” ഛെ ..ഒന്ന് പോടീ …പിള്ളേര് നിക്കുന്നു “
” ങേ ..പിള്ളെരോ…ഉവ്വ ….ഡാ ദീപു ….ഈ നില്‍ക്കുന്ന എന്‍റെ കൂട്ടുകാരി അനിതയെ നിന്‍റെ കൂട്ടുകാരന്‍ ജോജിക്ക് ഭാര്യയായി നല്‍കുവാന്‍ സമ്മതമാണോ ?’ ജെസി പള്ളിയില്‍ അച്ഛന്റ്റെ രീതിയില്‍ എടുത്തു ചോദിച്ചു
‘ ജെസി …നീയെന്നാ ഈ പറയുന്നേ ? ചുമ്മാതിരിക്ക്…വന്നു വന്നു എന്തും പറയാമെന്നാന്നോ..” അനിത അവളോട് ചൂടായി
‘ ഈ നില്‍ക്കുന്ന എന്‍റെ ഫ്രണ്ട് ജോജിക്ക് നിന്‍റെ ഫ്രണ്ട് അനിതയെ നല്‍കുവാന്‍ എനിക്ക് സമ്മതമാണ് …” ദീപു അതെ സ്വരത്തില്‍ ഏറ്റു പറഞ്ഞു
” ദീപൂ ..” അനിത അവന്‍റെ നേര്‍ക്കെന്തോ പറയാന്‍ വേണ്ടി വാ തുറന്നപ്പോള്‍ ജെസി ഇടയില്‍ കയറി
‘ അതെ ..പെട്ടന്ന് കാപ്പി കുടിച്ചു റെഡിയായിക്കോ …നമ്മളെത്രയും പെട്ടന്ന് ചെന്നൈക്ക് പുറപ്പെടുന്നു”
‘ ങേ …അതെന്താ മമ്മി ?’
” ഡാ ജോക്കുട്ടാ … ദീപു മൂന്നാല് കമ്പനിക്ക് CV അയച്ചിരുന്നു …അവന്‍റെ ഒരു ഫ്രണ്ടിന്റെ കമ്പനിയില്‍ വേക്കന്റ് ഉണ്ടെന്നു പറഞ്ഞു ഇന്നലെ രാത്രി വിളിച്ചു ….രാത്രി രണ്ടു മണിക്ക് സ്കയ്പ്പില്‍ ഫേസ് ടൂ ഫേസ് ഇന്റെര്‍വ്യൂവും കഴിഞ്ഞു …തിങ്കള്‍ ജോയിന്‍ ചെയ്യണം ..എന്തോ പുതിയ വര്‍ക്ക് തുടങ്ങുവാന്നു”
‘ അപ്പൊ എറണാകുളത്തെയോ ?” – അനിത
‘ മൂന്നു മാസം മുന്‍പ് ലെറ്റര്‍ കൊടുക്കണോന്നാ…സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലാത്തോണ്ട് സാരമില്ലമ്മേ …”
അനിത വിഷമത്തില്‍ നിന്നു….
‘ എടി അനീ ..പെട്ടന്ന് റെഡിയായിക്കെ ..”
എടി അനീ …ട്രെയിന്‍ ടിക്കറ്റ് ഇല്ല .. തല്കാല്‍ നോക്കി ..അതും വെയിറ്റിംഗ് ലിസ്റ്റാ…നമ്മളിന്നു പോയാല്‍ നാളെ ഞായറാഴ്ച ഒരു ദിവസം അവിടെ കിട്ടും ..തിങ്കളാഴ്ച ഇവരു ഓഫീസില്‍ പോയാല്‍ ..നമ്മക്ക് ബോറാകും …അത് കൊണ്ട് എറണാകുളത്തൂന്നു ബസ് നോക്കാം …”..’
‘ അതിനു ഞാനെന്തിനാ ഒരുങ്ങുന്നെ ?”
‘ നീ മാത്രമല്ല …നമ്മളെല്ലാരും പോകുവാ …ഡാ ജോക്കുട്ടാ …നിന്‍റെ ഫ്ലാറ്റില്‍ എത്ര റൂമുണ്ട് ?’
‘ സിംഗിള്‍ ബെഡ് റൂം ഫ്ലാറ്റാ മമ്മി …”
” ഹാളില്ലേ? ബെഡ്രൂം നിങ്ങളെടുത്തോ….ഞങ്ങള് ഹാളില്‍ കിടന്നോളാം അല്ലേടാ ദീപു “
Alliyan vs alliyan e serielinte kadha ezhuthu