തീരുമാനിച്ചു .ആശുപത്രിയിൽ നിന്നും വന്ന രണ്ടാംനാൾ മനോജിന്റെ ഫോൺ അടിക്കുന്നകേട്ടു അതെടുക്കാൻ
ചെന്നു ..അനിയൻ എന്ന് കണ്ടു ഞാൻ ഫോൺ എടുത്തു എത്ര പറഞ്ഞിട്ടും മറുപടി ഒന്നും ഇല്ല കാൾ കട്ടാകുകയും ചെയ്തു 3 -4 തവണ ഇതാവർത്തിച്ചു ഞാൻ എന്റെ ഫോണിൽ നിന്നും മനോജിന്റെ അനിയനെ വിളിച്ചു
ഫോണിലേക്ക് വിളിച്ചിരുന്നോ എന്നന്വേഷിച്ചു .ഇല്ലായെന്ന മറുപടി എനിക്ക് സംശയം ഉണ്ടാക്കി മനോജിന്റെ ഫോൺ ഞാൻ എടുക്കാറില്ല എപ്പോഴും ആരെങ്കിലും വിളിക്കും .ഞാൻ ഓരോന്നായി നമ്പറുകൾ നോക്കി അനിയത്തി ചിറ്റ അങ്ങനെ കുടുംബത്തിലെ നമ്പറുകൾ എന്റെ ഫോണുമായി ഞാൻ ഒത്തുനോക്കി ഒന്നും തമ്മിൽ
ശരിയാകുന്നില്ല എന്റെ മനസ്സിൽ ചെറിയ സംശയങ്ങൾ ഉണ്ടാവാൻ തുടങ്ങി .പക്ഷെ അതിനെ കുറിച്ച് ഞാൻ ഒന്നും ചോദിച്ചില്ല അടുത്ത ദിവസം പാർട്ടിയുടെ ഒരു പരിപാടിയുണ്ട് വരില്ല എന്ന് എന്നോട് പറഞ്ഞു മനോജ്
വീട്ടിൽ നിന്നും ഇറങ്ങി ..വൈകിട്ട് ഞാൻ പാർട്ടിയിലെ മറ്റൊരാളേ വിളിച്ചു പരിപാടിയെ കുറിച്ച് അന്വേഷിച്ചു
അങ്ങനെ ഒരു പരിപാടിയെ കുറിച്ച് അയാൾക്ക് ഒരറിവും ഉണ്ടായിരുന്നില്ല ..എന്റെ സംശയങ്ങൾ കൂടുതൽ ദൃഢമാകാൻ തുടങ്ങി , ഞാൻ വഞ്ചിക്കപെടുന്നതായി എനിക്ക് മനസ്സിലായി ..ഒന്നും ഞാൻ അറിഞ്ഞതായി ഭാവിച്ചില്ല തത്കാലം ജോലിക്കു പോകേണ്ട എന്ന് ഞാൻ തീരുമാനിച്ചു .മനോജിന്റെ ഫോണിലെ നമ്പറുകൾ ഞാൻ കുറിച്ചെടുത്തു .പലരെയും കൊണ്ട് ഞാൻ വിളിപ്പിച്ചു എല്ലാം സ്ത്രീകളുടെ നമ്പറുകൾ ആണെന്ന് ഞാൻ
മനസ്സിലാക്കി .
ഒരന്യ പുരുഷനെ കുറിച്ച് ചിന്തിച്ചിട്ടുപോലും ഇല്ലാതിരുന്ന എന്നെ അയാൾ വഞ്ചിക്കുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു , ഞാൻ വഞ്ചിക്കപെടുന്നു സഹിക്കാൻ എനിക്ക് കഴിഞ്ഞില്ല , കൂടുതൽ ഞാൻ അയാളെ കുറിച്ച് അന്വേഷിച്ചു , രാഷ്ട്രീയ സേവനത്തിന്റെ മറവിൽ ഒരുപാടു സ്ത്രീകളുമായി അയാൾക്ക് ബന്ധം ഉള്ളതായി ഞാൻ
മനസ്സിലാക്കി , ഒരിക്കൽ ഞാൻ അയാൾക്കു വന്ന കോളിനെ കുറിച്ച് ചോദിച്ചു ,എനിക്ക് മനസ്സിലായെന്നു അയാൾക്ക് ബോധ്യമായെങ്കിലും എന്തൊക്കെയോ പറഞ്ഞു അയാൾ അതിൽ നിന്നും ഊരി പോയി .ഞങ്ങൾ തമ്മിലുള്ള അകലം വർധിക്കാൻ അത് കാരണമായി എന്നല്ലാതെ അതിൽ നിന്നും പിന്തിരിയാൻ അയാൾ മനസ്സു കാണിച്ചില്ല .എന്നെ അയാൾ വേലക്കാരിയുടെ സ്ഥാനത്തുപോലും കണ്ടിരുന്നില്ല എന്നെനിക്കു മനസ്സിലായി തുടങ്ങി .ജീവിതം മരവിച്ച പോലെ എനിക്ക് അനുഭവപെട്ടു , ആരും ഇല്ലാത്തവളായി ഞാൻ ഒറ്റപെടുകയായിരുന്നു എല്ലാവർക്കും അവരവരുടെ സുഖം മാത്രം .
Touching story
മനസ്സും കണ്ണും ഒരു പോലെ നിറച്ച ഒരു സ്റ്റോറി.
വളരെ മനോഹരമായിട്ടുണ്ട്.
ഇത്തരം മികച്ച സൃഷ്ടികൾ ഇനിയും പ്രത്രീക്ഷിക്കുന്നു.
ഇതിന്റെ കമന്റ് എഴുതിയാൽ തീരില്ല മുത്തേ…
അത്രയ്ക്ക് അടിപൊളി ആയിട്ടുണ്ട്
അടിപൊളി തകർത്തു കിടിലൻ…
nice
വളരെ നന്നായിട്ടുണ്ട്. മനസ്സിൽ തട്ടി. തുടർന്നും എഴുതുക
Polichu muthe
Nalloru plot,nannayittund
ഇഷ്ട്ടപ്പെട്ടു. നന്നായി എഴുതി.
ഇത് നീതു അല്ലേ. കുറെ ആയലോ കണ്ടിട്ട്.
എന്നത്തേയും പോലെ ഒരു മനോഹരമായ കഥ. ജീവിതത്തിലെ സ്വാർത്ഥതയും തൻകാര്യം നോക്കലും നന്നായി തന്നെ കാണിച്ചു തന്നു. അതിനിടയിൽ നിസ്വാർത്ഥ സ്നേഹവും. ശരിക്കും മനസ്സ് നിറഞ്ഞു ഇത് വായിച്ചപ്പോൾ.
ഗുഡ് സ്റ്റോറി
എന്താ ഇപ്പ പറയാ….
“Beautiful story hats off”?
?????????????????????????????????????????????????????????
ചുമ്മാ ഒന്ന് വന്നതാ..