ഞാൻ പെട്ടെന്ന് ‘അമ്മ വിളിക്കുന്ന കേട്ടു വേഗം, ചാക്കിന്റെ മുകളിൽ നിന്നിറങ്ങി, നോക്കി ശ്രദ്ധിച്ചു വാതിൽ തുറന്നു മോട്ടോർപുരയുടെ പുറത്തിറങ്ങി, ഞാൻ കപ്പ തോട്ടത്തിലൂടെ കുറച്ചു ഓടി, വേഗം പുറത്തിറങ്ങി, ദൂരെ നിന്ന് ശബ്ദം കേട്ട് ഓടി വരുന്ന പോലെ ‘അമ്മ വിളിച്ച ഭാഗത്തേയ്ക്ക് ഓടിച്ചെന്നു
ഞാൻ ചെന്നപ്പോൾ, തലയും പൊട്ടി ചോരയൊലിപ്പിച്ചു ഇരിക്കുന്ന രതീഷേട്ടനെ ആണ് കണ്ടത്, അയാളെ കണ്ടപ്പോൾ തന്നെ എനിക്ക് ഉള്ളിൽ ചിരി പൊട്ടി ,
പാവം ഒരു തുണി നേരെയിടാൻ പോയതാ,
ഇനിയിപ്പോ ഒരു ടൺ തുണിവേണം ആ തലയിൽ കെട്ടിവെക്കാൻ
“എന്തോന്നാടാ നോക്കി ഇളിച്ചോണ്ടിരിക്കുന്നതു..” വന്നു ഇവനെ പിടിയട, ‘അമ്മ രതീഷേട്ടന്റെ ഇടത്തെ കയ്യിലൂടെ കയ്യിട്ടു അയാളെ ഉയർത്താനായി ശ്രമിച്ചു എന്നെ നോക്കി പറഞ്ഞു
രതീഷേട്ടൻ അപ്പോഴും എന്തൊക്കെയോ വേദനകൊണ്ടു പുലമ്പിക്കൊണ്ടിരിക്കുകയായിരുന്നു ,
ഞാൻ വേഗം ഓടി അയാളുടെ വലത്തേ കൈ എന്റെ തോളിലിട്ട് അയാളെ എഴുന്നെപ്പിച്ചു
” ഇതെന്തു പറ്റി അമ്മേ? വെല്ല മരവും വന്നു തലയിൽ വീണോ ?” ഉള്ളിൽ പൊങ്ങിവന്ന ചിരി പാടുപെട്ടു അടക്കിക്കൊണ്ടു ഞാൻ ചോദിച്ചു
” ആ അതുപിന്നെ നമ്മടെ മോട്ടോർപുരയുടെ ഒരു ആസ്ബറ്റോസ് വന്നു തലയിൽ വീണതാ,. ഇവനോട് ഞാൻ പറഞ്ഞതാ നോക്കിയും കണ്ടു നില്ക്കാൻ,.” ‘അമ്മ പെട്ടെന്ന് എന്റെ മുഖത്തേയ്ക്കു നോക്കാതെ പറഞ്ഞു
എനിക്ക് ഉള്ളിൽ ചിരിപൊട്ടി..
Ithinte bakki bhagangal ezhuthumo.. eagerly waiting