ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ] 670

“നിങ്ങൾ വിചാരിച്ചാൽ അവളെ വേറെ എവിടേക്കെങ്കിലും റീലൊക്കേറ്റ ചെയ്യാൻ പറ്റില്ലേ?”

എൻ്റെ ചോദ്യം കേട്ട് രാഹുൽ എന്നെ നോക്കുന്നുണ്ട്. ഇവനിത് എന്തിൻ്റെ സൂകേട്‌ ആണെന്ന മട്ടിൽ.

“അതൊക്കെ സാധിക്കും. പക്ഷേ നിങ്ങളും വേറെ എവിടേക്കെങ്കിലും മാറേണ്ടി വരും. കാരണം അന്നയെ മാറ്റിയാൽ അവൾ മിസ്സിംഗ്  ആണെന്ന് ബാക്കിയുള്ളവർ കരുതും. അതിൻ്റെ ഉത്തരവാദികൾ നിങ്ങളും. അത് കൂടുതൽ പ്രശ്നമുണ്ടക്കും ഇപ്പോൾ തന്നെ കുരിയൻ ഒരു ഹേബീസ് കോർപസ് ഹർജി ഫയൽ ചെയ്താൽ കാര്യങ്ങൾ അവതാളത്തിലാകും. സ്വന്തം രാഷ്ട്രീയ ഭാവിയെ ഓർത്തിട്ടാണ് അയാൾ അതിനു മുതിരാത്തത് “

“ഇനി എന്താണ് ഒരു വഴി?”

“ഐഡിയൽ സിറ്റുവേഷൻ അന്ന തിരിച്ചു വീട്ടിൽ പോകുന്നതാണ്.  അത് നടക്കുമെന്ന് തോന്നുന്നില്ല. അതല്ലെങ്കിൽ പുറത്തു താമസിച്ചോട്ടെ, നിങ്ങളുമായി അടുപ്പമില്ല  എന്ന് കണ്ടാൽ കുരിയൻ  അടങ്ങുമായിരിക്കും.  അവളെ കൺവിൻസ് ചെയ്യാൻ പറ്റിയ ആരെങ്കിലും ഉണ്ടോ ?”

“ഒരാളുണ്ട് അവളുടെ അനിയൻ സ്റ്റീഫൻ.”

“കോൺടാക്ട് നമ്പർ ?”

“ഫോൺ നമ്പർ ഇല്ല. അവിടെ  സിവിൽ എഞ്ചിനീയറിംഗ് തേർഡ് ഇയർ ആണ് പഠിക്കുന്നത് എന്ന് മാത്രം അറിയാം.”

“ഓകെ, നമ്പർ ഞാൻ കണ്ടു പിടിച്ചോളാം

“ഞാൻ പറയാൻ വിട്ടു പോയി അവനും കമ്മീഷണറും കൂടിനിങ്ങളെ അന്വേഷിച്ചു  ഇന്നലെ ഇവിടെ വന്നിരുന്നു”

“ഇവിടെയോ?”

“അതെ  ഇവിടെത്തന്നെ.”

ഇതൊക്കെ ഒന്ന് കലങ്ങി തെളിയുന്നത് വരെ ക്ലാസ്സിൽ പോകാൻ നിൽക്കേണ്ട.”

 

പിന്നെ കൂടുതൽ സംസാരമൊന്നുമുണ്ടായില്ല ജീവയും അരുൺ സാറും പോയി.

“ഡാ എന്താണ് ഫോട്ടോസിൻ്റെ കാര്യമൊക്കെ നീ ചോദിച്ചത്. ദീപു നിങ്ങളുടെ ഫോട്ടോസും എടുത്തായിരുന്നോ ?”

ഞാൻ ഒന്നും മിണ്ടാതെ ഫോട്ടോസ് കാണിച്ചു കൊടുത്തു.

“ഡാ ഇത് പുറത്തായാൽ പ്രശ്നമാകുമെല്ലോ. “

ഞാൻ ഒന്നും മിണ്ടിയില്ല.  അവിടെ തന്നെ ഇരുന്നു

രാഹുലാകട്ടെ  ജെന്നിയെ വിളിച്ചു എന്തൊക്കയോ സംസാരിക്കുന്നുണ്ട്. ഞാൻ അത് ശ്രദ്ധിക്കാൻ പോയില്ല.

 

ജീവയും അരുണും പോയത് ത്രിശൂൽ ഓഫീസിലേക്കാണ്. ഇനിയുള്ള ഏതാനും വളരെ നിർണ്ണായകമാണ്. കാരണം കോളേജിൽ ഇന്ന് ഇത് സംസാര വിഷയമാകും. ഓൺലൈൻ  മാധ്യമങ്ങൾ അറിഞ്ഞാൽ ന്യൂസ് ആക്കാൻ ചാൻസ് ഉണ്ട്. അത് കൊണ്ട് പ്രധാനപെട്ട ന്യൂസ് പോർട്ടലുകൾ  നിരീക്ഷിക്കണം. ഇത് തന്നയാണ് കുരിയൻ്റെ ആളുകളും ചെയുന്നത് കുരിയനെതിരെ വാർത്ത കൊടുക്കാറുള്ള മഞ്ഞ പത്രങ്ങളൊക്ക ജോസിൻ്റെ ആൾക്കാരുടെ നിരീക്ഷണത്തിലാണ്. പിന്നെ കുരിയൻ മന്ത്രി അല്ലാത്തത് കൊണ്ടും ഇലെക്ഷൻ കാലം അല്ലാത്തത് കൊണ്ടും അത്ര വലിയ സംഭവം ആകാൻ ഇടയില്ല.

The Author

23 Comments

Add a Comment
  1. ×‿×രാവണൻ✭

    ???

  2. ബ്രോ ലാലിന്റെ നെയ്യലുവ പോലെയുള്ള മേമ കഴിഞ്ഞ് ഇത്രയും വെയിറ്റ് ചെയ്തത് ഇതിനുവേണ്ടിയാ… അധികം താമസിക്കാതെ അടുത്ത പാർട്ട്‌ ഇടണേ

  3. Enthaayi?

  4. Waiting fot next part brooo

  5. Please continue bro

  6. Ennu varum nee….. Enna pattu pole aayallo aliya adutha part….

  7. Ennu varum

  8. ബ്രോ കഥ വന്നിട്ട് ഒരാഴ്ച കഴിഞ്ഞു
    എന്ത് പറ്റി
    ഇനിയും വൈകരുത്

  9. ബ്രോ കഥ വന്നിട്ട് ഒരാഴ്ച കഴിഞ്ഞു
    എന്ത് പറ്റി

  10. കാത്തിരിപ്പ് അരോചകമാണ്

    1. Idum bakki ullore pole aya

  11. അടിപൊളി, അടുത്ത പാർട്ടും ഉഷാറായി വരട്ടെ

  12. അടുത്ത പാർട്ടും വേഗേന പോരട്ടെ

  13. ❣️. Next part എന്ന് കിട്ടും bro?

  14. ❤️❤️❤️.
    Waiting for next part

  15. പൊളിച്ചു ഒരു ലാജും ഫീൽ ചെയ്തില്ല ത്രില്ലിംഗ് ആരുന്നു ???

  16. കിനാവ്

    പൊളിച്ചു ബ്രോ , ഒരു രക്ഷയുമില്ല

    അടുത്ത ഭാഗം വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  17. മാവേലി

    സൂപ്പർ ??
    വെയ്റ്റിംഗ്

  18. Poli❤️❤️

  19. ❤️?♥️

  20. സൂപ്പർ ❤️

  21. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *