ഒരാഴ്ച കഴിഞ്ഞു ഞാൻ ജോലിക്കു പോയി തുടങ്ങി . അതിനിടക്ക് അവൾക്കു കല്യാണാലോചനകൾ കൊണ്ട്
നിറഞ്ഞു .ഒന്നും ആവശ്യപ്പെടാതെ വന്ന ഒരു ആലോചന ,പയ്യൻ കാണാൻ തെറ്റില്ല നല്ല കുടുംബവും ജോലിയും ഉണ്ട് അത്യാവശ്യം സാമ്പത്തികവും ഉണ്ട് ..ആ ആലോചന അവൾക്കും വല്ലാതെ ഇഷ്ടമായി കാണാൻ സൗന്ദര്യം
ഉണ്ടായിരുന്നത് കൊണ്ട് അവർ മറ്റൊന്നും നോക്കിയില്ല , വിദ്യാഭ്യാസം കൊടുത്തകൊണ്ടു അവർക്ക് അവളെ
ഇഷ്ടമായി അതികം വൈകിപ്പിക്കരുത് എന്നൊരു ആവശ്യം മാത്രമാണ് അവർ മുന്നോട്ടു വച്ചത് .കല്യാണം നടത്താൻ തീരുമാനിച്ചു അതിനുള്ള പണം മാത്രം ഇല്ലായിരുന്നു വീട് അല്പം ശരിയാക്കണം സ്വർണം വസ്ത്രം
ഭക്ഷണം അങ്ങനെ ആവശ്യങ്ങളുടെ നീണ്ടനിര മാത്രം മുന്നിൽ ..
എല്ലാ ആവശ്യങ്ങൾക്കും കൂടെ മനോജ് ലോൺ എടുത്തു വലിയൊരു തുക സ്വാധിനം ഉപയോഗിച്ച് ലോൺ ശരിപ്പെടുത്തി എന്റെ ഭാരം കൂടുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു ജീവിതകാലം മുഴുവൻ പണിചെയ്താലും
ആ കടം എന്നെ കൊണ്ട് തിരിച്ചടക്കാൻ കഴിയും എന്ന് തോന്നുന്നില്ലായിരുന്നു ..ജനിച്ചുപോയില്ലേ ഇനി മരിക്കുവോളം ജീവിക്കുക കല്യാണം നടന്നു ആർഭാടമായിത്തന്നെ കടം വാങ്ങാതെ ഒരുമാസം പോലും എനിക്ക് ജീവിക്കാൻ വയ്യാതായി തുച്ഛമായ ഒരു തുക മനോജ് എനിക്ക് മാസം മാസം തരും അതുവച്ചു എല്ലാം ഞാൻ
ചെയ്യണം ,,എങ്ങനെക്കയോ ഉന്തിത്തള്ളി ജീവിതം മുന്നോട്ടു കൊണ്ടുപോയി …ഓർക്കുമ്പോൾ ഇപ്പോഴും എനിക്ക് അത്ഭുതമാണ് എങ്ങനെയാണ് ഞാൻ അതെല്ലാം നടത്തിയിരുന്നത് . ആയിടക്ക് എനിക്ക് വയറു വേദനിക്കുമായിരുന്നു ഞാൻ കാര്യമാക്കിയിരുന്നില്ല അതിനുള്ള പണം എന്റെ കയ്യിലില്ലായിരുന്നു ..വല്ലാതെ സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഞാൻ മനോജിനോട് കാര്യം പറഞ്ഞു ..ഒഴിവുപോലെ എന്നെ ആശുപത്രിയിൽ കൊണ്ട് പോകാം എന്ന് പറഞ്ഞു ..ഒരു ദിവസം വേദന സഹിക്കാതെ ഞാൻ കിടന്നു പുളഞ്ഞു
എന്നെ ആശുപത്രിയിൽ എത്തിച്ചു വീടിനടുത്തുള്ള ആശുപത്രിയിൽ പക്ഷെ അവിടം കൊണ്ടൊന്നും തീർന്നില്ല
മെഡിക്കൽ കോളേജിൽ വിദഗ്ദ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചു .കിഡ്നി ഒരെണ്ണം പോയി എന്റെ ശാരീരിക അവസ്ഥ വളരെ പരിതാപകരമായിരുന്നു ജോലിക്കു പോകരുത് വീട്ടിലെ ജോലികൾ പോലും ചെയ്യരുത് മുഴുവൻ സമയ വിശ്രമം …ആശങ്കയുടെ നാളുകൾ വീട്ടുചിലവ് ലോൺ അതിനിടക്ക് ഇതും ഇടിത്തീ വീണപോലെയായി എന്റെ ജീവിതം .എത്ര വയ്യെങ്കിലും പറ്റാവുന്നത്രയും ജോലിക്കു പോകാൻ തന്നെ ഞാൻ
Touching story
മനസ്സും കണ്ണും ഒരു പോലെ നിറച്ച ഒരു സ്റ്റോറി.
വളരെ മനോഹരമായിട്ടുണ്ട്.
ഇത്തരം മികച്ച സൃഷ്ടികൾ ഇനിയും പ്രത്രീക്ഷിക്കുന്നു.
ഇതിന്റെ കമന്റ് എഴുതിയാൽ തീരില്ല മുത്തേ…
അത്രയ്ക്ക് അടിപൊളി ആയിട്ടുണ്ട്
അടിപൊളി തകർത്തു കിടിലൻ…
nice
വളരെ നന്നായിട്ടുണ്ട്. മനസ്സിൽ തട്ടി. തുടർന്നും എഴുതുക
Polichu muthe
Nalloru plot,nannayittund
ഇഷ്ട്ടപ്പെട്ടു. നന്നായി എഴുതി.
ഇത് നീതു അല്ലേ. കുറെ ആയലോ കണ്ടിട്ട്.
എന്നത്തേയും പോലെ ഒരു മനോഹരമായ കഥ. ജീവിതത്തിലെ സ്വാർത്ഥതയും തൻകാര്യം നോക്കലും നന്നായി തന്നെ കാണിച്ചു തന്നു. അതിനിടയിൽ നിസ്വാർത്ഥ സ്നേഹവും. ശരിക്കും മനസ്സ് നിറഞ്ഞു ഇത് വായിച്ചപ്പോൾ.
ഗുഡ് സ്റ്റോറി
എന്താ ഇപ്പ പറയാ….
“Beautiful story hats off”?
?????????????????????????????????????????????????????????
ചുമ്മാ ഒന്ന് വന്നതാ..