‘ അനിതയില്‍ നിന്നൊരു തേങ്ങല്‍ ഉണ്ടായി ….
” അച്ഛന്‍ മരിച്ചു കഴിഞ്ഞാല്‍ അമ്മയുടെ കാര്യങ്ങള്‍ നോക്കാന്‍ ..സ്നേഹിക്കാന്‍ ….ഒരു പരിധി വരെ ദീപുവിനു പറ്റും …പക്ഷെ അതില്‍ കൂടുതല്‍ എനിക്ക് പറ്റുമെന്ന് അച്ഛന്‍ മമ്മിയെ പറഞ്ഞു മനസിലാക്കി ….അങ്ങനെയാണ് മമ്മി എനിക്കിട്ടു അടിച്ചതും പിറ്റേന്ന് മമ്മി അമ്മയെ വിളിച്ചു എന്നെ ആശ്വസിപ്പിക്കാന്‍ പറഞ്ഞതും …….അമ്മ എന്റെതാവുമെന്ന സമയത്താണ് അച്ഛന്‍ ഹോസ്പിറ്റലില്‍ ആയത് ….’
‘ അച്ഛന്‍ മരിക്കുന്നതിന്റെ രണ്ടു ദിവസം മുന്‍പ് എന്നെ വീണ്ടും വിളിച്ചു …..അമ്മയുടെ കാര്യം പറഞ്ഞു …അന്നാണ് …….” ജോജിയോന്നു നിര്‍ത്തി..
” അന്നാണ് ….ഇവന്‍ …ദീപു …എന്‍റെ മമ്മിയുടെ ആളാണെന്ന് അച്ഛന്‍ എന്നോട് പറയുന്നത് ……ഇതൊരു പകരത്തിനു പകരമല്ലടാ…..രണ്ടു പേരും പാവങ്ങളാ…..അവരെ ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുവാ…എന്നച്ചന്‍ എന്‍റെ കയ്യില്‍ പിടിച്ചു പറഞ്ഞു ….”
‘ ചെന്നൈയില്‍ പോയിട്ട്, ഇന്നലെ അച്ഛന്റെ ചടങ്ങിനു വന്ന എന്നെ അമ്മയാണ് ധൈര്യം തന്നു പറഞ്ഞു വിട്ടത് ….”
എല്ലാം പറഞ്ഞു തീര്‍ത്ത രീതിയില്‍ ആരുമൊന്നും പിന്നെ മിണ്ടിയില്ല ….മനസിലെ കൂട്ടലുകളും കിഴിക്കലുകളും മുറക്ക് നടന്നു …. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ജെസി പറഞ്ഞു
‘ ദീപു …എവിടെയായെടാ…..ഊണ് വല്ലതും കിട്ടുമോന്നു നോക്ക് ….”
ദീപു പിന്നീട് വന്ന ഹോട്ടലിന്റെ മുന്നില്‍ നിര്‍ത്തി ….പേരിനു അല്‍പം ചോറ് മാത്രമേ എല്ലാരും കഴിച്ചുള്ളൂ …അത് കഴിഞ്ഞു വീണ്ടും യാത്ര തുടര്‍ന്ന് …ജോജിയാണ് വണ്ടി ഓടിച്ചത് ..ആരുമാരും മിണ്ടുന്നില്ല ….. മുണ്ടക്കയം കഴിഞ്ഞു കയറ്റം കയറി തുടങ്ങിയപ്പോള്‍ ജെസി തന്നെ വീണ്ടും പറഞ്ഞു
” ഇതെന്താ ആരും മിണ്ടാത്തെ…….അനീ ..എന്നോട് ദേഷ്യമാണോ?”
അനിത അവളുടെ തോളിലേക്ക് ചാരി വിതുമ്പി
‘ ഇല്ലടി ….നീയും സത്യേട്ടനും എന്‍റെ മനസ്സില്‍ വളരെ ഉയരത്തിലാ …..നിന്‍റെ സ്ഥാനത്തു ഞാനായിരുന്നേല്‍ എപ്പോഴേ ചത്തേനെ ….നീയെല്ലാം മനസില്‍ ഒതുക്കി …. എല്ലാവരെയും നോക്കി ….”
ജെസി അവളുടെ തോളില്‍ തട്ടി കൊണ്ടിരുന്നു ..
കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ തണുപ്പ് തുടങ്ങി
” എടാ ….നല്ല തണുപ്പ് …നമുക്ക് ഓരോ ചായ കഴിച്ചാലോ ..ഉച്ചക്കാരും ശെരിക്കുണ്ടില്ലല്ലോ’
ജോജി ഒരു ചെറിയ ചായക്കടയില്‍ വണ്ടി നിര്‍ത്തി ….ജോജിയും ദീപുവും കൂടി ഇറങ്ങി ചായ രണ്ടു പേര്‍ക്കും കാറിലേക്ക് വാങ്ങി
Alliyan vs alliyan e serielinte kadha ezhuthu