ജീവിതം ഇങ്ങനെയും [white forest] 247

പ്രായം കടന്നു പോയിട്ടൊന്നും ഇല്ലല്ലോ ..കുഞ്ഞുണ്ടാകാൻ ഇനിയും ധാരാളം സമയം മുന്നിലുണ്ട് 3 വർഷം

കഴിഞ്ഞിരിക്കുന്നു എന്നത് ഒരു യാഥാർഥ്യമാണ് ,,അതിനെ അംഗീകരിക്കാതിരിക്കാനും കഴിഞ്ഞില്ല .

ഒരിക്കൽ ഞങ്ങൾ ബന്ധപെട്ടു കഴിഞ്ഞു ഇതുപോലെ മാറിൽ തലചായ്ച്ചു ഞാൻ മനോജിനോട് ചോദിച്ചു

കുഞ്ഞുണ്ടാകാത്തതിൽ എന്നോട് വെറുപ്പാണോ എന്ന് …ഒന്നും പറഞ്ഞില്ല മറുപടിയായി ..ഉള്ളുനീറി ഞാൻ കിടന്നു ..ഉണ്ടെങ്കിലും എന്നെ ആശ്വസിപ്പിക്കാൻ ഇല്ല എന്നൊരു വാക്ക് ..അതുണ്ടായില്ല എന്തൊക്കെയോ ഞാൻ എന്നോട് തന്നെ പറഞ്ഞു സ്വയം ആശ്വസിക്കാൻ ശ്രമിച്ചു . ഉറങ്ങാൻ എനിക്ക് കഴിഞ്ഞില്ല വിതുമ്പി കരഞ്ഞു ആ രാത്രി ഞാൻ കഴിച്ചുകൂട്ടി ജീവിതം മടുത്തപോലെ എനിക്ക് അനുഭവപെട്ടു ..പക്ഷെ എന്നെ അത്ഭുതപ്പെടുത്തി

മനോജ് രാവിലെ തന്നെ എന്നെയും കൂട്ടി ഡോക്ടറെ കാണാൻ പോയി . പരിശോധനയിൽ ചെറിയ എന്തോ കുഴപ്പങ്ങൾ ഉണ്ടെന്നു പറഞ്ഞതല്ലാതെ കുട്ടികൾ ഉണ്ടാവാതിരിക്കാനുള്ള ഒരു സാധ്യതയും കാണാൻ കഴിഞ്ഞില്ല

മരുന്നും പ്രാർത്ഥനയുമായി 4 മാസം കഴിഞ്ഞപ്പോൾ ഞാൻ ഗർഭിണിയായി , അതുവരെ അകൽച്ച കാണിച്ച

‘അമ്മ  എന്നോട് വളരെ അധികം സ്നേഹം കാണിക്കാൻ തുടങ്ങി . എന്റെ കാര്യങ്ങൾ ശ്രദ്ധിക്കാനും എന്നെ പരിചരിക്കാനും വളരെ ഉത്സാഹം അവർ കാണിച്ചു …ഞാൻ അഞ്ജലി മോളെ പ്രസവിച്ചു ഓപ്പറേഷൻ ആയതു കാരണം ചെറിയ പ്രശ്നങ്ങൾ ഉണ്ടായതൊഴിച്ചാൽ വേറെ ഒന്നും കാര്യമായി ഉണ്ടായില്ല ..മോളുണ്ടായതിൽ പിന്നെ മനോജിന്റെ ജോലിയിലുള്ള ശ്രദ്ധ കുറഞ്ഞു മുഴുവൻ സമയവും മോളുമായുള്ള കളിയും അവളോടൊപ്പം മാത്രം ..ഞാൻ ഒറ്റപ്പെട്ട പോലെയായി അമ്മക്ക് മനോജിന് എല്ലാവർക്കും മോളെ മതി

അതുപിന്നെ അങ്ങനെയാണല്ലോ അത് എനിക്കത്ര പ്രശ്നം ഒന്നും അല്ലായിരുന്നു , അത്ര വലിയ രാഷ്ട്രീയ പ്രവർത്തകൻ ഒന്നും അല്ലാതിരുന്ന മനോജ് പതിയെ മുഴുസമയ രാഷ്ട്രിയക്കാരനായി അതോടെ വരുമാനം കുറഞ്ഞു .ആരുടെ കയ്യിൽ   നിന്നും ഒന്നും വാങ്ങിച്ചിരുന്നില്ല അന്നും ഇന്നും ,,ആ കാര്യത്തിൽ ആദർശം പുലർത്തുന്നു ..രാത്രികളിൽ വീട്ടിലേക്കുള്ള വരവിന്റെ സമയം നീണ്ടു വീട്ടിലുള്ള സമയം കുറഞ്ഞു

പലപ്പോഴും കണ്ണ് നിറച്ചൊന്നു കാണാൻ പോലും കിട്ടാതായി , വീട്ടിലെ സ്ഥിതി മോശമായി അച്ഛൻ അതിനിടക്ക് പെൻഷൻ ആയി ..എന്നാലും എന്നെ സഹായിക്കാൻ അച്ഛൻ ശ്രദ്ധിച്ചിരുന്നു പണമായും സാധനങ്ങളായും

The Author

13 Comments

Add a Comment
  1. Touching story

  2. മനസ്സും കണ്ണും ഒരു പോലെ നിറച്ച ഒരു സ്റ്റോറി.
    വളരെ മനോഹരമായിട്ടുണ്ട്.
    ഇത്തരം മികച്ച സൃഷ്ടികൾ ഇനിയും പ്രത്രീക്ഷിക്കുന്നു.

  3. മിന്നൂട്ടി

    ഇതിന്റെ കമന്റ് എഴുതിയാൽ തീരില്ല മുത്തേ…
    അത്രയ്ക്ക് അടിപൊളി ആയിട്ടുണ്ട്

  4. അടിപൊളി തകർത്തു കിടിലൻ…

  5. ദേവൻ ശ്രീ

    nice

  6. വളരെ നന്നായിട്ടുണ്ട്. മനസ്സിൽ തട്ടി. തുടർന്നും എഴുതുക

  7. Polichu muthe

  8. Nalloru plot,nannayittund

  9. ഇഷ്ട്ടപ്പെട്ടു. നന്നായി എഴുതി.

  10. ഇത് നീതു അല്ലേ. കുറെ ആയലോ കണ്ടിട്ട്.

    എന്നത്തേയും പോലെ ഒരു മനോഹരമായ കഥ. ജീവിതത്തിലെ സ്വാർത്ഥതയും തൻകാര്യം നോക്കലും നന്നായി തന്നെ കാണിച്ചു തന്നു. അതിനിടയിൽ നിസ്വാർത്ഥ സ്നേഹവും. ശരിക്കും മനസ്സ് നിറഞ്ഞു ഇത് വായിച്ചപ്പോൾ.

  11. ഗുഡ് സ്റ്റോറി

  12. എന്താ ഇപ്പ പറയാ….
    “Beautiful story hats off”?

  13. ?????????????????????????????????????????????????????????

    ചുമ്മാ ഒന്ന് വന്നതാ..

Leave a Reply

Your email address will not be published. Required fields are marked *