” അതെനിക്കറിയാം ഇനിയും അങ്ങോട്ട് ചെല്ലാൻ അവനു ധൈര്യമൊന്നും കാണില്ല., അല്ല സുനിലേ എനിക്കൊരു സംശയം ഇവനെന്തിനാ ഇപ്പൊ ഇങ്ങോട്ടു വന്നേ ..?” ഞാൻ പെട്ടെന്ന് അവിടെക്കണ്ട ഒരു സ്പാനറും ചുഴറ്റി കൊണ്ട് സുനിലിനോട് ചോദിച്ചു
” ആ വെള്ളമടിക്കാൻ, അല്ലാതെന്തിന്, എന്റെ അച്ഛനുമമ്മയും ജോലിയ്ക്കു പോയേക്കല്ലേ, പിന്നെ എന്റെ തരികിട ചേട്ടന്റെ കൈയിൽ ഇപ്പോഴും ഒരു കുപ്പിയെങ്കിലും സ്റ്റോക്ക് കാണും, ആവരിപ്പോ ആ ടെറസിൽ വള്ളംകളി തുടങ്ങി കാണും ..” സുനിൽ വലിയ താല്പര്യമില്ലാത്ത പോലെ പറഞ്ഞു
” ആ എന്ന നീ വാട , അവരെന്താ പറയണെന്ന് നോക്കാമല്ലോ..” ഞാൻ വേഗം സുനിലിന്റെ കൈപ്പിടിച്ചു വലിച്ചു കൊണ്ട് ടെറസിന്റെ ഭാഗത്തേയ്ക്ക് വലിച്ചു
” ആ വലിക്കേണ്ട, ഞാൻ വരാം..” അവൻ വേഗം ഒരു തുണിയെടുത്തു തന്റെ കൈയിലെ ഗ്രീസെല്ലാം തുടച്ചു എന്റെ പുറകെ വന്നു
അവന്റെ വീടിന്റെ പുറകുവഴി പുറത്തുനിന്നാണ് ടെറസിലേക്കുള്ള കോണിപ്പടി കൊടുത്തിരിക്കുന്നത്, അവന്റേതു ഒരു ഒറ്റനില വീടയേതുകൊണ്ട് അകത്തു നിന്ന് കൊടുത്താൽ വെറുതെ കുറെ സ്ഥലം പോവുമെന്ന് പറഞ്ഞാണ് അങ്ങനെ
ഞങ്ങൾ മെല്ലെ ശബ്ദമുണ്ടാക്കാതെ ആ കോണിപ്പടികൾ കയറി, ഞങ്ങൾ വരുന്നുണ്ടെന്നറിഞ്ഞാൽ അവര് ഒന്നും പറയില്ല എന്നുമാത്രമല്ല, ചിലപ്പോ എനിക്കും സുനിലിനും ചെവിയ്ക്കു നല്ല കിഴുക്കും കിട്ടും
കോണിപ്പടിക്കളുടെയും ടെറസിന്റെയും ഇടയിലായി ഉണ്ടായിരുന്ന സൺഷേഡിലേയ്ക്ക് ഞാനും സുനിലും ശബ്‍ദമുണ്ടാക്കാതെ നോക്കി കയറി, ഞങ്ങൾ മെല്ലെ സൺഷേഡിൽ നിന്ന് കൊണ്ട് വെള്ളം പുറത്തേയ്ക്കു ഒഴുകാനായി വെച്ചിരിക്കുന്ന പി.വി.സി പൈപ്പിലൂടെ നോക്കി, ഞങ്ങൾ വളരെ ശ്രെദ്ധിച്ചു സൺഷേഡിൽ വെച്ചിരുന്ന ചെടികൾ കൊണ്ട് മറഞ്ഞു നിൽകാൻ പരമാവധി ശ്രെമിച്ചിരുന്നു, പുറത്തുനിന്നു നോക്കുന്ന ഒരാൾക്കും ഞങ്ങളെ പെട്ടെന്ന് നോക്കിയാൽ കാണില്ല,
ഞാനും സുനിലും ആ ഓട്ടയിലൂടെ ഉള്ളിലേയ്ക്ക് നോക്കി

Bro nirthiyo ?
Ithinte bakki bhagangal ezhuthumo.. eagerly waiting