ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ] 690

‘ അല്ല …ഇവനുണ്ടെല്‍ അനിക്കും സത്യേട്ടനും ആശ്വസമാകൂല്ലോ’

“ഹു’

അല്‍പ നേരം കഴിഞ്ഞപ്പോള്‍ ദീപുവും അനിതയും കൂടി വീട്ടിലേക്ക് പോയി

സത്യന്‍ വന്നപ്പോ അവരുടെ ജോലിക്കാര്യം അറിഞ്ഞു വളരെ സന്തുഷ്ടനായി ..

അന്ന് കിടക്കാന്‍ നേരം സത്യന് വല്യ ഉഷാറൊന്നും ഉണ്ടായിരുന്നില്ല

‘ എന്ത് പറ്റി സത്യേട്ടാ …നടു വേദനയാണോ ?”

” ഹും ..നല്ല ക്ഷീണം “

അനിത ഇന്നലെ മേരിയുടെ കൂടെ ക്ലയന്റിനെ കാണാന്‍ പോയതും …അവന്‍ വീഡിയോ എടുക്കാന്‍ നോക്കിയതും മേരി അവനെ അടിച്ചതുമെല്ലാം അയാളോട് പറഞ്ഞു … ജോക്കുട്ടന് ആ വീഡിയോ കിട്ടിയതും ജെസി അവനെ അടിച്ചതും ..പിന്നെ ഇന്ന് വൈകിട്ടുണ്ടായതുമോന്നും അനിത സത്യനോട് പറഞ്ഞില്ല

‘ എന്‍റെ അനീ …നീയിങ്ങനെ ഒരു പൊട്ടി പെണ്ണായല്ലോ? ..ജെസിയെ കണ്ടു പഠിക്ക്..അവള്‍ക്ക് നല്ല തന്റേടം ഉണ്ട് ..”

‘ അത് …സത്യേട്ടാ …..അല്ലേല്‍ വേണ്ട “

‘ എന്താ അനീ നീ പറ …”

‘ ശ്ശൊ ..അതെങ്ങനാ സത്യെട്ടനോട് പറയുക …ജെസി എന്നെ വിശ്വസിച്ചു പറഞ്ഞതാ “

” നീ കാര്യം പറ അനീ “

” അതെ …അവള്‍ക്കൊരു ആളുണ്ട് …അവളുടെ സങ്കടോം ഒക്കെ കേള്‍ക്കുന്ന ആള് ….അതാ അവള്‍ക്കീ തന്റേടം”

‘ ഹും ..നിനക്കുമുണ്ടോ ?”

” ഹും …സത്യേട്ടന്‍ “

” എന്‍റെ കാലം കഴിഞ്ഞാല്‍ നിന്നെ ആര് നോക്കും മോളെ “

” എന്തിനാ ഇപ്പൊ അങ്ങനെയൊക്കെ പറയുന്നേ …ദീപുവില്ലേ “

” അവനൊരു പെണ്ണായാല്‍ …”

” കല്യാണം കഴിക്കുന്നോരാരും അമ്മേനെ നോക്കുന്നില്ലേ? ‘

‘ അതല്ല അനീ പറഞ്ഞത് ..നീ ചെറുപ്പമാ …തിളക്കുന്ന സമയം … കത്തിക്കയറാന്‍ നോക്കി നില്‍ക്കുന്ന ആളുകളുണ്ട് .. അതിന്റിടക്ക് നീ ‘

” ഞാന്‍ പോണില്ല സത്യേട്ടാ ഇനി ജോലിക്ക് …ദീപൂനു ഒരു ജോലിയായില്ലേ..ഇനി അവന്‍ നോക്കികൊള്ളും … ഞാന്‍ കടയില്‍ വന്നിരുന്നോളം…അല്‍പം കൂടി പൈസ മുടക്കിയാല്‍ “

The Author

മന്ദന്‍ രാജ

126 Comments

Add a Comment
  1. Alliyan vs alliyan e serielinte kadha ezhuthu

Leave a Reply

Your email address will not be published. Required fields are marked *