എന്‍റെ കയ്യില്‍ ആകെയുള്ളത് ഒരു ട്രാവല്‍ ബാഗ് ആണ്. വീണ്ടും ഫോണെടുത്തു നോക്കിയപ്പോള്‍ കുറെ കോളുകള്‍ , മെസേജുകള്‍ എല്ലാം ഉണ്ട്. ഒന്നിനും മൂഡ് തോന്നിയില്ല. അച്ഛന്‍ തന്ന പണി എങ്ങനെ ഡീല്‍ ചെയ്യും എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. വാട്സപ്പ് തുറന്നു അച്ഛന്റെ മെസേജ് നോക്കി. കുറെ വോയിസ് മെസേജും ഒപ്പം രണ്ടുമൂന്നു ഫോണ്‍ നമ്പരുകളും ഒന്ന് രണ്ടു ഫോട്ടോയും. ജിന്‍സിയുടെ ഫോട്ടോ ആണെന്ന് മനസിലായി. ഫോട്ടോ കണ്ടപ്പോള്‍ സുന്ദരി ആണല്ലോ എന്ന് മനസ്സില്‍ ഓര്‍ത്തു. പണ്ടത്തെ സ്വഭാവം ആണെങ്കില്‍ ഇപ്പോള്‍ വേറെ ചിന്തകള്‍ വരുമായിരുന്നു എന്ന് മനസിലോര്‍ത്തു. ഇപ്പോള്‍ അതിനുള്ള മൂഡ് അല്ലല്ലോ. ഫോണ്‍ നമ്പരുകളില്‍ ഒന്ന് UAE നമ്പരും മറ്റൊന്ന് ഹോംഗ്കോംഗ് നമ്പരും ആണ്, മൂന്നാമത്തെ ഇന്ത്യന്‍ നമ്പര്‍ ആണ്. ഇതെല്ലാം എന്തിനാ എന്ന് ആലോചിച്ചു അച്ഛന്റെ മെസേജ് ഓരോന്നായി കേട്ടു തുടങ്ങി. അച്ഛന്‍ തോമാച്ചനെ കണ്ടത് മുതലുള്ള കഥകള്‍ പറഞ്ഞു തുടങ്ങി. അതൊന്നും നിങ്ങള്‍ അറിയണ്ട ബോറാണ്. ഞാനും മുഴുവന്‍ കേട്ടില്ല. ഉള്ളടക്കം ഇതാണ് “ജിന്‍സിക്ക് കൊറോണക്ക് മുന്‍പ് ഹോംഗ്കോംഗില്‍ ജോലി കിട്ടിയതാണ്. കൊറോണക്ക് ഇടയ്ക്കു വര്‍ക്ക് കുറഞ്ഞപ്പോള്‍ നാട്ടില്‍ പോകേണ്ടി വന്നു. അങ്ങനെ നാട്ടില്‍ വന്നു പെട്ട് പോയതാണ്. ഇപ്പോള്‍ വിസ തീരാറായി ഒരാഴ്ചക്കുള്ളില്‍ എത്തിയില്ലെങ്കില്‍ വിസയും പോകും, ജോലിയും പോകും. അവരുടെ വീട്ടില്‍ ആകെ കഷ്ടപ്പാടാണ്. താഴെ ഉള്ള രണ്ടു പേര് പഠിക്കുന്നത് സഹായിക്കുന്നത് ജിന്‍സി ആണ്. ഇങ്ങനെ കുറെ കാര്യങ്ങള്‍. എങ്ങനെയൊക്കെയോ പോകാന്‍ ടികറ്റ് റെഡിയാക്കി ദുബായ് വരെ എത്തിയത്. എന്നാല്‍ ഇപ്പോള്‍ ഫ്ലൈറ്റ് ക്യാന്‍സല്‍ ആയി എന്ന് മനസിലായി. ഇന്നലെ രാത്രി ഇവിടെ എത്തിയതാണ് അവള്‍. സത്യം പറഞ്ഞാല്‍ ഒരു മെസേജും ഞാന്‍ മുഴുവന്‍ കേട്ടില്ല. എങ്കിലും ഏറെക്കുറെ കാര്യം മനസിലായി.
എന്തായാലും ഫോണ്‍ എടുത്തു അച്ഛന്‍ അയച്ച നമ്പരില്‍ വിളിച്ചു നോക്കാം എന്ന് കരുതി. ആദ്യം UAE നമ്പരില്‍ ആണ് വിളിച്ചു നോക്കിയത്. മറ്റു രണ്ടു നമ്പരും റോമിംഗ് ആകുമല്ലോ. അവരുടെ പൈസ കളയണ്ട എന്ന് കരുതി. അത് ഫുള്‍ റിംഗ് ചെയ്തു കട്ടായി. അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്തിട്ടും തിരിച്ചു കോള്‍ ഒന്നും വരാതിരുന്നതിനാല്‍ മറ്റു രണ്ടു നമ്പരിലും ട്രൈ ചെയ്തു. രണ്ടും കണക്റ്റ് ആയില്ല. ഇനി എന്ത് ചെയ്യാന്‍ എന്ന് ആലോചിച്ചപ്പോള്‍ നമ്പര്‍ സേവ് ചെയ്തു വാട്സപ്പ് ചെയ്തു നോക്കാം എന്ന് കരുതിയത്. UAE നമ്പര്‍ സേവ് ചെയ്തു നോക്കിയപ്പോള്‍ ഒരുത്തന്‍റെ ഫോട്ടോ ആണ് ഡിപി. ഇനി അച്ഛന്‍ ടൈപ് ചെയ്തപ്പോള്‍ നമ്പര്‍ മാറിയതാണോ എന്ന് ഡൌട്ട് ആയി. ഇന്ത്യന്‍ നമ്പരില്‍ വാട്സപ്പ് ഇല്ല. ഹോംഗ്കോംഗ് നമ്പര്‍ സേവ് ചെയ്തപ്പോള്‍ ഒരു മെഴുകുതിരിയാണ് ഡിപി. അതില്‍ ഒരു ഹായ് അയച്ചു. ഡെലിവേര്‍ഡ് ആയിട്ടുണ്ട്. അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും റിപ്ലെ ഇല്ല, മെസേജ് കണ്ടതായി ബ്ലു ടിക്ക് ഉണ്ട്.
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤❤
വളരെ നല്ല കഥ ?
Thank you.
സൂപ്പർ മച്ചാനെ ?
തുടരണം ! നിർത്തി പോകല്ല് ?️
Thank you.
നന്നായിട്ടുണ്ട് സഹോ…. ഡയലോഗിലെ ഒരു അച്ഛടിഭാഷ ഒഴികെ ബാക്കി തീം, കഥയുടെ പോകുന്ന രീതി എല്ലാം അടിപൊളി…. കുറച്ചുകൂടി പേജുകൾ കൂട്ടി എഴുതൂ..
Thank you. Thanks for inputs. I will try to improve.
കൊള്ളാം, super ആയിട്ട് പോകുന്നുണ്ട്
Thank you