്ട ജോസും കൂടെ വരും. ഒറ്റക്ക് പോകുന്നത് സുരക്ഷിതമല്ല. “

പിന്നെ അതും പറഞ്ഞു തർക്കമായി. അവസാനം അപ്പച്ചി ലെന കൂടെ വരാം എന്നായി. വേറെ വഴി ഇല്ലാത്തത് കൊണ്ട് സ്റ്റീഫൻ അതിന് സമ്മതിച്ചു.

രണ്ട് പേരും കൂടി ലെനയുടെ പോലീസ് വാഹനത്തിലാണ്  സ്റ്റീഫൻ താമസിക്കുന്ന ഫ്ലാറ്റിലേക്ക് പോയത്.  സിറ്റി പോലീസ് കമ്മീഷണറുടെ വണ്ടി ആയതു കൊണ്ട് സെക്യൂരിറ്റി തടഞ്ഞൊന്നുമില്ല നേരെ അകത്തോട്ട് കയറി. കാര്യം തിരക്കാനായി അസോസിയേഷൻ സെക്രെട്ടറി ഓടി വന്നു. കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അർജ്ജു താമസിക്കുന്ന ഫ്ലാറ്റ് ഏതാണ് എന്ന് ചോദിച്ചു അങ്ങോട്ടേക്ക് പോയി.

അർജ്ജുവിൻ്റെ ഫ്ലാറ്റിരിക്കുന്ന  ടവറിൽ കയറിയപ്പോൾ തന്നെ നെയിം ബോർഡ് ലെന ശ്രദ്ധിച്ചു Tapasee Exports Pvt. Ltd.

അപ്പോൾ കോർപ്പറേറ്റ് ഗസ്റ്റ് ഹൗസാണ് കമ്പനിയെ കുറിച്ചും ഡയറക്ടർസിനെ കുറിച്ചും അന്വേഷിക്കണം എന്ന് ലെന മനസ്സിൽകുറിച്ചു.

ഏറ്റവും ടോപ്പ് ഫ്ലോർ പെൻറ്ഹൗസ്  കോടികൾ വിലയുള്ള ഫ്ലാറ്റ്  അർജ്ജു വിചാരിക്കുന്ന പോലെയല്ല  കാശുള്ളവനാണ്

ബെല്ലടിച്ചതും മണിചേട്ടൻ  വന്ന് വാതിൽ തുറന്നു

“അർജ്ജു ഇല്ലേ?”

സ്റ്റീഫനാണ് ചോദിച്ചത്

“ഇല്ലല്ലോ മോനെ അവൻ ടൂർ പോയിരിക്കുകയാണ് നാളെയെ എത്തുകയുള്ളൂ .”

“ഞാൻ സ്റ്റീഫൻ എനിക്ക് അർജ്ജുവിനെ അറിയാം. ഇത് എൻ്റെ ആന്റി”

സ്റ്റീഫൻ പരിചയപ്പെടുത്തി

“അകത്തേക്ക് വാ  ഞാൻ ചായ എടുക്കാം.”

അവർ രണ്ടു പേരും അകത്തേക്ക് കയറി.

മണി ചേട്ടൻ ചായ എടുക്കാൻ പോയി. സ്റ്റീഫൻ അടുക്കളയിൽ ചെന്ന് പുള്ളിയുടെ അടുത്ത ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു. ലെനയാകട്ടെ ഫ്ലാറ്റ് കാണാൻ എന്ന ഭാവേനെ എല്ലാ മുറിയിലും കയറി നോക്കി. പക്ഷേ അർജ്ജുവിനെയും അന്നയെയും വന്നതിൻ്റെ ലക്ഷണമൊന്നുമില്ല.

“അവർ ഇവിടെ എത്തിയിട്ടില്ല.  അയാൾ  പറഞ്ഞത് ശരിയാണ്.”

The Author

23 Comments

Add a Comment
  1. ×‿×രാവണൻ✭

    ???

  2. ബ്രോ ലാലിന്റെ നെയ്യലുവ പോലെയുള്ള മേമ കഴിഞ്ഞ് ഇത്രയും വെയിറ്റ് ചെയ്തത് ഇതിനുവേണ്ടിയാ… അധികം താമസിക്കാതെ അടുത്ത പാർട്ട്‌ ഇടണേ

  3. Enthaayi?

  4. Waiting fot next part brooo

  5. Please continue bro

  6. Ennu varum nee….. Enna pattu pole aayallo aliya adutha part….

  7. Ennu varum

  8. ബ്രോ കഥ വന്നിട്ട് ഒരാഴ്ച കഴിഞ്ഞു
    എന്ത് പറ്റി
    ഇനിയും വൈകരുത്

  9. ബ്രോ കഥ വന്നിട്ട് ഒരാഴ്ച കഴിഞ്ഞു
    എന്ത് പറ്റി

  10. കാത്തിരിപ്പ് അരോചകമാണ്

    1. Idum bakki ullore pole aya

  11. അടിപൊളി, അടുത്ത പാർട്ടും ഉഷാറായി വരട്ടെ

  12. അടുത്ത പാർട്ടും വേഗേന പോരട്ടെ

  13. ❣️. Next part എന്ന് കിട്ടും bro?

  14. ❤️❤️❤️.
    Waiting for next part

  15. പൊളിച്ചു ഒരു ലാജും ഫീൽ ചെയ്തില്ല ത്രില്ലിംഗ് ആരുന്നു ???

  16. കിനാവ്

    പൊളിച്ചു ബ്രോ , ഒരു രക്ഷയുമില്ല

    അടുത്ത ഭാഗം വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  17. മാവേലി

    സൂപ്പർ ??
    വെയ്റ്റിംഗ്

  18. Poli❤️❤️

  19. ❤️?♥️

  20. സൂപ്പർ ❤️

  21. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *