‘ അനീ … കുഴപ്പമൊന്നുമില്ല ..വാ ‘
സത്യന്‍ നല്ല ഉറക്കത്തിലായിരുന്നു
‘ ഞാന്‍ ഒരാളെ കാണാന്‍ വേണ്ടി പോയതാ …ഒരു പയ്യന്‍ കടയില്‍ നിന്നിറങ്ങി ഓട്ടോ സ്റാന്റിലെക്ക് ഓടുന്നത് കണ്ടപ്പോള്‍ എനിക്കൊരു സംശയം ….ചെന്നപ്പോ സത്യേട്ടന്‍ ബോധം കേട്ട് കിടക്കുന്നു …ഒട്ടോക്കാരെല്ലാം കൂടി കാറില്‍ ഇവിടെയെത്തിച്ചു
അപ്പോള്‍ ഒരു പ്രായം കൂടിയ ഡോകടരും രണ്ടു മൂന്നു പഠിക്കുന്ന പിള്ളേരും കൂടി വന്നു
കേസ് ഷീറ്റും സ്കാന്‍ റിപ്പോര്‍ട്ടും ഒക്കെ നോക്കിയതിനു ശേഷം ഡോകടര്‍ ജേസിയുടെ നേരെ കയര്‍ത്തു
‘ കീമോ ചെയ്യാമെന്ന് പറഞ്ഞതാ …അപ്പൊ ..പച്ചമരുന്ന്..ഇനി എനിക്കൊന്നും പറയാനില്ല …അറിയിക്കേണ്ടവരെ ഒക്കെ അറിയിച്ചോ ” അയാള്‍ കോപത്തോടെ നടന്നു പോയി
ജെസി ദയനീയതയോടെ അനിതയെ നോക്കി …
‘ എന്താടി ..എന്താ ഡോകടര്‍ പറഞ്ഞെ …എന്താ സത്യേട്ടന് ?”
” അനീ …നീ ബഹളം വെക്കരുത് …ഞാന്‍ ഡോക്ടറെ നേരത്തെ കണ്ടിരുന്നു … സത്യേട്ടന് ..സത്യേട്ടന് കാന്‍സര്‍ ആണ് … മള്‍ട്ടിപ്പിള്‍ മൈലോമ ‘
‘ എന്‍റെ ദൈവമേ ….’ അനിത തകര്‍ന്നു സ്ടൂളിലെക്ക് ഇരുന്നു
‘ അനീ …പിള്ളേരുടെ എക്സമാ ….നീ ബഹളം വെച്ചവരെ അറിയിക്കരുത് ..പ്ലീസ് ‘
ജെസി ഓരോന്ന് പറഞ്ഞു അവളെ സമാധാനിപ്പിച്ചു ഒരു വിധം ശാന്തമാക്കി
അഞ്ചര ആയപ്പോള്‍ ദീപുവും പിന്നാലെ ജോജിയും വന്നു … ആവരും ആകെ വിഷമത്തിലായിരുന്നു
ജെസി HO യില്‍ വിളിച്ചു GM നോട് പറഞ്ഞു അനിതക്കു ലീവാക്കി … വൈകിട്ടായപ്പോള്‍ ജോജിയും ദീപുവും ജെസിയും കൂടി വീട്ടിലേക്ക് മടങ്ങി
സത്യന്‍ ആകെ അവശതയിലായിരുന്നു…അയാള്‍ ഓരോന്ന് പറഞ്ഞു അനിതയെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു …
ജോജിയുടെയും ദീപുവിന്റെയും എക്സാമിന്റെ അവസാന ദിവസം …പത്തര ആയപ്പോള്‍ സത്യന്‍ മരിച്ചു ..
ജെസ്സിയുടെ അവസരോചിതമായ ഇടപെടീല്‍ മൂലം എക്സാം കഴിഞ്ഞാണ് അവര്‍ വിവരം അറിഞ്ഞത്
പിറ്റേന്ന് രാവിലെ ദീപ്തിയെത്തി ,ഉച്ച കഴിഞ്ഞു മൂന്നു മണിക്ക്സത്യന്‍റെ ചിതക്ക് ദീപു തീ കൊളുത്തി … ചിതയിലേക്ക് വെക്കാന്‍ നേരമാണ് ജെസ്സിയുടെയും ജോജിയുടെയും പിടി വിട്ടു പോയത് … അത്രയും നേരം അവര്‍ അനിതയെയും പിള്ളേരെയും സമാധാനിപ്പിച്ചു കൂടെയുണ്ടായിരുന്നു
Alliyan vs alliyan e serielinte kadha ezhuthu