ഞാൻ അച്ഛനും അമ്മാവനും കൂടെ നട്ടിരിക്കുന്ന കപ്പത്തോട്ടത്തിനിടയിലൂടെയുള്ള വളഞ്ഞ വഴിയാണ് പിടിച്ചത്, അല്ലേലും ഇങ്ങനുള്ള കാര്യങ്ങൾക്കു ഇതാണ് നല്ലതു,
കപ്പത്തോട്ടം അവസാനിക്കുന്നതു മോട്ടോർ പുരയുടെ പുറകിലാണ്, അതിനു ചേർന്നുള്ള സൺഷേഡിൽ തന്നെ പിൻവാതിലിന്റെ താക്കോലും വെച്ചട്ടുണ്ട്, ഞാൻ മെല്ലെ വാതിൽ തുറന്നു അകത്തു കയറി,
ആ പഴകിയ ദ്രവിച്ച വാതിൽ ശബ്ദമുണ്ടാക്കാതെ തുറക്കാൻ പെട്ട പാട്, എന്റെ മനസ്സുപോലെതന്നെ ഓരോ ചെറിയ ചലനത്തിനും അത് തോന്നിയപോലെയൊക്കെ പ്രതികരിക്കാൻ തുടങ്ങി, ഞാനതു മെല്ലെ പൊക്കി തുറന്നു,
2 പേർക്ക് കഷ്ടിച്ച് നില്ക്കാൻ പറ്റുന്ന മുറി , അതിൽ ഒരു ചെറിയ മോട്ടോറും , മുറിയുടെ ഒരു വശത്തു വെച്ചിരിക്കുന്ന രണ്ടു ചാക്കുകളും ,
താൽക്കാലാവശ്യത്തിനു ഉപയോക്കിനായി അച്ഛൻ വെച്ചിരിക്കുന്ന വളമായിരിക്കണം, നാറ്റം തല പറിച്ചെടുക്കുന്നു,
ഞാൻ മെല്ലെ അത് രണ്ടും ഒന്നിനുമേലെ ഒന്നായി വെച്ച് അതിന്റെ പുറത്തു കേറി നിന്നു, ഇപ്പൊ എനിക്ക് മുറിയുടെ വെന്റിലേഷന് വേണ്ടി പിടിപ്പിച്ചിരിക്കുന്ന ജനലിലൂടെ പുറത്തേക്കു കാണാം, ഞാൻ വളരെ ശ്രെദ്ധിച്ചാണ് തലയിട്ടു നോക്കിയത്, അവരെന്നെ കണ്ടാൽ ഞാൻ എന്ത് മറുപടി പറയും “വളം തിന്നാൻ വന്നതാണെന്നോ .!”
പുറത്തു വെയിൽ മൂത്തു വരുന്നതേ ഉള്ളു, അതുകൊണ്ടു തന്നെ ഞാൻ നിൽക്കുന്ന മുറിയിൽ അല്പം ഇരുട്ടൊക്കെ ഉണ്ടു , പെട്ടെന്ന് എന്നെ കാണില്ല എന്നതാണ് എന്റെ ഒരു വിശ്വാസം , ഞാൻ ഏന്തിവലിഞ്ഞു മെല്ലെ പുറത്തേയ്ക്കു നോക്കി,
Ithinte bakki bhagangal ezhuthumo.. eagerly waiting